
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 21, 2025 at 02:31 AM
*ഒരു ദിനം ഒരു അറിവ്*
💠==================💠 *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
🔷•••••••┈┈•✿❁✿•┈┈•••••••🔷
* *📌വെള്ളിയാഴ്ചയും ആശംസയും*
✍🏼പെരുന്നാൾ ദിവസം ആശംസ സുന്നത്തുണ്ടല്ലോ. അതുപോലെ വെളളിയാഴ്ച സുന്നത്തുണ്ടോ?
അതേ, എല്ലാ വെള്ളിയാഴ്ചയും സുന്നത്തുണ്ട്. നമ്മുടെ ഫുഖഹാഅ് അക്കാര്യം വിവരിച്ചിട്ടുണ്ട്.
ബിഗ്' യ: വിവരിക്കുന്നു:
فائدة : قال في الإيعاب وزي وش ق : التهنئة بالعيد سنة .. وزاد ش ق وكذا بالعام والشهر على المعتمد مع المصافحة .. وقد جعل الله للمؤمنين ثلاثة أيام عيدٍ : الجمعة والفطر والأضحى ( بغية ٥٧)
അല്ലാഹു സത്യവിശ്വാസികൾക്ക് മൂന്നു പെരുന്നാൾ ദിനം ഒരുക്കിയിട്ടുണ്ട്.
ഒന്ന്: വെള്ളിയാഴ്ച ദിനം
രണ്ട്: ചെറിയ പെരുന്നാൾ ദിനം
മൂന്ന്: ബലിപെരുന്നാൾ ദിനം
( ഹാശിയത്തുശ്ശർഖാവി: 2/18, ബിഗ്' യ: പേജ്: 57
ﻋﻦ اﺑﻦ ﻋﺒﺎﺱ ﺭﺿﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺭﻓﻌﻪ (ﻣﻦ ﻟﻘﻰ ﺃﺧﺎﻩ ﻋﻨﺪ اﻻﻧﺼﺮاﻑ ﻣﻦ اﻟﺠﻤﻌﺔ ﻓﻠﻴﻘﻞ ﺗﻘﺒﻞ اﻟﻠﻪ ﻣﻨﺎ ﻭﻣﻨﻚ ( روح البيان 1/ 295)
ജുമുഅ: നിസ്കാരം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ കണ്ടുമുട്ടുന്ന സഹോദരനോട്
'' തഖബ്ബലല്ലാഹു മിന്നാ വമിൻക '' എന്നു പറയട്ടെ ( റൂഹുൽ ബയാൻ: 1/295)
🤲ദുആ വസ്വിയ്യത്തോടെ
*✍🏼എം. എ.ജലീൽ സഖാഫി പുല്ലാര*