Pinarayi Vijayan

32.6K subscribers

Verified Channel

Similar Channels

Swipe to see more

Posts

Pinarayi Vijayan
3/1/2025, 8:17:53 AM

https://www.facebook.com/share/1BmkSu7tqH/?mibextid=wwXIfr

❤️ 👍 💜 27
Pinarayi Vijayan
2/27/2025, 12:57:42 PM

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ - 27/02/2025 ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകും. വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃ ക്രമീകരിക്കും. വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അംഗീകരിച്ചു. വയനാട് മാതൃകാ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി (Mortgage) വായ്പ എടുക്കുന്നതിൻ്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളുന്നതാണ്. ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിർദ്ദേശം നല്‍കും. ഒരു വീട് നിർമ്മിക്കുന്നതിനുളള സ്പോൺസർഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കും. ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു. എസ്പിസി കേഡറ്റുകള്‍ക്ക് വെയിറ്റേജ് അനുവദിക്കും എസ് എസ് എല്‍ സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പി എസ് സി വഴിയുള്ള യുണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് 5 ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാലു വർഷം ട്രൈയിനിംഗ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറിതലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെയും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കും ടെക്നിക്കല്‍ തസ്തികകളിലേക്കുമുള്ള സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് സ്വന്തമായുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കും. കാലാവധി ദീര്‍ഘിപ്പിച്ചു മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ്റെ കാലാവധി 27.02.2025 മുതൽ മൂന്ന് മാസത്തേക്ക് ദീർഘിപ്പിച്ച് നൽകും. ഭേദഗതി സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെഎംആര്‍എല്‍, കെഎസ്ഐഡിസി, കിന്‍ഫ്ര, വിഐഎസ്എല്‍, കെഎസ്ആര്‍ടിസി, കെആര്‍എഫ്ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളെ 30 ശതമാനം എസ്റ്റാബ്ലിഷ്മെന്‍റ് ചാര്‍ജ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ റിക്വയറിങ്ങ് ബോഡിയായി സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എസ്റ്റാബ്ലിഷ്മെന്‍റ് കോസ്റ്റ് ഒഴിവാക്കി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികള്‍ക്ക് ഓരോ കേസും പ്രത്യേകം പരിശോധിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി എസ്റ്റാബ്ലിഷ്മെന്‍റ് കോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്‍കും. നിയമനം കേരള നിയമ പരിഷ്ക്കരണ കമ്മീഷന്‍ അംഗമായി റ്റി ഇന്ദിരയെ നിയമിക്കും. പാലക്കാട് സ്വദേശിയാണ്. കണ്ണൂര്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി കെ അജിത് കുമാറിന് പുനര്‍നിയമനം നല്‍കും. കരട് മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചു സംസ്ഥാനത്തിന്റെ ഉപ്പുവെള്ള/കായൽ, തരിശായി കിടക്കുന്ന ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരട് മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ റൂഫ് ടോപ് സോളാര്‍ പാനലൈസേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും അനര്‍ട്ടും നടപടി സ്വീകരിക്കണം. ടെണ്ടർ അംഗീകരിച്ചു തിരുവനന്തപുരം ജില്ലയിലെ "Improvements by Providing BM&BC to Chittalloor Road (Ambalamukku Paruthippara Road) Km. 0/000 to 2/200, NCC Road 0/000 to 1/550" പ്രവൃത്തിയുമായി ബന്ധപ്പെട്ട 3,80,75,563 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ "Karalkada - Poonthura - Improvements to BM and BC to Karalkada - Poonthura Road and Allied Works-General Civil Work" എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 3,75,13,015 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കൊല്ലം ജില്ലയിലെ GENERAL-RP/2023-24/ Strengthening and upgradation of Paravoor - Kalakkodu,(0/000- 3/660), Maniyamkulam Kuttoor (0/000-1/705), Paravoor-Thoppil landing road (0/000-2/810) എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 4,96,56,489 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കൊല്ലം ജില്ലയിലെ ചിറയിൽതോടിനു കുറുകെ കൊന്നയിൽ കടവ് പാലം നിർമ്മാണത്തിന്റെ ബാലൻസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട 20,20,66,066 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. ആലപ്പുഴ ജില്ലയിലെ “KIIFB-Improvements to Kaithavana Pazhayanadakkavu-Ambalappuzha Vadakkenada Road in Alappuzha District Balance Work-General Civil Work." എന്ന പ്രവൃത്തിക്ക് 1,94,40,825 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിലെ പട്ടംകുളിച്ചപ്പാറ, മീനാങ്കൽ എന്നീ സഥലങ്ങളെ ബന്ധിപ്പിക്കുന്ന പന്നിക്കുഴി പാലം നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 5,37,80,783 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കരുമാളൂർ, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതി കിഫ്ബി പ്രവൃത്തിയിൽ ഘട്ടം I - പാക്കേജ് III -ൽ ഉൾപ്പെടുത്തി, യുസി കോളേജിൽ നിലവിലുള്ള OHSR ലേക്കും, കരുമാളൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലിയിലെ നിർദ്ദിഷ്ട OHSR ലേക്കും 250 mm DIK9 ക്ലിയർ വാട്ടർ പമ്പിംഗ് മെയിനിന്റെ വിതരണം, ലെയിംഗ്, ചാർജിംഗ്, കമ്മീഷൻ ചെയ്യൽ, കരുമാളൂർ ഗ്രാമപ്രദേശത്തിലെ മാഞ്ഞാലിയിൽ 10.50 LL ശേഷിയുള്ള OHSR ൻ്റെ നിർമ്മാണം എന്നിവയ്ക്കായുള്ള 13,05,58,773 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. എറണാകുളം ജില്ലയിലെ പച്ചാളം സോണിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി 'Distribution Mains from Pachalam OHSR - Phase 2' എന്ന പ്രവൃത്തി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിന് 15,33,85,676 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

