Nava Keralam
16.6K subscribers
Verified ChannelAbout Nava Keralam
Towards a New Kerala: Mapping the Progress.
Similar Channels
Swipe to see more
Posts
*വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക് ..* #Tunnelroad
തിരുവനന്തപുരത്ത് നടന്ന ജില്ലാതല യോഗത്തിൽ നിന്നും.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള 'എന്റെ കേരളം' പ്രദർശന വിപണനമേളയും ജില്ലാതല യോഗങ്ങളും നാളെ തിരുവനന്തപുരത്ത് സമാപിക്കുകയാണ്. രാവിലെ 10.30ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാതല യോഗം നടക്കുന്നത്. വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം ആരംഭിക്കും. സർക്കാരിന്റെ നാലു വർഷത്തെ പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.

*കേരള സ്പേസ് പാർക്കിന്റെ ശിലാസ്ഥാപനവും റിസർച്ച് ഡെവലപ്മെൻ്റ് സെൻ്ററിൻ്റെയും കേരള എയ്റോഎക്സ്പോ 2025 ൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.* https://www.facebook.com/share/v/1BqvKD5gZV/?mibextid=wwXIfr
കൊല്ലത്ത് നടന്ന എൽഡിഎഫ് ബഹുജന റാലിയിൽ നിന്നും.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നിക്ഷേപകർ ഇതിൽ പങ്കാളികളാകും. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഈ അതിഥികളെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് നന്ദി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വലിയ വിജയമാക്കാൻ നമുക്കൊരുമിച്ചു നിൽക്കാം.
ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേയ്ക്ക് ലോകമെമ്പാടുമുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ അഭിമാനമായ മോഹൻലാൽ. ഈ പരിപാടിയ്ക്കും അതിലൂടെ നാടിന്റെ പുരോഗതിയ്ക്കും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി പറയുന്നു. നാടാകെ കൈകോർത്ത് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വൻവിജയമാക്കാം. #InvestInKerala
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് അത് 6200 ആയി ഉയര്‍ന്നു. 60,000 തൊഴിലവരസങ്ങള്‍ ഇതുവഴി ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. 15,000 ചതുരശ്രഅടി ബിൽഡ്സ്പേസ് ആണ് 2016 ൽ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇൻക്യുബേഷൻ സ്പേസ് നമുക്കുണ്ട്. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. #kerala #startup #startupmission #InvestInKerala