Natural Health Tips WhatsApp Channel

Natural Health Tips

10.4K subscribers

About Natural Health Tips

ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമായ കാര്യങ്ങളാണ് ചാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങളും. അതിന്റെ കൂട്ടത്തിൽ സാമൂഹികവും ആത്മീയവും മാനസികവുമായ എല്ലാ മേഖലയിലുള്ള അറിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട് മനുഷ്യർ, യഥാർത്ത സമ്പത്തായ ശാരീരിക ആത്മീയ മാനസികാരോഗ്യത്തിൽ ബഹുദൂരം പിറകിലാണ്. *(ശ്രദ്ധിക്കുക ചാനലിൽ ചികിത്സയുമായി ബന്ധപെട്ടുവരുന്നത് താങ്കളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഡോക്ടറോട് ചർച്ചചെയ്തു മാത്രം സ്വീകരിക്കുക)*

Similar Channels

Swipe to see more

Posts

Natural Health Tips
Natural Health Tips
5/25/2025, 2:26:59 PM

*സംസ്ഥാനത്ത് മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി* _മദ്രസകള്‍ക്കും അവധി ബാധകം_    25.05.2025 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (26 മേയ് 2025) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ക്ലാസുകളും പ്രവര്‍ത്തിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് നിലവിലുണ്ട്.

🙏 1
Image
Natural Health Tips
Natural Health Tips
5/25/2025, 1:21:43 PM

കനത്ത മഴ: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ...

🤔 1
Image
Natural Health Tips
Natural Health Tips
5/25/2025, 3:39:10 PM

*നമ്മുടെ കുട്ടികളെ നമ്മൾ തന്നെ സൂക്ഷിക്കുക!* 🔴 അമ്മാവന്മാരടക്കം സാഹചര്യം പരിഗണിക്കാതെ ആരുടേയും മടിയിൽ ഇരിക്കരുതെന്ന് നിങ്ങളുടെ മകളോ മകനോ മുന്നറിയിപ്പ് നൽകുക. 🔴 02 വയസ്സുമുതൽ നിങ്ങളുടെ കുട്ടികൾക്ക് മുന്നിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക. 🔴 നിങ്ങളുടെ കുട്ടിയെ “എന്റെ ഭാര്യ” അല്ലെങ്കിൽ “എന്റെ ഭർത്താവ്” എന്ന് വിളിക്കാൻ ഒരു മുതിർന്ന വ്യക്തിയെ ഒരിക്കലും അനുവദിക്കരുത്. 🔴 നിങ്ങളുടെ കുട്ടി സുഹൃത്തുക്കളുമായി കളിക്കാൻ പുറപ്പെടുമ്പോഴെല്ലാം, അവൻ ഏതുതരം ഗെയിം കളിക്കുന്നുവെന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ നല്ലത് , കാരണം ചെറുപ്പക്കാർ സ്വയം ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു. 🔴 നിങ്ങളുടെ കുട്ടി ഒരു പ്രത്യേക മുതിർന്ന വ്യക്തിയുടെ വലിയ ആരാധകനാകുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുക .. 🔴 ഒരിക്കൽ, വളരെ സന്തോഷവാനായ ഒരു കുട്ടി പെട്ടെന്ന് ലജ്ജിക്കുന്നു.അങ്ങനെയെങ്കിൽ അവളെ /അവനെ കൂടുതൽ ശ്രെദ്ധിക്കുക .. 🔴 ലൈംഗികതയുടെ ശരിയായ മൂല്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം പഠിപ്പിക്കുക. 🔴 നിങ്ങൾ വാങ്ങിയ കാർട്ടൂണുകൾ പോലുള്ള പുതിയ ഫിലിമുകൾ കാണാൻ തുടങ്ങുന്നതിനുമുമ്പ് അതിനെപ്പറ്റി ഒന്നറിഞ്ഞിരിക്കുന്നത് ചെയ്യുന്നത് എല്ലായ്പ്പോഴും ഉചിതമായിരിക്കും. 🔴 നിങ്ങളുടെ കേബിൾ നെറ്റ്‌വർക്കുകളിൽ ചാനലുകൾ ഉപകാരപ്രധമല്ലാത്തതെല്ലാം കട്ട് ചെയ്യുക .. 🔴 സ്വകാര്യ ഭാഗങ്ങൾ നന്നായി കഴുകാൻ 03 വയസ് മുതൽ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക, ആരെയും തൊടാൻ ഒരിക്കലും അനുവദിക്കരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. *ഓർക്കുക: “വേദന ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും.”*

👍 ❤️ 17
Image
Natural Health Tips
Natural Health Tips
5/25/2025, 2:27:00 PM

*തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു* *_കോടഞ്ചേരി_* : കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു. മരിച്ച കുട്ടികൾ സഹോദരങ്ങളാണ്. ഇവർ ഇറങ്ങിയ സമയത്ത് ശക്തമായ കാറ്റടിച്ച് വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണു. ഇതിനെ തുടർന്ന് ലൈൻ പൊട്ടി വെള്ളത്തിൽ വീണതിനെ തുടർന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്. ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

😢 🙏 3
Natural Health Tips
Natural Health Tips
5/20/2025, 8:20:21 AM

അതിതീവ്ര മഴമുന്നറിയിപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ട്‌

👍 ❤️ 10
Image
Natural Health Tips
Natural Health Tips
5/25/2025, 2:48:58 PM

റെഡ് അലർട്ട്; 9 ജില്ലകളിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലകളിലെ കളക്ടർമാർ നാളെ (തിങ്കൾ, 26.05.2025) അവധി പ്രഖ്യാപിച്ചു

👍 1
Image
Natural Health Tips
Natural Health Tips
5/26/2025, 12:25:50 PM

🚆 *ട്രെയിന്‍ വൈകും* 🕒

Image
Natural Health Tips
Natural Health Tips
5/26/2025, 12:25:06 PM

*ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി*

Image
Natural Health Tips
Natural Health Tips
5/25/2025, 2:45:25 AM

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧 റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം. *മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം*, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. 💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ* 💧𝟭. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. 💧𝟮. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക. 💧𝟯. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( 𝗦𝗞𝗜𝗗𝗗𝗜𝗡𝗚) ഒഴിവാക്കും. 💧𝟰. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക. 💧𝟱. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. 💧𝟲. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. 💧𝟳. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക. 💧𝟴. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക. 💧𝟵. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക. 💧𝟭𝟬.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. 💧𝟭𝟭. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക. 🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*.🙏

👍 🙏 10
Image
Natural Health Tips
Natural Health Tips
5/16/2025, 4:48:17 PM

*അത്രമേൽ സുന്ദരമാണെൻ നാട്ടിടവഴികൾ..... ❤*

❤️ 🐍 👍 🙏 💚 💜 39
Image
Link copied to clipboard!