BRAZIL FANS KERALA 🇧🇷💛
June 21, 2025 at 04:29 AM
അണ്ടർ റേറ്റഡ് ആസ് എ പ്ലേയർ, അണ്ടർ റേറ്റഡ് ആസ് എ മാനേജർ!
ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം കളിക്കളത്തിൽ നിന്ന് വിരമിച്ച ഫിലിപ്പേ ലൂയിസ് ഫ്ലെമെംഗോയുടെ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം വെച്ചടി വെച്ചടി കയറ്റമാണ്. ഇന്ന് ക്ലബ്ബ് ലോകകപ്പിൽ ചെൽസിയെ അക്ഷരാർത്ഥത്തിൽ ഡൊമിനേറ്റ് ചെയ്ത് 3-1 ന് തകർത്തുകൊണ്ട്, ഗ്രൂപ്പിൽ ഒന്നാമതാണ് അയാളുടെ ടീം..
ബ്രസീലിയൻ ക്ലബിൻ്റെ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ഫിലിപ്പ് ലൂയിസ് കാഴ്ചവെച്ച പ്രകടനം അവിശ്വസനീയമാണ്. 2024 സെപ്റ്റംബറിൽ സീനിയർ ടീമിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം ആറ് മാസത്തിനുള്ളിൽ, കോപ്പ ദോ ബ്രസീൽ 2024, സൂപ്പർകോപ്പ ദോ ബ്രസീൽ 2025, കാമ്പിയോനാറ്റോ കാരിയോക 2025 എന്നീ മൂന്ന് പ്രധാന കിരീടങ്ങളാണ് ക്ലബിന് നേടിക്കോടുക്കാൻ അയാൾക്ക് കഴിഞ്ഞത്..
ഭാവിയിൽ ബ്രസീൽ നാഷണൽ ടീമിൻ്റെ പരിശീലകനായി ലൂയിസിനെ കാണാം എന്ന് തന്നെ കരുതുന്നു..
#bfkofficial

❤️
🇧🇷
👍
❤
🇭🇹
😮
❓
❔
🇦🇿
💛
33