സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 20, 2025 at 02:09 AM
‎‎ *08 💥 വഴി തെറ്റുന്ന 💥* *🧕🏻 മുസ്‌ലിം കുടുംബിനി🧕🏻* *✿┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈✿* 💠==================💠 *Join WhatsApp* *https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g* 🔷•••••••┈┈•✿❁✿•┈┈•••••••🔷 *💧Part : 08💧* *📍ആർക്കു വേണ്ടിയാണ് ഈ പടുകൂറ്റൻ വില്ലകൾ..?* “നാളെ ഞാൻ സ്ഥലം വിടും. ഇൻശാ അല്ലാഹ്. ഇനി തൗഫീഖുണ്ടെങ്കിൽ നാലുകൊല്ലം കഴിഞ്ഞ് കാണാം. ഹലീമാനീം കുട്ടോളിം ഒക്കെ ഇടക്കൊന്ന് നോക്കൊണ്ടു”- അബ്ദുല്ലക്ക ഒറ്റ ശ്വാസത്തിലാണ് ഇത് പറഞ്ഞു തീർത്തത്. പിന്നെ ഒരു നെടുവീർപ്പോടെ മെല്ലെ പടിയിറങ്ങി. അമ്പതിനോടടുത്താണ് അബ്ദുല്ലക്കയുടെ വയസ്സ്. പക്ഷെ, ഒരു വയോവൃദ്ധന്റെ രൂപഭാവമാണിപ്പോൾ. ചുമച്ചും കിതച്ചുമോടുന്ന ഒരുവണ്ടി. ആർക്ക് വേണ്ടിയാണീനെട്ടോട്ടം അദ്ദേഹത്തിന് തന്നെയറിയില്ല. പ്രാരാബ്ദങ്ങളുണ്ടെന്ന് പറയാനൊക്കില്ല. മൂന്ന് പെൺമക്കൾ. എല്ലാവരെയും കെട്ടിച്ചയച്ചു. അതും തരക്കേടില്ലാത്ത നിലയിൽ. പിന്നെ രണ്ട് ആൺമക്കൾ. ഒരാൾക്ക് സ്വന്തമായി മൊബൈൽ ഷോപ്പ്. മറ്റെയാൾ യു.പി.സ്കൂൾ അധ്യാപകൻ. എന്നാൽ കാര്യം അതല്ല. രണ്ട് നില വീടിന്റെ പണി പാതി വഴിയിൽ നിലച്ചതാണ്. പണി തുടരണം. അതിന് ഇവിടെ നിന്നാൽ പറ്റില്ല. അഭിമാനം തകരാതിരിക്കണമെങ്കിൽ പോയേ പറ്റൂ. ഇത് ഒരാളുടെ കാര്യം മാത്രമല്ല. ഓടുപുരകൾ ഇന്ന് എവിടെയും കാണാനില്ല. അവ തകർക്കപ്പെടുന്നത് നമുക്കെവിടെയും കാണാം. പകരം പടുത്തുയർത്തപ്പെടുന്നതോ പടുകൂറ്റൻ മണി മാളികകൾ. അവ ഇന്ന് അഭിമാനത്തിന്റെ ചിഹ്നങ്ങളായിരിക്കുന്നു. അല്ലാത്തവ അപമാനത്തിന്റെയും. എങ്ങനെയാണ് എല്ലാവരും പടുകൂറ്റൻ വില്ലകൾ കെട്ടിപ്പൊക്കുന്നത്? പണം തരുന്ന യന്ത്രങ്ങളുണ്ടോ അവരുടെ പക്കൽ? അതോ കാശ് പൊഴിക്കും മരങ്ങളുണ്ടോ? എന്നാൽ അതൊന്നുമല്ല. ചുരുക്കം ചിലരെ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ളവരുടെ കഥ ദയനീയമാണ്. വളരെ പരിതാപകരവും. ലോണെടുത്തും, കടം വാങ്ങിയും, വട്ടിപ്പലിശക്കാരന്റെ കഴുത്തറുപ്പൻ ബാങ്കിൽ മുങ്ങിത്താണുമൊക്കെയാണ് ഇവർ മണിമന്ദിരങ്ങൾ നിർമ്മിക്കുന്നത്. സ്റ്റാറ്റസ് കീപ് ചെയ്യണമെങ്കിൽ ഇങ്ങനെ എന്തെല്ലാം... മലയാളികൾ പൊതുവേ ദുരഭിമാനികളാണ്. എന്നാൽ വീടിന്റെ കാര്യത്തിലുള്ള ഈ ദുരഭിമാനം ചെറുതല്ല. ഒരായുസ്സ് മുഴുവൻ സമ്പാദിച്ച് കൂട്ടിയതാണ് വീടിന്മേൽ വാരിയെറിയുന്നത്. ഗൾഫ് സ്വാധീനം ഇവിടെ വല്ലാതെ പ്രകടമാകുന്നുണ്ട്. മിക്കവരും ഗൾഫിൽ ഒരു ജോലി സ്വപ്നം കണ്ടു, എങ്ങനെയും അവിടെ ചേക്കാറാൻ തീരുമാനിച്ചു. അങ്ങനെ 1980-കൾക്ക് ശേഷം വലിയ കുത്തൊഴുക്ക് തന്നെ ഈ മേഖലയിലുണ്ടായി. ചോര നീരാക്കിയാണെങ്കിലും ആവശ്യത്തിന് പണം ലഭിച്ചു. ഇനി നാട്ടിൽ ഒരു ഗൾഫുകാരന്റെ മേൽവിലാസമുണ്ടാകണം. അതിനേറ്റവും യോജിച്ച മാർഗ്ഗമെന്താണ്? ഒരു പടുകൂറ്റൻ വീടുപണിയുക തന്നെ. ആധുനിക സൗകര്യങ്ങളൊക്കെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളത്. അങ്ങനെയാണ് വീട് പൊങ്ങച്ചത്തിന്റെ ചിഹ്നമായത്. എന്നാൽ ഗൾഫും കുന്ത്രാണ്ടവുമൊന്നുമില്ലാത്തവരോ? അവരും വലിയ കോട്ടകൾ പടുത്തുയർത്തുന്നു. കടം വാങ്ങിയും കൈകാട്ടിയുമൊക്കെ തന്നെ. പടുകൂറ്റൻ മാണികകളിൽ കഴിഞ്ഞു കൂടുന്നവരുടെ അവസ്ഥയെന്താണ്? മിക്കവർക്കും ഇന്ന് മനഃസുഖം ലഭിക്കുന്നില്ല. സ്വസ്ഥത കിട്ടാക്കനിയാവുന്നു. ലക്ഷങ്ങൾ ലോണെടുത്താലെങ്ങനെ സ്വസ്ഥത ലഭിക്കും? ആധുനികതയുടെ മാറാപ്പ് പേറുന്നിടത്തെങ്ങനെ സമാധാനമുണ്ടാകും? കേരളത്തിൽ ആത്മഹത്യാനിരക്ക് കൂടുന്നുവെന്നാണ് കണക്ക്. ആത്മഹത്യ ചെയ്യുന്നവരിൽ നല്ലൊരുഭാഗം വീടുമൂലം കടക്കെണിയിൽ കുടുങ്ങിയവരാണ്. ഒടുങ്ങാത്ത ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഫലം. കർഷകരുടെ നിരന്തര ആത്മഹത്യ കേരളത്തിൽ സുലഭമാണ്. പ്രത്യേകിച്ച് വയനാട്ടിൽ. കാരണം ഉത്പന്നങ്ങൾക്ക് വിലയില്ല, സർക്കാർ അവഗണിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ... അതൊക്കെ വലിയ വാർത്തയാകുന്നു. എന്നാൽ ലക്ഷങ്ങൾ മുടക്കി പണിതുയർത്തിയ സ്വന്തം വീട്. വീടിരിക്കുന്നതിന് മുമ്പ് അതിന്റെ മച്ചിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നു. ഈ നിർഭാഗ്യം വാർത്തയാവുന്നില്ല. കാരണം മറ്റൊന്നുമല്ല. വീടിന്റെ പേരിലുള്ള ആത്മഹത്യ പുറംലോകമറിയാൻ കൊള്ളില്ല. ഇതും ഒരുതരം ദുരഭിമാനം തന്നെ. 