TIPPU FANS KERALA
June 8, 2025 at 04:01 PM
ഇന്ന് രാവിലെ എടക്കരയിലെ വ്യാപാരികളും സംരംഭകരും ഉൾപ്പെടുന്ന മെറാക്കിസ് എന്ന സംഘടന 'Breakfast with Candidates' എന്ന പേരിൽ സംഘടിപ്പിച്ച കാൻഡിഡേറ്റ്സ് മീറ്റിൽ പങ്കെടുത്തു.
ആര്യാടൻ ഷൗക്കത്ത്, എം. സ്വരാജ് ഉൾപ്പെടെയുള്ള സഹ സ്ഥാനാർത്ഥികളും സന്നിഹിതരായിരുന്നു. എനിക്ക് സംസാരിക്കാൻ ലഭിച്ച അവസരത്തിൽ മണ്ഡലത്തിലെ വികസനത്തിന്റെ പോരായ്മകളെ കുറിച്ചും, അനന്തുവിന്റെ മരണവും അതിന് സമാനമായ മുമ്പ് നടന്ന വിഷയങ്ങളെ കുറിച്ചും അതിൽ മാതൃകാപരമായ നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകാത്തതാണ് ഇത് തുടരാൻ കാരണം എന്നതുമടക്കം സദസ്സിനെ അഭിസംബോധന ചെയ്തു.
ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്യൂപ്പിള്‍സ് റെപ്രസന്റേഷൻ ആക്ട് പ്രകാരം ഏറ്റവും ചുരുങ്ങിയത് ആറുമാസകാലത്തേക്ക് എങ്കിലും ഒരു പ്രദേശത്തിന് ജനപ്രതിനിധി ഉണ്ടാവാതിരിക്കാൻ പാടില്ല എന്ന വിലപ്പെട്ട സന്ദേശമാണ് ഇതിൽ നിന്ന് ഉൾക്കൊള്ളേണ്ടത് എന്നും സൂചിപ്പിച്ചു.
കേരളം ഉറ്റുനോക്കുന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലും ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഇത്തരം സൗഹൃദ സംഗമങ്ങൾ വളരെ സന്തോഷമേകുന്നതാണെന്ന് സൂചിപ്പിക്കുകയും ഇത് സംഘടിപ്പിച്ച സംഘാടകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
Facebook
https://www.facebook.com/share/1EP96E2yWk/
Instagram
https://www.instagram.com/p/DKovuQMTyuC/?igsh=MW41YjNrMm5iY2Zqbg==
