Jobbery.In 🔔🚨Jobs And Business
                                
                            
                            
                    
                                
                                
                                May 26, 2025 at 05:10 AM
                               
                            
                        
                            *താത്ക്കാലിക നിയമനം*
തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചാവക്കാട് ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കെയർടേക്കർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ദിവസവേതനത്തിന് ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി പരിഗണിക്കും. പി.എസ്.സി അംഗീകരിച്ച ബി.എഡ്, എം.എഡ് യോഗ്യത അഭികാമ്യം. കെയർ ടേക്കർ തസ്തികയിലേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയും ബി.എഡും ഉണ്ടായിരിക്കണം. അപേക്ഷകർ 35 വയസ്സിന് മുകളിൽ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയവരുമായിക്കണം. ഉദ്യോഗാർത്ഥികൾ മെയ് 28 ന് രാവിലെ 11 ന് തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർ അന്നേ ദിവസം വെള്ളക്കടലാസ്സിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുള്ള മുൻപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. 
*കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 8089786684, 0487 2501965.*