Pinarayi Vijayan
May 22, 2025 at 10:30 AM
സ്വന്തം ജീവിതമാർഗമായ ആടിനെ വിറ്റ് നാടിനു വേണ്ടി സമർപ്പിക്കുക എന്നത് മനുഷ്യത്വത്തിന്റെ മഹത്തായ ഒരു അനുഭവമാണ്. അത്തരം ത്യാഗങ്ങൾ എല്ലാവർക്കും സാധ്യമല്ല. സുബൈദ എന്ന മഹതി കോവിഡ് കാലഘട്ടത്തിൽ അങ്ങനെ ഒരു ത്യാഗത്തിന് സന്നദ്ധയായത് നമ്മുടെയൊക്കെ ഹൃദയത്തിൽ തട്ടിയ വാർത്തയായിരുന്നു. അവർ അതേ മനോഭാവം പിന്നീടും തുടർന്നു.ഇന്ന് സുബൈദ കൊല്ലത്തെ ജില്ലാതല യോഗത്തിൽ വന്നത് നേരിട്ട് കണ്ട് തന്റെ ആശംസയും അനുഭാവവും പിന്തുണയും അറിയിക്കാനായിരുന്നു. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർന്നുള്ള പിൻബലവും ഊർജ്ജവും സുബൈദയെ പോലുള്ള പച്ച മനുഷ്യരുടെ ത്യാഗനിർഭരമായ ഐക്യപ്പെടലാണ്. സുബൈദ സമ്മാനിച്ച ചെമ്പനീർ പൂക്കൾ സർക്കാരിന്റെ ജനക്ഷേമവും വികസനവും അടിസ്ഥാനമാക്കിയുള്ള പ്രയാണത്തിനുള്ള ഇന്ധനമാണ്. സുബൈദയെ പോലുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണ് ഈ സർക്കാരിന്റെ സ്ഥാനം.
❤️
👍
❤
💜
💩
😮
🥰
45