Career Acumen WhatsApp Channel

Career Acumen

283 subscribers

About Career Acumen

Admission guidance & Healthcare

Similar Channels

Swipe to see more

Posts

Career Acumen
Career Acumen
2/12/2025, 4:22:32 AM

https://www.instagram.com/share/p/BAIt9FeWrb

Career Acumen
Career Acumen
2/13/2025, 5:14:11 AM

മെഡിക്കൽ ബിരുദ പ്രവേശനത്തിന് നീറ്റ്-യു.ജി 2025 *Acumen Global* മെഡിക്കൽ ബിരുദ പ്രവേശനത്തിന് നീറ്റ്-യു.ജി 2025 നീറ്റ്-യു.ജി റാങ്കടിസ്ഥാനത്തിലാണ് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് മുതലായ കോഴ്സുകളിൽ പ്രവേശനം മലയാളം, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിൽ ചോദ്യപേപ്പർ അഖിലേന്ത്യ മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റി (നീറ്റ്-യു.ജി 2025) നുള്ള അപേക്ഷാ സമർപ്പണം തുടങ്ങിക്കഴിഞ്ഞു. വെബ്സൈറ്റിൽ ഓൺലൈനായി മാർച്ച് ഏഴുവരെ അപേക്ഷിക്കാം. മേയ് നാലിന് ഞായറാഴ്ച ഉച്ച രണ്ടുമുതൽ അഞ്ചുമണി വരെ നടത്തുന്ന പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ച് തന്നെയായിരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തി അഖിലേന്ത്യ റാങ്ക്‍ലിസ്റ്റ് തയാറാക്കി നൽകുന്നതിനുള്ള ചുമതല. സമഗ്ര വിവരങ്ങളടങ്ങിയ ‘നീറ്റ്-യു.ജി’ വിവരണപത്രിക https://neet.nta.nic.inൽ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്കും ഭിന്നശേഷിക്കാർക്കും 40 ശതമാനം മാർക്ക് മതിയാകും. 2025ൽ ഫൈനൽ യോഗ്യതാ/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ● പ്ലസ്ടുവിനുശേഷം ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി)/ബയോടെക്നോളജി വിഷയങ്ങളിൽ ര​ണ്ടെണ്ണം വിഷയമായി പഠിച്ച് ബി.എസ് സി ബിരുദമെടുത്തവരെയും പരിഗണിക്കും. പ്രായം: 2025 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ്: ഇന്ത്യയിൽ ജനറൽ വിഭാഗത്തിന് 1700 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി നോൺ ക്രീമിലെയർ-1600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാംലിംഗ വിഭാഗങ്ങൾക്ക്-1000 രൂപ. ഇന്ത്യക്ക് പുറത്ത് 9500 രൂപ. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് മാർച്ച് ഒമ്പതു മുതൽ 11 വരെ സൗകര്യം ലഭിക്കും. ഒരാൾ ഒറ്റ അപേക്ഷ നൽകിയാൽ മതി. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ മുഖാന്തരം ഫീസടക്കാം. വിദേശ രാജ്യങ്ങളിൽ മെഡിക്കൽ/ഡെന്റൽ ബിരുദപഠനത്തിനും ഇന്ത്യക്കാർ നീറ്റ്-യു.ജിയിൽ യോഗ്യത നേടണം. പരീക്ഷ: നീറ്റ്-യു.ജി 2025 പരീക്ഷയിൽ ഫിസിക്സ് (45 ചോദ്യങ്ങൾ/180 മാർക്ക്), കെമിസ്ട്രി (45/180) ബയോളജി (ബോട്ടണി ആൻഡ് സുവോളജി) (90 ചോദ്യങ്ങൾ/360 മാർക്ക്) എന്നിവയിൽ മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ആകെ 180 ചോദ്യങ്ങൾ, പരമാവധി 720 മാർക്ക്. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ശരി ഉത്തരത്തിന് നാലുമാർക്ക്, ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും. ഉത്തരം അറിയാത്തത് വിട്ടുകളഞ്ഞാൽ മാർക്ക് കുറയില്ല. പരീക്ഷാഘടനയും സിലബസും വിവരണപത്രികയിലുണ്ട്. ● മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, ഉർദു അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാകേ​​ന്ദ്രങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള ചോദ്യപേപ്പറുകളായിരിക്കും ലഭിക്കുക. