
കേന്ദ്രസർക്കാർ പദ്ധതികൾ
January 27, 2025 at 01:42 PM
തുറവൂർ - അരൂർ ഉയരപ്പാത നിർമാണം പൂർത്തിയായി കഴിഞ്ഞാൽ അരൂർ മുതൽ തുറവൂർ വരെയുള്ള 5 പോസ്റ്റ് ഓഫിസുകളുടെ പരിധിയിൽ വരുന്ന തപാൽ ഉരുപ്പടികളിൽ ഇനി പില്ലർ നമ്പറുകളും സ്ഥാനം പിടിക്കും.ഉയരപ്പാതയ്ക്കു വേണ്ടി നിർമിച്ച ഓരോ തൂണുകളിലും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.പാതയുടെ ഇരുവശങ്ങളിലുമുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള തപാൽ ഉരുപ്പടികളിൽ പില്ലർ നമ്പറുകൾ രേഖപ്പെടുത്തുമ്പോൾ പോസ്റ്റ്മാൻമാർക്കും അത് അനുഗ്രഹമാകും.പില്ലറുകളുടെ അടുത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലും തപാൽ ഉരുപ്പടികൾ പെട്ടെന്ന് എത്തിക്കാം.കുറിയർ സർവീസുകൾക്കും ഇത് സഹായകരമാകും. തുറവൂർ മുതൽ അരൂർ വരെയുള്ള ഉയരപ്പാത ഭാഗത്ത് തുറവൂർ, കുത്തിയതോട്,എരമല്ലൂർ , ചന്തിരൂർ, അരൂർ എന്നീ 5 പോസ്റ്റ് ഓഫിസുകളാണുള്ളത്.ഉയരപ്പാത പൂർണമാകുമ്പോൾ തപാൽ വിലാസത്തിനു താഴെ നിയർ പില്ലർ നമ്പർ എന്നുകൂടി രേഖപ്പെടുത്തും.
പുതുയ ഭാരതം പുതിയ വികസനം.🙏🔥🔥
#aroor–#thuravoor #elevatedhighway
https://www.facebook.com/share/p/18PL3Xqndj/?mibextid=wwXIfr
👍
❤️
12