
🪷VISHWAGURU E&H🪷
June 21, 2025 at 01:56 PM
♦️ `കേനോപനിഷത്ത്` ♦️
▄▄▄▄▄▄▄▄▄▄▄▄▄▄▄
╔════•ೋೋ•════╗
୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖
╚════•ೋೋ•════╝
പഠനം - 3
ശാന്തിപാഠം
●❉━═══🪷═══━❉●
”ഓം സഹനാവവതു, സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ, തേജസ്വി-
നാവധീതമസ്തു, മാവിദ്വിഷാവഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:”
”നമ്മെ ഒന്നിച്ച് രക്ഷിക്കുമാറാകട്ടെ, നമ്മെ ഒന്നിച്ച് പാലിച്ചിടട്ടെ, നമുക്കൊരുമിച്ച് വീര്യം സമ്പാദിക്കാം, നാം പഠിച്ചതെല്ലാം തേജസ്സുറ്റതായിത്തീരട്ടെ, നാമാരും അന്യോന്യം ദ്വേഷിക്കാതിരിക്കട്ടെ” എന്നാണ് ഇതിനര്‍ത്ഥം.
ഗുരുശിഷ്യന്മാര്‍ അധ്യയനം തുടങ്ങും മുമ്പ് ഒന്നിച്ച് ചൊല്ലുന്ന മന്ത്രമാണിത്.
അറിവ് നേടുകയെന്നത് ഈശ്വരീയമായ കര്‍മ്മമാണ്. ഗുരുശിഷ്യന്മാര്‍ ഇക്കാര്യം മനസ്സിലാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ വിദ്യാഭ്യാസം സാധ്യമാവൂ. വിദ്യകൊണ്ട് തേജസ്സുണ്ടാവട്ടെ എന്ന് ചിന്തിക്കുന്നിടത്ത് വ്യക്തമാണ് തേജസ്സ് മറ്റൊന്നിലൂടെയും നേടാന്‍ സാധിക്കില്ലെന്ന്. ആധി ദൈവികവും ആധി ഭൗതികവും ആധ്യാത്മികവുമായ ശാന്തിക്കുവേണ്ടിയാണ് പ്രാര്‍ത്ഥന. ഈ ശാന്തിയാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് മനുഷ്യരാശിക്ക് നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്നത്.
ഭാരതത്തിന്റെ പ്രാചീനമായ വിദ്യാഭ്യാസ സമ്പ്രദായത്തെ പഠിച്ചാലറിയാം ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ അങ്ങ് നിന്നിങ്ങോളം ഗുരുദര്‍ശനത്തില്‍ അടിയുറച്ച് ജീവിച്ചവരായിരുന്നു. ഗുരുവിന് വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു നാം. അമ്മയും അച്ഛനും ഗുരുവും ദൈവം തന്നെയാണ് എന്ന് ഭാരതം പഠിപ്പിക്കുന്നു.
”ഓം ആപ്യായന്തു മമാംഗാനി
വാക് പ്രാണശ്ചക്ഷുഃ ശ്രോത്രമഥോ
ബലമിന്ദ്രിയാണി ച സര്‍വ്വാണി,
സര്‍വ്വം ബ്രഹ്മൗപനിഷദം,
മാഹം ബ്രഹ്മനിരാകുര്യാം,
മാ മാ ബ്രഹ്മ നിരാകരോദനിരാകരണമസ്തു,
അനിരാകരണം മേങ്കസ്തു
തദാത്മനി നിരതേ യ ഉപ-
നിഷത്സു ധര്‍മ്മാ സ്‌തേ മയി
സന്തു, തേ മയി സന്തു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”
എന്റെ അല്ലാ അംഗങ്ങളും വാക്കും പ്രാണനും കണ്ണുകളും ചെവിയും ബലവും എല്ലാ ഇന്ദ്രിയങ്ങളും കഴിവുള്ളതായിത്തീരട്ടെ. ഉപനിഷത്തില്‍ വിശദമാക്കുന്ന ‘ബ്രഹ്മം’ തന്നെയാണ് എല്ലാം എന്നറിഞ്ഞ്, ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ. ബ്രഹ്മം എന്നെയും കൈവെടിയാതിരിക്കട്ടെ. ഉപനിഷത്തുകളില്‍പ്പറയുന്ന ധര്‍മ്മങ്ങള്‍ ആത്മ തത്പരനായ എന്നില്‍ ഉണ്ടാവട്ടെ. അതിനായിക്കൊണ്ട് ത്രിവിധ ശാന്തി ജപിക്കുന്നു.