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്ന് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്താം. ● കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അഡ്മിറ്റ് കാർഡുകൾ മേയ് ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം. ജൂൺ 14ന് ഫലം പ്രഖ്യാപിക്കും. സ്കോർ കാർഡ് യഥാസമയം ഡൗൺലോഡ് ചെയ്ത് കൗൺസലിങ് വഴി അഡ്മിഷൻ നേടാം. റാങ്ക്‍ലിസ്റ്റിലുള്ളവർക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്ക് ഓൺലൈൻ കൗൺസലിങ്ങിൽ പ​ങ്കെടുക്കുന്നതിന് പ്രത്യേകം അവസരം ലഭിക്കും. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലടക്കം എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എം.സി.സി), ഹോമിയോ, ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയും (എ.എ.സി.സി.സി) ആണ് കൗൺസലിങ് നടപടികൾ നിയന്ത്രിക്കുന്നത്. മെഡിക്കൽ/ഡെന്റൽ പ്രവേശനം: നീറ്റ്-യു.ജി 2025 അഖിലേന്ത്യ റാങ്കടിസ്ഥാനത്തിൽ എം.സി.സി കൗൺസലിങ് വഴി എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം ലഭിക്കാവുന്ന സ്ഥാപനങ്ങൾ/സീറ്റുകൾ:- ● രാജ്യത്തെ വിവിധ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ/വർധമാന മഹാവീർ മെഡിക്കൽ കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ/എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ മെഡിക്കൽ കോളജുകൾ അടക്കമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ 100 ശതമാനം സീറ്റുകൾ (85 ശതമാനം സ്റ്റേറ്റ് ക്വോട്ട ഉൾപ്പെടെ) ഡൽഹി സർവകലാശാല/ബനാറസ് ഹിന്ദു സർവകലാശാല/അലീഗഢ് മുസ്‍ലിം സർവകലാശാല അടക്കമുള്ള കേന്ദ്രസർവകലാശാലകൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), ജിപ്മെർ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്ക് എം.സി.സി നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് അലോട്ട്മെന്റ്. ● പുണെയിലെ സായുധസേനാ മെഡിക്കൽ കോളജിൽ (എ.എഫ്.എം.സി) പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷനും അവസരം ലഭിക്കും. ● സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നീറ്റ്-യു.ജി 2025 റാങ്കടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിച്ച് പ്രത്യേകം തയാറാക്കുന്ന റാങ്ക്‍ലിസ്റ്റിൽനിന്നും സംവരണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നൽകും. ● കേന്ദ്ര/സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള ചില സ്ഥാപനങ്ങളിലെ ബി.എസ് സി നഴ്സിങ് (ഓണേഴ്സ്) കോഴ്സുകളിലും രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളജുകളിലെ ബി.വി.എസ് ആൻഡ് എ.എച്ച് കോഴ്സിലെ 15 ശതമാനം വി.സി.ഐ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കും ‘നീറ്റ്-യു.ജി 2025’ റാങ്കടിസ്ഥാനത്തിൽ പ്രവേശനം നൽകും. ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസ് ഹോസ്പിറ്റലിലെ 2025 വർഷത്തെ ബി.