❤️ 👍 💜 25
Pinarayi Vijayan
2/22/2025, 1:39:20 PM

കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചത്. ആഗോള ഐടി വ്യവസായത്തിന്റെ നേതൃനിരയിലുള്ള നിരവധി പ്രഗ്ദ്ഭരുമായി സംവദിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു. ഐടി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പു നൽകി. നമ്മുടെ ഐടി വ്യവസായത്തെ നൂതനമാക്കാനും വിപുലപ്പെടുത്താനും ആവശ്യമായ സഹകരണങ്ങൾക്ക് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയൊരുക്കും. #InvestInKerala #ComeOnKerala https://www.facebook.com/share/p/158kpmsRvJ/?mibextid=wwXIfr

❤️ 👍 😂 👏 💜 😮 🤝 78
Pinarayi Vijayan
3/1/2025, 5:58:21 AM

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് മവാസോ 2025 ഉദ്ഘാടനം. https://www.facebook.com/share/v/1AP4on1FQ8/?mibextid=wwXIfr

❤️ 👍 💜 😂 39
Pinarayi Vijayan
2/28/2025, 6:52:58 AM

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചത്. 2002 ഫെബ്രുവരി 28 ന് കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഏഹ്സാൻ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്. വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഏഹ്സാൻ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വർഷത്തെ ദീർഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവർക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നു. https://www.facebook.com/share/p/16BaiV96zB/?mibextid=wwXIfr