'കടക്കെണിമൂലം ആത്മഹത്യ ചെയ്യുന്നു' വെന്ന് കർഷകൻ ആത്മഹത്യാ കുറിപ്പെഴുതുമ്പോൾ വീട്ടുകാരനില്ലാത്തതും തഥൈവ. വീടിന്റെ കാര്യത്തിൽ ഭാര്യമാരുടെ സമ്മർദ്ദം ചെറുതല്ല. ഭർത്താവിനെ കടക്കെണിയിൽ കുടുക്കുന്നതിൽ അവൾക്കും പങ്കുണ്ട്. വിവാഹാനന്തരം ഭർത്താവിനെ പെട്ടെന്ന് തന്നെ ഗൾഫിലേക്ക് കയറ്റിവിടാൻ ചിലരെങ്കിലും ധൃതികൂട്ടുന്നു. വീടും വാഹനവുമൊക്കെ സ്വപ്നം കാണുന്നു. ഭർത്താവിന്റെ കഷ്ടപ്പാടുകൾ ചിലർക്ക് പ്രശ്നമല്ല. ഗൾഫിൽ ഭർത്താവ് മെഴുകുതിരി പോലെ ഉരുകിത്തീരുന്നത് അവളുടെ മനസ്സിനെ മഥിക്കുന്നില്ല. പണമയക്കുന്ന യന്ത്രമായി ഭർത്താവിനെ കാണുന്നു. നാട്ടിൽ നല്ലൊരു മണിമന്ദിരം ഉയർന്നുവരണം. അതിൽ ഒരു റാണിയായി വാഴണം. തന്റെ രാജകുമാരനെ ചൊല്ലി അഭിമാനിക്കണം. സോദരിമാരുടെ ചിന്തകൾ പലപ്പോഴും കാടുകയറുന്നു. ഒരു നിമിഷം ഭർത്താവിന്റെ അവസ്ഥ ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ യൊക്കെ ആവാനൊക്കുമോ? വലിയ വീടുകളും വൻമതിലുകളും നമുക്ക് ചുറ്റും ധാരാളമായി ഉയർന്നുവന്നു. അതോടെ പരസ്പര ബന്ധങ്ങളുടെ കെട്ടുപാടുകൾ മുറിഞ്ഞുപോയി. അയൽവാസിയുടെ പട്ടിണി മരണം ചാനൽ വഴി അറിയുന്ന പുതിയ സമൂഹം. വർദ്ധിച്ചു വരുന്ന ആത്മഹത്യകൾക്ക് ഈ അകൽച്ച ഒരു പ്രധാന കാരണമത്രെ! കൂട്ടുകുടുംബങ്ങൾ തമ്മിൽ ബന്ധമില്ല. അയൽവാസികൾ തമ്മിൽ സമ്പർക്കമില്ല. അടച്ചിട്ട വലിയ ഗേറ്റുകൾ. അവയ്ക്ക് മുമ്പിൽ ബിവെയർ ഓഫ് ഡോഗ് (പട്ടിയെ സൂക്ഷിക്കുക) എന്ന് വെണ്ടക്ക നിരത്തുന്നു. ഇത് അഭിമാനമല്ലേ നമുക്ക് രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ട അയൽവാസി ഇനി ആരുടെയടുക്കൽ ഓടിച്ചെല്ലും പഴയ കാലത്തെ ഓലപ്പുരകൾ ഇന്നുമുണ്ടെങ്കിൽ? സ്നേഹത്തിന്റെ ആ കൂടാരം. സമാധാനത്തിന്റെ ശാന്തിതീരം, സൗഹാർദ്ധത്തിന്റെ തിരുഗേഹം. ചോർന്നൊലിക്കുമ്പോൾ കീറപ്പായ വെക്കാൻ സഹായിക്കുന്ന അയൽവാസി. പട്ടിണി കർക്കിട മാസത്തിന്റെ രൂപത്തിൽ പടികടന്നെത്തുമ്പോൾ കൈകുമ്പിളിൽ പൂളയും ചമ്മന്തിയും കൊണ്ട് വന്ന് തരുന്നവർ. എല്ലാം പോയകാലത്തിന്റെ സ്മരണകൾ മാത്രമായി. അനുഗ്രഹവും കാരുണ്യവും നമ്മുടെ വീട്ടിൽ നിന്ന് എടുത്തെറിയപ്പെട്ടു. വല്ലാത്തൊരു കരിങ്കൽ തടവറയായി പരിണമിച്ചു നമ്മുടെ വീടുകൾ. ദുരഭിമാനത്തിന് വേണ്ടി വീട് പണിയുന്നത് വിശ്വാസിക്ക് ഭൂഷണമല്ല. അതിൽ ലവലേശം നന്മയില്ല. നബി ﷺ പറഞ്ഞു: “എല്ലാ കെട്ടിടങ്ങളും നാശമാണ്. മനുഷ്യന് അത്യാവശ്യമായതൊഴികെ. (അബൂദാവൂദ്) “അന്ത്യദിനം സംഭവിക്കുകയില്ല. ജനങ്ങൾ ഭവന നിർമ്മാണത്തിൽ മത്സരബുദ്ധി കാണിക്കുന്നത് വരെ” (ബുഖാരി) നമുക്കെന്തിനാണ് മത്സരബുദ്ധി ? നമ്മുടേതിനേക്കാൾ വലിയ വീട് അയൽവാസി കെട്ടിപ്പൊക്കിയാലെന്ത്? അതിന് ഒരു വലിയ ബംഗ്ലാവിന്റെ ആവശ്യമെന്ത്? വീടിരിക്കുന്ന ദിവസം തന്നെ മരണം മാടി വിളിച്ചവർ നമുക്കിടയിൽ എത്രയെങ്കിലുമുണ്ടല്ലോ? വലിയ നഷ്ടങ്ങളാണ് ഇത്തരം വീടുകൾ നമുക്ക് വരുത്തിവെക്കുന്നത്. നബി ﷺ പറഞ്ഞു: “ഒരു മനുഷ്യനിൽ നാശം വിധിച്ചാൽ അവൻ ഭവന നിർമ്മാണത്തിൽ അമിതത്വം കാണിക്കാൻ തുടങ്ങും. അതോടെ നഷ്ടങ്ങൾ പലതായി. നിർബന്ധകാര്യങ്ങൾ ഒഴിവാക്കുന്നു. മരണ സ്മരണ കുറഞ്ഞുപോകുന്നു. ഭൗതിക ജീവിതത്തോട് അത്യാർത്തി കടന്ന് വരുന്നു. (ഹദീസ്) മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: “തീർച്ച, എല്ലാ നല്ലകാര്യത്തിനും ഒരു ദാസന് പ്രതിഫലം നൽകപ്പെടുന്നു. ഭവന നിർമ്മാണത്തിൽ ഒഴികെ” (ബുഖാരി) “ധൂർത്തന്മാർ പിശാചിന്റെ സഹോദരന്മാരാണെന്നാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. 'ധൂർത്തന്മാരെ അല്ലാഹു ﷻ ശപിക്കട്ടെ' എന്ന് പുണ്യ പ്രവാചകൻ (ﷺ) പ്രാർത്ഥിക്കുകയുണ്ടായി. ഒരു സംഭവം കാണുക: സഅദ് (റ) വുളൂഅ് ചെയ്ത് കൊണ്ടിരിക്കെ പ്രവാചകൻ (ﷺ) അതുവഴി വന്നു. “ഇതെന്ത് ധാരാളിത്തം? റസൂൽ ﷺ ചോദിച്ചു: “വുളൂഇലുമുണ്ടോ നബിയെ ധാരാളിത്തം" സഅദ് (റ) തിരക്കി. നബി (ﷺ) പ്രതിവചിച്ചു: “അതെ, ഒഴുകുന്ന നദിയിൽ നിന്നായാൽ പോലും” (അഹ്മദ്) *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜

Comments