എസ് സി നഴ്സിങ് പ്രവേശനത്തിനും നീറ്റ്-യു.ജി റാങ്ക് പരിഗണിക്കുന്നതാണ്. ശ്ര​ദ്ധി​ക്കു​ക; പ​രീ​ക്ഷാ ഘ​ട​ന​യി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും മാ​റ്റ​ങ്ങ​ൾ നീ​റ്റ്-​യു.​ജി പ​രീ​ക്ഷാ ഘ​ട​ന​യി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും ഈ​വ​ർ​ഷം ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ഫി​സി​ക്സ്, കെ​മി​സ്‍ട്രി, ബ​യോ​ള​ജി, (ബോ​ട്ട​ണി ആ​ൻ​ഡ് സു​വോ​ള​ജി) വി​ഷ​യ​ങ്ങ​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ 180 ചോ​ദ്യ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും അ​ഭി​മു​ഖീ​ക​രി​ക്കണം. 180 മി​നി​റ്റാ​ണ് അ​നു​വ​ദി​ച്ച സ​മ​യം. 50 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ളും ബ​യോ​ള​ജി​യി​ൽ നി​ന്നാ​യി​രി​ക്കും. മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ് ചോ​ദ്യ​ങ്ങ​ളി​ൽ ശ​രി​യു​ത്ത​രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് നാ​ല് മാ​ർ​ക്ക്. ഉ​ത്ത​രം തെ​റ്റി​യാ​ൽ ഒ​രു മാ​ർ​ക്ക് കു​റ​ക്കും. ത​ന്ന ഓ​പ്ഷ​നു​ക​ളി​ൽ ഒ​ന്നി​ല​ധി​കം ശ​രി​യു​ത്ത​ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ശ​രി​യാ​യ ഉ​ത്ത​ര​മെ​ഴു​തി​യ​വ​ർ​ക്ക് നാ​ലു​മാ​ർ​ക്ക് ന​ൽ​കും. ത​ന്നി​ട്ടു​ള്ള ഉ​ത്ത​ര​ങ്ങ​ളൊ​ന്നും ശ​രി​യ​ല്ലെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ ചോ​ദ്യം​ത​ന്നെ തെ​റ്റാ​ണെ​ങ്കി​ൽ പ്ര​സ്തു​ത ചോ​ദ്യം പി​ൻ​വ​ലി​ച്ച് എ​ല്ലാ​വ​ർ​ക്കും നാ​ലു​മാ​ർ​ക്ക് ന​ൽ​കു​ന്ന​താ​യി​രി​ക്കും. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങി ക​ഴി​ഞ്ഞ​വ​ർ​ഷം​വ​രെ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഓ​പ്ഷ​ന​ൽ ചോ​ദ്യ​ങ്ങ​ളും അ​ധി​ക സ​മ​യ​വും ഇ​ക്കു​റി​യു​ണ്ടാ​വി​ല്ല. ഒ​റ്റ ഷി​ഫ്റ്റ് പ​രീ​ക്ഷ മാ​ത്ര​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്ക്രൈ​ബ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഒ​രു മ​ണി​ക്കൂ​ർ അ​ധി​ക​സ​മ​യം അ​നു​വ​ദി​ക്കും. മാ​ർ​ക്ക് തു​ല്യ​മാ​യാ​ൽ... ‘നീ​റ്റ് യു.​ജി’​ മൂ​ല്യ​നി​ർ​ണ​യ​രീ​തി​യും വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​രു​ടെ മാ​ർ​ക്ക്/​പെ​ർ​സെ​​ന്റൈ​ൽ സ്കോ​റി​ൽ തു​ല്യ​ത വ​ന്നാ​ൽ, അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​നി​പ്പ​റ​യും പ്ര​കാ​ര​മാ​യി​രി​ക്കും. ടെ​സ്റ്റി​ൽ ബ​യോ​ള​ജി​ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന. തു​ട​ർ​ന്ന് കെ​മി​സ്ട്രി​യി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്/​സ്കോ​ർ നേ​ടി​യ​വ​ർ​ക്ക്. എ​ന്നി​ട്ടും തു​ല്യ​ത നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ ഫി​സി​ക്സി​ന് ല​ഭി​ച്ച ഉ​യ​ർ​ന്ന മാ​ർ​ക്ക് പ​രി​ഗ​ണി​ക്കും. തു​ട​ർ​ന്ന് തു​ല്യ​ത വ​ന്നാ​ൽ, പ​രീ​ക്ഷ​യി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ആ​നു​പാ​തി​ക​മാ​യി കു​റ​വ് തെ​റ്റ് വ​രു​ത്തി​യ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. വീ​ണ്ടും ത​ൽ​സ്ഥി​തി തു​ട​ർ​ന്നാ​ൽ, ബ​യോ​ള​ജി​യി​ലെ കു​റ​വ് തെ​റ്റ് ഉ​ത്ത​ര​ങ്ങ​ൾ വ​രു​ത്തി​യ​വ​ർ​ക്കാ​വും