
⃝❤🩹⃝✨𝗦𝘄𝗲𝗲𝘁 𝗼𝗳 𝗵𝗮𝗯𝗲𝗲𝗯 ﷺ✨⃝❤🩹⃝
June 21, 2025 at 03:53 PM
🌹 *ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...*🌹
*وَاهًا لِلْقُبَّةِ الْخَضْرَاءِ قُبَّةِ سَيِّدِ الْكَوْنَيْنِ*
*أَفْضَلَ* *قُرَّةَ الْعَيْنَيْن*ِ
*കരളിന്റെ കരളായ ത്വാഹാ റസൂലൂടെ കഥനങ്ങൾ ചൊല്ലീടാം... കരയുന്ന ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥചൊല്ലി കനിവിന്നായ് തേടീടാം...*
*وَاهًا لِمَوْلِدِ قُرَّةِ الْعَيْنَيْنِ أَشْرَفِ خَلْقِ اللّٰه*
*أَحْمَدْ* *طآهَ رَسُولِ اللّٰه*
*കണ്ണാലേ കണ്ടില്ലാ കാതാലേ കേട്ടില്ല കാലം പിറന്നില്ലാ... പാപിവൻ പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നീല്ലാ...*
*مَلْجَا وَمَنْجَا وَمُرْتَاحَ الْمُشْتَاقِ حِبَّ الثَّقَلَيْنِ*
*أَجْمَلَ* *خَيْرَ الْفَرِيقَيْن*ِ
*തിരു നൂറേ കണ്ടോരേ കാണുമ്പോൾ കരളുള്ളിൽ ഇടയുന്നൊരു നോവാണ്... ഹബീബോരെ കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തൂകിടപ്പാണ്...*
*طآهَ وَيَسٓ وَحٓم نَبِيُّنَا أُنْسُ الْغرِيبِينَا*
*أَبْيَضَ* *مَوْلَ الصَّالِحِينَا*
*ഇൽമില്ലാ അമലില്ലാ ഇശ്കെന്തന്നറിയില്ല പാവം ഫാകീറാണ്...തിരു മുമ്പിൽ കാണിക്കാ വെക്കാനായ് ഒരു തുള്ളിക്കണ്ണീരിൻ നനവെല്ലാദെന്താണ്...*
*صَلِّ وَسَلِّمْ عَلَيْهِ يَا رَبَّنَا أَزْكَى صَلاَةِ اللّٓه*
*أَدْوَمَ* *نَحْمَدُ يَا اللّٰه*
*കണ്ണീരിൻ കടലാഴം തുഴയില്ലാ തോണീഞാൻ കനിവിന്റെ കരകാട്ടേണേ... നബിയോരേ ആപത്തിൻ ഇരുളാലേ ദിഷയറിയാപതികന്റെ വഴികാട്ടും നൂറാവേണേ...*
*حُبًّا وَشَوْقًا يَا رَحْمَةَ الْعَالَمِ جِئْنَاكَ صَلَّى اللّٰه*
*عَلَيْكَ* *سَلَّمَ نُورَ اللّٰه*
*മദ്ഹെഴുതി തിരുനൂറേ കാണാനീപാപി ബുസൂരീ...മാമെല്ലാ മധുവൂറും സ്വരമാലേ മധുഹൊന്ന് പാടി കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ...*
*نَرْجُو السَّعَادَاتِ مَحْوَى الشَّقَوَاتِ يَا خَيْرَ رُسُلِ اللّٰه*
*عَلَيْكَ دَائِمًا صَلَّى اللّٰه*
*മദ്ഹിന്റെ വരിക്കോർത് മിഴി നീരിൻ പുഴ തീർത്ത് രാവിൽ ഉറങ്ങുമ്പോ...ൾ ഒരു വട്ടം കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ...*
*يَا رَبِّ سَلِّمْنَا بِحَقِّ سَيِّدِنَا طآه رَسُولِ اللّٰه*
*أَشْرَفِ* *خَلْقِ رَسُولِ اللّٰه*
*കണ്ണോട് കണ്ണൊന്നു കണ്ടിട്ടാടേയേണം മെഹബൂബേ മിഴി രണ്ട്... ആ കണ്ണാലെ കബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ലാ കണ്ണില്ലാ നൂറുണ്ട്...*
*آمِينْ يَا رَبَّنَا رَبَّ الْعَالَمِينَ زِدْ لَنَا حُبَّنآ*
*إٍلَيْهِ يَا* *رَبَّنَا آتِنَا*َ
*🌹ആരംഭപ്പൂവായ മുത്ത് നബിയുടെ പൂമുഖം ദർശിക്കാൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...🌹*