Natural Health Tips
Natural Health Tips
January 23, 2025 at 04:54 AM
*കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ; മിനിട്ടുകള്‍ മതി മുഖം വെട്ടിത്തിളങ്ങും...* ................................................ _നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ ലഭിക്കാനായി_ *അറിവ് ആരോഗ്യം* ഗ്രൂപ്പില്‍ ജോയിൻ ചെയ്യുക👇🏻 https://chat.whatsapp.com/IaeITmZJG7z77Z4dT0R2xm മുഖകാന്തി വർദ്ധിപ്പിക്കാൻ എപ്പോഴും പ്രക്യതിദത്തമായ മാർഗങ്ങള്‍ തേടുന്നതാണ് നല്ലത്. വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാല്‍ അത് പലർക്കും അറിയില്ല എന്നതാണ് സത്യം. കാപ്പി കുടിക്കുന്നതിന് മാത്രമല്ല കാപ്പിപ്പൊടി മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത്തരത്തില്‍ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ചില ഫേസ് പാക്കുകള്‍ നോക്കിയാലോ? കാപ്പിപ്പൊടിയും പാലും കാപ്പിപ്പൊടിയും പാലും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന മാസ്ക് ചർമ്മത്തിന് വളരെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ടീസ്‌പൂണ്‍ കാപ്പിപ്പൊടി എടുക്കുക. 1-2 ടീസ്പൂണ്‍ പാല്‍ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച്‌ 10-15 മിനിട്ട് വയ്ക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. ആരോഗ്യകരമായ തിളക്കമുള്ള ചർമ്മം ലഭിക്കും. കാപ്പിപ്പൊടിയും മഞ്ഞളും തെെരും വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച്‌ വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഫേസ്‌പാക്കാണ് ഇത്. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയും അതേ അളവില്‍ മഞ്ഞള്‍പ്പൊടിയും തെെരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം മുഖത്ത് പുരട്ടി ചെറുതായിട്ട് മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. *_👍🏻ㅤ ✍🏻ㅤ 📩ㅤ 💌_* *_ʟɪᴋᴇ ᴄᴏᴍᴍᴇɴᴛ ꜱᴀᴠᴇ ꜱʜᴀʀᴇ_*
👍 👏 😂 7

Comments