മു​ൻ​ഗ​ണ​ന. തു​ട​ർ​ന്നു​ള്ള ടൈ​ബ്രേ​ക്കു​ക​ളി​ൽ മു​ൻ​ഗ​ണ​ന യ​ഥാ​ക്ര​മം കെ​മി​സ്ടി, ഫി​സി​ക്സ് എ​ന്നി​വ​യി​ലെ കു​റ​വ് തെ​റ്റു​ത്ത​ര​ങ്ങ​ളാ​ണ് ക​ണ​ക്കി​​ലെ​ടു​ക്കു​ക. എ​ന്നി​ട്ടും തു​ല്യ​ത നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ വി​ദ​ഗ്ധ സ​മി​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​താ​ണ്. ചു​രു​ങ്ങി​യ​ത് 50 ​പെ​ർ​സെ​​ന്റൈ ൽ ​സ്കോ​ർ നേ​ടു​ന്ന​വ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും 40 പെ​ർ​സെ​​ന്റൈ​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 45 പെ​ർ​സെ​ൈ​ന്റ​ലും നേ​ടി​യാ​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. മാ​ർ​ക്ക് തു​ല്യ​മാ​യാ​ൽ... ‘നീ​റ്റ് യു.​ജി’​ മൂ​ല്യ​നി​ർ​ണ​യ​രീ​തി​യും വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​രു​ടെ മാ​ർ​ക്ക്/​പെ​ർ​സെ​​ൈ​ന്റ​ൽ സ്കോ​റി​ൽ തു​ല്യ​ത വ​ന്നാ​ൽ, അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​നി​പ്പ​റ​യും പ്ര​കാ​ര​മാ​യി​രി​ക്കും. ടെ​സ്റ്റി​ൽ ബ​യോ​ള​ജി​ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന. തു​ട​ർ​ന്ന് കെ​മി​സ്ട്രി​യി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്/​സ്കോ​ർ നേ​ടി​യ​വ​ർ​ക്ക്. എ​ന്നി​ട്ടും തു​ല്യ​ത നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ ഫി​സി​ക്സി​ന് ല​ഭി​ച്ച ഉ​യ​ർ​ന്ന മാ​ർ​ക്ക് പ​രി​ഗ​ണി​ക്കും. തു​ട​ർ​ന്ന് തു​ല്യ​ത വ​ന്നാ​ൽ, പ​രീ​ക്ഷ​യി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ആ​നു​പാ​തി​ക​മാ​യി കു​റ​വ് തെ​റ്റ് വ​രു​ത്തി​യ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. വീ​ണ്ടും ത​ൽ​സ്ഥി​തി തു​ട​ർ​ന്നാ​ൽ, ബ​യോ​ള​ജി​യി​ലെ കു​റ​വ് തെ​റ്റ് ഉ​ത്ത​ര​ങ്ങ​ൾ വ​രു​ത്തി​യ​വ​ർ​ക്കാ​വും മു​ൻ​ഗ​ണ​ന. തു​ട​ർ​ന്നു​ള്ള ടൈ​ബ്രേ​ക്കു​ക​ളി​ൽ മു​ൻ​ഗ​ണ​ന യ​ഥാ​ക്ര​മം കെ​മി​സ്ടി, ഫി​സി​ക്സ് എ​ന്നി​വ​യി​ലെ കു​റ​വ് തെ​റ്റു​ത്ത​ര​ങ്ങ​ളാ​ണ് ക​ണ​ക്കി​​ലെ​ടു​ക്കു​ക. എ​ന്നി​ട്ടും തു​ല്യ​ത നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ വി​ദ​ഗ്ധ സ​മി​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​താ​ണ്. ചു​രു​ങ്ങി​യ​ത് 50 ​പെ​ർ​സെ​​ൈ​ന്റ​ൽ ​സ്കോ​ർ നേ​ടു​ന്ന​വ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും 40 പെ​ർ​സെ​​ൈ​ന്റ​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 45 പെ​ർ​സെ​ൈ​ന്റ​ലും നേ​ടി​യാ​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഒ.​എം.​ആ​ർ ഷീ​റ്റും സ്കോ​ർ​കാ​ർ​ഡും ഡി​ജി​ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാം നീ​റ്റ് യു.​ജി​യു​ടെ ഡി.​ഒ.​എം.​ആ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സും സ്കോ​ർ​കാ​ർ​ഡും ഡി​ജി​ലോ​ക്ക​റി​ൽ സു​ര​ക്ഷി​താ​യി സൂ​ക്ഷി​ക്കും. അ​പേ​ക്ഷ​യു​ടെ ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ, അ​ഡ്മി​ൻ കാ​ർ​ഡ് മു​ത​ലാ​യ​വ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​ലോ​ക്ക​റി​ൽ (https://www.digilocker.gov.in) സൂ​ക്ഷി​ക്കാ​നാ​വും. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ വേ​ള​യി​ൽ താ​ൽ​പ​ര്യം അ​റി​യി​ച്ചാ​ൽ മ​തി. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ഡി​ജി​ലോ​ക്ക​ർ അ​ക്കൗ​ണ്ടി​ൽ ഇ​തി​ന് സൗ​ക​ര്യം ന​ൽ​കും. ഡി​ജി​ലോ​ക്ക​ർ​കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ: പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ രേ​ഖ​ക​ൾ/​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​ഡ്മി​റ്റ് കാ​ർ​ഡ്, ഒ.​എം.​ആ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സ്, സ്കോ​ർ കാ​ർ​ഡ് മു​ത​ലാ​യ​വ ഏ​ത് സ​മ​യ​ത്തും എ​വി​ടെ​യി​രു​ന്നും പ​രി​ശോ​ധി​ക്കാം. യൂ​സ​ർ ഐ​ഡി​യും പാ​സ്​​വേ​ർ​ഡും മ​റ​ന്നാ​ൽ അ​പേ​ക്ഷാ ന​മ്പ​രും ര​ജി​സ്ട്രേ​ർ​ഡ് മൊ​ബൈ​ൽ ന​മ്പ​രും ഉ​പ​യോ​ഗി​ച്ച് റി​ട്രീ​വ് ചെ​യ്യാ​ൻ ഡി​ജി ലോ​ക്ക​റി​ൽ സൗ​ക​ര്യം ല​ഭി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത മ​ന​സ്സി​ലാ​ക്കാം. സ്വ​ന്ത​മാ​യി അ​പ്ലോ​ഡ് ചെ​യ്യു​ന്ന രേ​ഖ​ക​ൾ ഡി​ജി​റ്റ​ലാ​യി ഒ​പ്പു​വെ​ക്കാ​നു​ള്ള സൗ​ക​ര്യം. അ​പേ​ക്ഷ​യി​ൽ ഉ​പേ​ക്ഷ​യ​രു​ത് വി​വ​ര​ണ പ​ത്രി​ക​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി വേ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ന​ൽ​കു​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​വും മൊ​ബൈ​ൽ ന​മ്പ​റും പ​രീ​ക്ഷാ​ർ​ഥി​യു​ടെ സ്വ​ന്തം അ​ല്ലെ​ങ്കി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ര​ജി​സ്ട്രേ​ർ​ഡ് ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലാ​ണ് എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യി​ക്കു​ന്ന​ത്. എ​സ്.​എം.​എ​സ് വി​വ​ര​ങ്ങ​ൾ ര​ജി​സ്ട്രേ​ർ​ഡ് മൊ​ബൈ​ൽ ന​മ്പ​റി​ലും. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ഫോ​മി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ സി​സ്റ്റം ജ​ന​റേ​റ്റ് ചെ​യ്ത് കി​ട്ടു​ന്ന അ​പേ​ക്ഷാ ന​മ്പ​ർ, പാ​സ്​​വേ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. പാ​സ്​​പോ​ർ​ട്ട് വ​ലി​പ്പ​ത്തി​ലു​ള്ള ഫോ​ട്ടോ (നി​ർ​ദി​ഷ്ട അ​ള​വി​ലു​ള്ള​ത്), ഒ​പ്പ്, ഇ​ട​ത്, വ​ല​ത് കൈ​വി​ര​ല​ട​യാ​ളം, സി​റ്റി​സ​ൺ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് രേ​ഖ​ക​ൾ/ അ​വ​യു​ടെ ഇ​മേ​ജു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ​ലോ​ഡ് ചെ​യ്യാ​ൻ മ​റ​ക്ക​രു​ത്. ഫോ​ട്ടോ 2025 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷ​മു​ള്ള​താ​വ​ണം. ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജ്, സ്കാ​ൻ​ഡ് ഒ.​എം.​ആ​ർ, നീ​റ്റ് യു.​ജി സ്കോ​ർ കാ​ർ​ഡ് എ​ന്നി​വ പ​രീ​ക്ഷാ​ർ​ഥി​യു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ​യും ര​ജി​സ്ട്രേ​ർ​ഡ് ഇ-​മെ​യി​ലി​ൽ ല​ഭി​ക്കുo Explore New opportunities! Join our WhatsApp channel for new notifications & updates https://whatsapp.com/channel/0029VaDL0sZ3LdQXcKYVlL1X Stay connected and take the first step towards your dream career! ☎ WhatsApp or Call us @ | ✨+91 8714586660 +91 7736496003

