🪷VISHWAGURU E&H🪷
🪷VISHWAGURU E&H🪷
June 21, 2025 at 01:56 PM
🦋▀▀▀▀▀▀▀▀▀▀▀▀▀▀▀▀🦋 `പൊതുജന അറിവിലേക്ക്` 🦋▀▀▀▀▀▀▀▀▀▀▀▀▀▀▀▀🦋 വാഹനവിലയുടെ മുഴുവൻ തുകയും അഡ്വാൻസായി കൈപ്പറ്റിയതിനുശേഷം ഡീലർ കൃത്യ സമയത്ത് വാഹനം തന്നില്ലെങ്കിൽ❓ ●➖➖➖●🦋●➖➖➖● പുതിയ വാഹനം വാങ്ങുവാൻ ഡീലറെ സമീപിക്കുമ്പോൾ മോഹന വാഗ്ദാനങ്ങളിൽ പെട്ട് പല ഉപഭോക്താക്കളും വഞ്ചിതരാകാറുണ്ട്. പലതവണ ഉപയോഗിച്ച വാഹനം ഉപഭോക്താവിന് കൊടുക്കുക, പറഞ്ഞുറപ്പിച്ച കാലയളവിൽ വാഹനം കൊടുക്കാതിരിക്കുക, വാഗ്ദാനം ചെയ്ത വിലയേക്കാൾ കൂടുതൽ വാങ്ങുക, repaint ചെയ്ത വാഹനം ന് നൽകുക എന്നിവ അവയിൽ ചിലതാണ്. പുതിയ വാഹനത്തിന്റെ വിലയായി മുഴുവൻ തുകയും മുൻകൂറായി കൈപ്പറ്റുകയും, വാഹനം കൃത്യസമയത്ത് ഉപഭോക്താവിന് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ഉപഭോക്ത നിയമം അനുസരിച്ച് _Unfair Trade Practice_ ആണ്. കാറിന്റെ ഉത്പാദനവും വിതരണവും വേറൊരു ഉത്പാദകന്റെ പരിധിയിൽ വരുന്ന സംഗതിയായിരിക്കെ കാർ ഡീലർ മുൻകൂറായി പണം കൈപ്പറ്റുകയെന്നത് തെറ്റായ വ്യാപാര തന്ത്രത്തിന്റെ ഭാഗമാണ്. കാർ കച്ചവടക്കാരന് സ്വതന്ത്രമായി ഇടപെടുവാൻ കഴിയാത്ത ഉത്പാദന മേഖലയിൽ, ആധിപത്യം ഉണ്ടെന്ന് തെറ്റായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണം കൈപ്പറ്റുന്നത് നിയമപരമല്ല. ഇക്കാര്യത്തിൽ ഉപഭോക്താവിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഉപഭോക്ത കോടതികളുണ്ട്. █▀▀▀▀▀▀🦋▀▀▀▀▀▀█ `ഒരറിവും ചെറുതല്ല` █▄▄▄▄▄▄🦋▄▄▄▄▄▄█

Comments