
SSF MALAPPURAM Dist (WEST)
3.2K subscribers
Similar Channels
Swipe to see more
Posts

https://youtu.be/vjyC1m9Vvw0 *നിലമ്പൂരിൽ* *ഇവർ ജയിക്കും* RISALA DECODE ലക്കം 1632 https://youtu.be/vjyC1m9Vvw0 𝗦𝗦𝗙 𝗞𝗲𝗿𝗮𝗹𝗮

https://www.facebook.com/share/p/14JvtjzvoL/?mibextid=wwXIfr *_എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അബൂബക്കർ എഴുതുന്നു…_* വിദ്യാര്‍ഥികളുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാരും യൂണിവേഴ്‌സിറ്റി അധികൃതരും തയാറാകണം. നല്ലൊരു ഭാവി സ്വപ്‌നം കാണുന്ന ഒരു പറ്റം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ യൂണിവേഴ്‌സിറ്റി തന്നെ തല്ലിക്കെടുത്തുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് നാണക്കേടാണ്. അതോടൊപ്പം കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളിലെ പല വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കുകയും വേണം. ©️ General Secretary, SSF KERALA #ssfkerala #SGOU

https://www.facebook.com/share/p/1ZdN7L9duF/?mibextid=wwXIfr

https://m.facebook.com/story.php?story_fbid=pfbid0yJdoaZvQTFs4D7hWenxQQ2Yy5GFzozr48rWDLtEVRMpdPvyEF4nhRkD86YMrsp9jl&id=100064254657010 മഴക്കാലത്തെ തുടരെയുള്ള അവധികൾ പഠനത്തെ ബാധിക്കുന്നു; സ്കൂൾ അക്കാദമിക് കലണ്ടർ പുനഃപരിശോധിക്കുക അധ്യയന വർഷം ആരംഭിച്ച് ആദ്യ ആഴ്ചകളിൽ തന്നെ റെഡ്, ഓറഞ്ച് അലർട്ടുകളുടെ പേരിലുള്ള തുടർച്ചയായ അവധികൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ താളം തെറ്റിക്കുന്നു. കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്വഭാവങ്ങളാൽ, വർഷാവർഷം ആവർത്തിച്ചേക്കാവുന്ന പ്രതിസന്ധിയാണിതെന്ന് തിരിച്ചറിഞ്ഞ് അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകേണ്ടതുണ്ട്. ഒരു അധ്യയന വർഷത്തിൻ്റെ ഏറ്റവും നിർണായകമായ സമയമാണ് അതിന്റെ തുടക്കം. അതിലുണ്ടാകുന്ന പിഴവുകൾ വലിയ പ്രയാസമാണ്. കുട്ടികൾ മാനസികമായി തയ്യാറെടുക്കുന്ന അക്കാദമിക് ഇയറിന്റെ ഈ ഘട്ടത്തിൽ വരുന്ന അപ്രതീക്ഷിത അവധികൾ അവരുടെ പഠനതാളത്തെ സാരമായി ബാധിക്കുന്നു. അവധി കഴിഞ്ഞ് ആദ്യത്തെ ഒരു മാസം പേരിന് മാത്രമാണ് ക്ലാസുകൾ നടന്നത്. ഓരോ ദിവസവും ഇന്ന് അവധിയാണോ എന്ന സംശയത്തിലേക്കാണ് കുട്ടികൾ എഴുന്നേൽക്കുന്നത്. ഇത് പഠനത്തിലുള്ള അവരുടെ ശ്രദ്ധ കുറയ്ക്കുന്നു. തുടർച്ചയായ അവധികൾ കാരണം അധ്യാപകർക്ക് പാഠഭാഗങ്ങൾ കൃത്യസമയത്ത് പഠിപ്പിച്ചു തീർക്കാൻ കഴിയാതെവരുന്നു. പിന്നീട്, അവധി ദിവസങ്ങൾക്ക് പകരമായി ശനിയാഴ്ചകളിലും മറ്റു ദിവസങ്ങളിലും ക്ലാസുകൾ വെച്ച് പാഠങ്ങൾ ഓടിച്ചുതീർക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇത് കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദത്തിനും പഠനഭാരത്തിനും കാരണമാകുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന അവധികൾ ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത് ജോലിക്ക് പോകുന്ന രക്ഷിതാക്കളെയാണ്. കുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കാനുള്ള സൗകര്യങ്ങൾ കണ്ടെത്താൻ അവർ നെട്ടോട്ടമോടുന്നു. ദിവസവേതനക്കാരായ രക്ഷിതാക്കൾക്ക് പലപ്പോഴും ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു. അധ്യാപകരെ സംബന്ധിച്ചിടത്തോളം, അവരുടെ പഠന പദ്ധതികളും (Lesson Plan) സമയക്രമവും പാടെ താളം തെറ്റുന്നു. ഓൺലൈൻ ക്ലാസുകൾ ഒരു പരിഹാരമായി പറയുന്നുണ്ടെങ്കിലും, എല്ലാ കുട്ടികൾക്കും ഒരുപോലെ ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത് പൂർണമായും ഫലപ്രദമല്ല. ഇത് കുട്ടികൾക്കിടയിൽ ഡിജിറ്റൽ വിഭജനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഓരോ വർഷവും മഴ കാരണം കുറഞ്ഞത് 10 മുതൽ 15 വരെ പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട്, കലണ്ടറിൽ തന്നെ ഈ അവധികൾക്കുള്ള ബദൽ സംവിധാനം ഉൾപ്പെടുത്താവുന്നതാണ്. അക്കാദമിക് കലണ്ടർ മാറ്റുന്നത്, സി ബി .എസ് .ഇ, ഐ. സി എസ്.ഇ തുടങ്ങിയ ദേശീയ സിലബസുകളെയും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളെയും മറ്റു അനിവാര്യ ഘടകങ്ങളെയും പരിഗണിച്ചായിരിക്കണം. ഇതിനായി വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, കാലാവസ്ഥാ വിദഗ്ധർ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾക്ക് തുടക്കമിടണം. ഓരോ വർഷവും കാലവർഷം വരുമ്പോൾ മാത്രം ചർച്ച ചെയ്യുകയും പിന്നീട് മറക്കുകയും ചെയ്യുന്ന വിഷയമായി ഇത് മാറരുത്. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം മുറിഞ്ഞുപോകാതെ, സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ദീർഘവീക്ഷണത്തോടെയുള്ള ഒരു തീരുമാനം ഇനിയും വൈകിക്കൂടാ. 𝗦𝗦𝗙 𝗞𝗲𝗿𝗮𝗹𝗮 #Monsoon #school #holidays #ssfkerala #change

സ്നേഹപ്പുറത്തിന് 56 *പിറവി ആഘോഷിക്കുന്നു* ഉദ്ഘാടനം *പി. സുരേന്ദ്രൻ* 2025 ജൂൺ 16 തിങ്കൾ 5 pm പരപ്പനങ്ങാടി


https://www.instagram.com/p/DK6K2Pzz_a8/?igsh=ajZuMGl0YmJuc2ls