Career Acumen
Career Acumen
2/5/2025, 5:32:00 AM
Image
Career Acumen
Career Acumen
2/10/2025, 4:35:55 AM

https://www.instagram.com/share/reel/BAZQ0EtKjJ Do like, comment and share

Career Acumen
Career Acumen
2/8/2025, 5:52:50 AM
Image
Career Acumen
Career Acumen
2/5/2025, 5:08:07 AM

UK Universities are now accepting applications for 2025! Don't miss out! Get a FREE one-on-one counseling session with our experts at College Spotter! Get guidance on: + Application process + Visa requirements +Loan options + Scholarship assistance Follow our whatsapp Channel https://whatsapp.com/channel/0029VaDL0sZ3LdQXcKYVlL1X For more guidance Whatsapp or Call us at +91 8714586660 +91 8139811149 [UK study visa, Study in UK, UK education, Study abroad] #studyinuk #studyabroadconsultants #ukuniversities #ukeducation #studyabroad #ukstudies #collegespotter

Image
Career Acumen
Career Acumen
2/17/2025, 5:32:44 AM

https://www.madhyamam.com/n-1380216

Career Acumen
Career Acumen
2/1/2025, 10:53:45 AM

The Union Budget 2025 has allocated a significant number of new seats in medical colleges across India. As announced by Finance Minister Nirmala Sitharaman, *10,000 new medical seats* will be added in the next financial year, with a target of creating *75,000 new seats* over the next five years ¹ ² ³. This move aims to address the growing demand for healthcare professionals in the country. Additionally, the government has also planned to expand the infrastructure of five Indian Institutes of Technology (IITs) established after 2014, creating room for *6,500 more students* ¹.

Image
Career Acumen
Career Acumen
2/5/2025, 4:37:36 AM

Pondicherry PG Medical round 3 allotment published🔥 Follow our whatsapp Channel https://whatsapp.com/channel/0029VaDL0sZ3LdQXcKYVlL1X For more guidance Whatsapp or Call us at +91 8714586660 +91 8139811149 #pondicherry #medical #allotment

Image
Career Acumen
Career Acumen
2/8/2025, 11:58:58 AM

https://www.instagram.com/share/p/_8HxjrhZt

Image
Link copied to clipboard!