TIPPU FANS KERALA
June 16, 2025 at 01:33 AM
യുഎന്‍ പൊതുസഭയില്‍ ഫലസ്തീനെ വഞ്ചിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ എസ്ഡിപിഐ അപലപിച്ചു ഗസയില്‍ ഉടനടി നിരുപാധിക വെടിനിര്‍ത്തല്‍, ബന്ദികളെ വിട്ടയയ്ക്കുക, അടിയന്തര മാനുഷിക സഹായം എത്തിക്കുക എന്നിവ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു. 55,000 ത്തിലധികം ഫലസ്തീന്‍ ജനതയുടെ (അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്) ജീവന്‍ നഷ്ടപ്പെടുകയും ഇസ്രയേലിന്റെ ഉപരോധം കാരണം അരലക്ഷത്തോളം പേര്‍ പട്ടിണി നേരിടുകയും ചെയ്യുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ 149 രാജ്യങ്ങള്‍ പിന്തുണച്ച ഈ ആവശ്യത്തോട് ഇന്ത്യ നീതിയോട് ചേര്‍ന്നുനില്‍ക്കാത്തത്, ഫലസ്തീനോടുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാര്‍ഢ്യത്തെ വഞ്ചിക്കുന്ന വേദനാജനകമായ നിലപാടാണ്. ഈ നിലപാട് ഇന്ത്യയുടെ വിദേശനയത്തില്‍ ഒരു ആശങ്കാജനകമായ മാറ്റം വെളിപ്പെടുത്തുന്നു. സമീപകാല സംഘര്‍ഷങ്ങളില്‍ ഇസ്രയേലി സൈനിക സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് വ്യക്തമാക്കുന്നതുപോലെ, മോദി സര്‍ക്കാര്‍ ഇസ്രയേലുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഐക്യാരാഷ്ട്രസഭയുടെ റിലീഫ് പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്ന UNRWA-യ്ക്ക് ഇന്ത്യ 35 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തിരുന്നെങ്കിലും ഇസ്രയേലുമായും യുഎസുമായും സഖ്യത്തിലുള്ള 18 രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് ഇസ്രയേലിന്റെ UNRWA നിരോധനം ഉള്‍പ്പെടെയുള്ള ലംഘനങ്ങളോട് ഇന്ത്യ കണ്ണടയ്ക്കുന്നു. ഫലസ്തീന്റെ സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള അചഞ്ചലമായ പിന്തുണ എസ്ഡിപിഐ ആവര്‍ത്തിക്കുന്നു. വെടിനിര്‍ത്തലിനെ അംഗീകരിക്കാനും, ദ്വിരാഷ്ട്ര പരിഹാരത്തില്‍ വീണ്ടും പ്രതിജ്ഞാബദ്ധമാകാനും, വരാനിരിക്കുന്ന ഫ്രഞ്ച്-സൗദി സമാധാന സമ്മേളനത്തില്‍ സജീവമായി പങ്കെടുക്കാനും മോദി സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാനുഷികതയും നീതിയും ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ രാഷ്ട്രം തയ്യാറാകണമെന്ന് ആവശ്യപ്പെടാന്‍ എല്ലാ ഇന്ത്യക്കാരോടും ആഹ്വാനം ചെയ്യുന്നതായും ഇല്യാസ് മുഹമ്മദ് തുംബെ കൂട്ടിച്ചേര്‍ത്തു.
Image from TIPPU FANS KERALA: യുഎന്‍ പൊതുസഭയില്‍ ഫലസ്തീനെ വഞ്ചിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ എസ്ഡി...
😁 😂 2

Comments