👍 ❤️ 🌹 🙏 😢 😣 🤲 71
Pinarayi Vijayan
2/27/2025, 2:04:42 PM

*വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും* വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുളള പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയിൽ അതത് മേഖലയിലുള്ള എം.പി, എം.എൽ.എമാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വനം വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കണം. കൺട്രോൾ റൂം വഴി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങൾ എന്നിവ ജില്ലാ കളക്ടർ, പോലീസ് മേധാവി, ഇതര വകുപ്പുകൾ തുടങ്ങിയവർക്ക് അപ്പപ്പോൾ ലഭ്യമാക്കി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകാനും പുരോഗതി വിലയിരുത്താനും സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണം. മാർച്ച് 15നകം മുഴുവൻ സമിതികളും രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വന്യജീവി ആക്രമണം നേരിടാൻ ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകൾ വെച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്ക്കരിക്കുന്നത് പരിഗണിക്കും. ലൈഫ് ഇൻഷൂറൻസ് ഏര്‍പ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പുകളുടെ സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണം. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തണം. അനധികൃത നൈറ്റ് സവാരി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. വനമേഖലയോട് ചേർന്ന ടൂറിസം കേന്ദ്രങ്ങളിലെ വഴിയോര വാണിഭം നിയന്ത്രിക്കണം. മാലിന്യ നിർമ്മാർജനം ഉറപ്പാക്കണം. കനുകാലികളെ അപകട സാധ്യതയുള്ള വനത്തിൽ മേയാൻ വിടുന്നതിൽ ക്രമീകരണം ഉണ്ടാക്കണം. അടിക്കാടുകൾ നീക്കാൻ തോട്ടം മാനേജ്മെന്‍റുകൾ നടപടിയെടുക്കണം. കാടിനകത്ത് വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാൻ അടിയന്തര നടപടിയെടുക്കണം. ജല സംരക്ഷണത്തിനും മഴവെള്ള ശേഖരണത്തിനുമായി തടയണകൾ, കുളങ്ങൾ തുടങ്ങിയ കൃത്രിമ ജലശേഖരണ സംവിധാനങ്ങൾ എന്നിവയൊരുക്കി വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കാട്ടിനകത്തെ ചതുപ്പ്, തുറസായ സ്ഥലം എന്നിവ വീണ്ടെടുക്കും. വന്യ ജീവികളെ കാട്ടിനകത്ത് നിർത്താനാവശ്യമായ നടപടികളാണ് ഏറ്റവും പ്രധാനം. അധിനിവേശ സസ്യങ്ങളെയും വയൽ ആവാസവ്യവസ്ഥയെയും സംബന്ധിച്ച് വിശദമായ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കണം. അധിനിവേശ സസ്യങ്ങളെ പൂർണമായി നശിപ്പിക്കണം. ഒരേസമയം പൂക്കാത്ത വിവിധയിനം മുളകൾ വെച്ചുപിടിപ്പിക്കണം. ആന, കാട്ടുപന്നി, കുരങ്ങ് മുതലായ ജീവികളുടെ വരവ് പ്രതിരോധിക്കുന്നതിന് നാട്ടറിവുകൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 28 റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് പ്രവർത്തിച്ചുവരുന്നത്. മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തതിനാൽ 20 ആർ.ആർ.ടികളിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. അപ് ഗ്രഡേഷൻ വഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തസ്തിക സൃഷ്ടിച്ച് ഈ പ്രശ്നം പരിഹരിക്കും. വന മേഖലയിലെ ടൂറിസം സോണുകളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം നടത്തുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ ഒരു അതോറിറ്റി /ബോർഡ്/ സൊസൈറ്റി സ്ഥാപിക്കും. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ ആർ ജ്യോതിലാൽ, പുനീത് കുമാർ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ പത്മകുമാർ, വനം വകുപ്പ് മേധാവി ഗംഗാ സിങ്ങ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷണൻ, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

❤️ 👍 💜 38
Pinarayi Vijayan
2/20/2025, 5:16:23 AM

ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേയ്ക്ക് ലോകമെമ്പാടുമുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യയുടെ അഭിമാനമായ ഹോക്കിതാരം പി ആർ ശ്രീജേഷ്. ഈ പരിപാടിയ്ക്കും അതിലൂടെ നാടിന്റെ പുരോഗതിയ്ക്കും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി പറയുന്നു. നാടാകെ കൈകോർത്ത് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വൻവിജയമാക്കാം. #InvestInKerala

👍 ❤️ 👌 💜 😂 58
Video
Pinarayi Vijayan
2/18/2025, 12:35:56 PM
❤️ 👍 😂 😢 43
Video
Pinarayi Vijayan
2/19/2025, 12:39:31 PM

ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേയ്ക്ക് ലോകമെമ്പാടുമുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ അഭിമാനമായ മോഹൻലാൽ. ഈ പരിപാടിയ്ക്കും അതിലൂടെ നാടിന്റെ പുരോഗതിയ്ക്കും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി പറയുന്നു. നാടാകെ കൈകോർത്ത് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വൻവിജയമാക്കാം. #InvestInKerala

❤️ 👍 💜 😂 40
Video
Pinarayi Vijayan
2/19/2025, 1:22:16 PM

*മന്ത്രിസഭായോഗ തീരുമാനങ്ങള്‍* *മുഖ്യമന്ത്രിയുടെ ഓഫീസ്* *19/02/2025* ******************************** *ദർഘാസ് അംഗീകരിച്ചു* തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ഭീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയർ പോർട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദർഘാസ് അംഗീകരിച്ചു. *ടെണ്ടര്‍ അംഗീകരിച്ചു* 'supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.' എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു. *കരാര്‍ അംഗീകരിച്ചു* കണ്ണൂർ ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂർ മുഴക്കുന്ന്, അയ്യൻകുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് III ൽ ഉൾപ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിൻ, പൈപ്പ് ലൈൻ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് നൽകി. *ശമ്പള പരിഷ്ക്കരണം* കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്ക്കരിക്കും. *ആശാ തോമസ് കെ - റെറ ചെയര്‍പേഴ്സണ്‍* കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്സണായി ഡോ. ആശാ തോമസ് ഐ എ എസിനെ നിയമിക്കും. *പട്ടയം നല്‍കും* മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുകളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും. *സര്‍ക്കാര്‍ ഗ്യാരണ്ടി* കേരള സ്റ്റേറ്റ് ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്‍റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും. *പാട്ട നിരക്കില്‍ ഭൂമി* മത്സ്യബന്ധന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും. *സാധൂകരിച്ചു* എക്സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.

❤️ 👍 💜 😂 25
Link copied to clipboard!