Joseph Annamkutty Jose

46.1K subscribers

Verified Channel
Joseph Annamkutty Jose
June 14, 2025 at 02:13 PM
ഓരോ ഉറക്കവും ഒരുതുള്ളി മരണമാണ്. ആകാശ ദുരന്തം ഓർമ്മിപ്പിച്ചത് 2019 ഇൽ എനിക്ക് സംഭവിച്ച വലിയൊരു അപകടമാണ്. സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പാഞ്ഞുവന്ന ബസ്സിൽ ഡയറക്ട് കൊളിഷൻ സംഭവിക്കുന്നു. വണ്ടിയുടെ പുറകിൽ ഇരുന്ന എനിക്ക് അന്ന് സീറ്റ് ബെൽറ്റിടണമെന്ന് തോന്നിപ്പിച്ചത് നിയമഭയമല്ലായിരുന്നു, മറ്റൊരാൾ...ഞാൻ കുറച്ചുകാലം കൂടി ജീവിക്കണമെന്ന് ആരുടെയോ മുൻപിൽ വാശിപിടിച്ച ഒരാൾ! ആ വ്യക്തിയെ എന്ത് പേരിട്ട് വിളിക്കണം? മാലാഖ? പ്രിയപ്പെട്ടവരുടെ പ്രാർത്ഥന? coincidence ? ആരുതന്നെയായാലും, എനിക്കിന്ന് വലിയ വാശികളില്ല, തരുന്നതിനെ സ്വീകരിച്ച് കൈകൾ കൂപ്പി നന്ദി പറഞ്ഞാണ് ഓരോ ദിനവും കടന്നുപോകുന്നത്. ഓരോ നിമിഷവും ജീവിക്കുക എന്നൊക്കെ പറയുന്നത് വെറുതെയല്ല സുഹൃത്തേ, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശമായവരെ ഓർക്കുമ്പോൾ ഞാൻ വെറുതെ 2019 ഓർത്തുപോയി, തകർന്ന് അരഞ്ഞുപോയ ആ കാർ ഓർത്തുപോയി.. അപ്പന്റെ ചോദ്യങ്ങൾക്ക് സോഷ്യൽ മീഡിയ ലൈക്കുകളേക്കാൾ വില നൽകണം അമ്മയുടെ ഒച്ചയെടുക്കലുകൾക്ക് നോട്ടിഫികേഷനുകളെക്കാൾ ശ്രദ്ധ കൊടുക്കണം മെഴുകുതിരിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന ഇയാംപാറ്റകൾ കണക്കാണ് സോഷ്യൽ മീഡിയയിലെ നമ്മൾ.... നമ്മൾ വട്ടമിട്ട് പറക്കേണ്ടത് മാതാപിതാക്കൾക്ക് ചുറ്റുമാണ്,സഹോദരങ്ങൾക്ക് ചുറ്റുമാണ്, സുഹൃത്തുക്കൾക്ക് ചുറ്റുമാണ്, മനുഷ്യർക്ക് ചുറ്റുമാണ്....സോഷ്യൽ മീഡിയ അപശബ്ദങ്ങളുടെ ഇടമാണ്,ഇവിടെ ആയിരിക്കുന്നത് അതിയായ സന്തോഷംകൊണ്ടൊന്നുമല്ല, ചില കഥകളായും, കുറിപ്പുകളായും, വോയിസ് നോട്ടുകളായും " ജീവിക്കുക..ഇന്നിൽ ജീവിക്കുക" എന്നുറക്കെ പറയാൻ, കേൾക്കാൻ ഇമ്പമുള്ള രീതിയിൽ പറയാൻ കുറച്ചുകാലം കൂടി എന്നെ ബാക്കി വച്ചതാണെന്ന് തോന്നുന്നു.... ഇന്നിൽ ജീവിക്കുക...
❤️ 🙏 👍 🫂 😢 🥹 🤍 🥺 💯 614

Comments