
Tech ലോകം ✅️
212 subscribers
About Tech ലോകം ✅️
Hi! Welcome to this Tech ലോകം channel. This is where you can get the latest tech and science-related updates. ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ വാര്‍ത്തകള്‍ അറിയാം.
Similar Channels
Swipe to see more
Posts

@, #, $,*, -, ; ഇങ്ങനെയുള്ള ചിഹ്നങ്ങളെയാണ് സ്‌പെഷ്യല്‍ ക്യാരക്ടര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. https://whatsapp.com/channel/0029Va4g8Cp8F2pMtMPm8s1i ഇനി മുതല്‍ ട്രാന്‍സാക്ഷന്‍ ഐ.ഡി.യില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളോ, 0 മുതല്‍ 9 വരെയുള്ള അക്കങ്ങളോ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് എന്‍.പി.സി.ഐ. ജനുവരി ഒമ്പതിന് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. യു.പി.ഐ. ട്രാന്‍സാക്ഷന്‍ ഐ.ഡി.കള്‍ വ്യക്തമാക്കുന്നതിനും കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്ന് എന്‍.പി.സി.ഐ. പറയുന്നു.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്. https://whatsapp.com/channel/0029Va4g8Cp8F2pMtMPm8s1i

`നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍` ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഹൈലൈറ്റ്. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളും ലഭിക്കും. https://whatsapp.com/channel/0029Va4g8Cp8F2pMtMPm8s1i

`വാട്സ്ആപ്പ് ഇനി കളര്‍ഫുള്‍, ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പിച്ചു; എങ്ങനെ പുത്തന്‍ ലുക്ക് കൊണ്ടുവരാം?` https://whatsapp.com/channel/0029Va4g8Cp8F2pMtMPm8s1i വാട്‌സ്ആപ്പില്‍ മെറ്റ ചാറ്റ് തീമുകളും ചാറ്റ് ബാക്ക്‌ഗ്രൗണ്ടുകള്‍ക്കായി വാള്‍പേപ്പറുകളും അവതരിപ്പിച്ചു. പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ ക്യാമറ റോളില്‍ നിന്ന് ഒരു ബാക്ക്‌ഗ്രൗണ്ട് തെരഞ്ഞെടുത്ത് ആഡ് ചെയ്യുകയുമാവാം. ഇനി മുതല്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റ് തീമുകള്‍ ആഡ് ചെയ്ത് ചാറ്റ് എക്സ്‌പീരിയന്‍സ് കൂടുതല്‍ മികച്ചതാക്കാം. വര്‍ണാഭമായ കളര്‍ പാറ്റേണില്‍ ഓരോ ചാറ്റിലും ഇത്തരത്തില്‍ വാള്‍പേപ്പറുകള്‍ നല്‍കാനാകും. ഇത് വാട്സ്ആപ്പ് ചാറ്റ് ഇന്‍റഫേസ് കൂടുതല്‍ വ്യക്തിഗതമാക്കും. വാട്സ്ആപ്പ് നല്‍കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും. നിലവില്‍ മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് തീമുകള്‍ ലഭ്യമാണ്. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് വളരെ കുറച്ച് പ്രീ-സെറ്റ് തീമുകളെ ഇന്‍സ്റ്റയിലുള്ളൂ. വാട്‌സ്ആപ്പ് ചാറ്റ് തീം എങ്ങനെ മാറ്റാം? ഇതിനായി ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വാട്സ്ആപ്പ് തുറക്കുക. ഇതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് (Chats) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ (Default Chat Theme) പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.