ഇതാണ് ഇവിടെത്തെ ആശയം. എപ്പോഴും ധനാത്മകമായി ചിന്തിക്കുക. പോസിറ്റീവ് എന്നത് ഭാരതീയതയുടെ അടിസ്ഥാനമാണ്. ‘ഉണ്‍മ’ യില്‍ ജീവിക്കുന്നവരാണ് ഭാരതീയര്‍; ‘വെണ്‍മ’ യില്‍ അഥവാ വെളിച്ചത്തില്‍ ജീവിക്കുന്നവരാണ്. ഇരുട്ടിനെ ഭയന്നിരുന്നില്ല, ഇരുട്ട് അഥവാ അജ്ഞാനം യാഥാര്‍ത്ഥ്യമല്ലെന്ന് നാം ചിന്തിച്ചു. വെളിച്ചമാണ് ശാശ്വതം. വെളിച്ചമുള്ള സ്ഥലത്ത് ഇരുട്ടിന് സ്ഥാനമില്ല. ഇരുട്ട് വെളിച്ചത്തെ ഭയക്കുന്നു. വെളിച്ചത്തിന് എപ്പോള്‍ വേണമെങ്കിലും ഇരുട്ടിലേയ്ക്ക് ചെല്ലാം, അപ്പോള്‍ അവിടെ ഇരുട്ടില്ലാതാവും. ദൗര്‍ബല്യത്തെപ്പറ്റി ഒരിടത്തും ഉപനിഷത്തുകള്‍ പറയുന്നില്ല, ശക്തിയെപ്പറ്റി മാത്രമാണ് ചിന്ത. എന്റെ വാക്കും അവയവങ്ങളും പ്രാണനും ഇന്ദ്രിയങ്ങളുമെല്ലാം കഴിവുള്ളതായിത്തീരട്ടെ എന്നാണ് ചിന്ത. അനുദിനം ഉന്നതിയിലേക്ക് ശക്തിയിലേക്ക്, കുതിക്കാന്‍, മരണത്തെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്ന കീഴടങ്ങാത്ത മനഃസ്ഥിതിയാണ് ഋഷിയില്‍ നിന്ന് സനാതനധര്‍മ്മം നേടുന്നത് എന്ന് ചുരുക്കം.
ഉപനിഷത്തുക്കളില്‍ പ്രപഞ്ച ചൈതന്യത്തെ ‘ബ്രഹ്മം’ എന്നാണ് സംബോധന ചെയ്യുന്നത്. ഈ ബ്രഹ്മം തന്നിലും താന്‍ ബ്രഹ്മത്തിലും നിലനില്‍ക്കണേ എന്നാണ് പ്രാര്‍ത്ഥന. ഉപനിഷത്തുകളില്‍പ്പറയുന്ന ധര്‍മ്മം എന്നില്‍ നിലനില്‍ക്കട്ടെ എന്ന് ഇവിടെ ചിന്തിക്കുന്നു.
തുടരും...
♟️ 🧘♀️ ≋˚⊱🪷⊰˚≋ 🧘♂️ ♟️
█▀▀▄▀▄▀♦️▀▄▀▄▀▀█
▀▀▀▀▀▀▀▀▀▀▀▀▀▀▀
♡ ⎙ ⌲ 💬
ˡᶦᵏᵉ ˢᵃᵛᵉ ˢʰᵃʳᵉ ᶜᵒᵐᵐᵉⁿᵗ
▀▀▀▀▀▀▀▀▀▀▀▀▀▀▀
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
▂ ▃▄ ▅▆ ▇▇ ▆▅ ▄▃ ▂
𝕋ℍ𝔸ℕ𝕂 𝕐𝕆𝕌
🄵🄾🅁 🅈🄾🅄🅁 🅃🄸🄼🄴
█▄▄▄▄▄꧁꧂▄▄▄▄▄█