
കേന്ദ്രസർക്കാർ പദ്ധതികൾ
13.0K subscribers
About കേന്ദ്രസർക്കാർ പദ്ധതികൾ
🙏നമസ്തേ🙏ഈ ചാനൽ തുടങ്ങിയതിന്റ ലക്ഷ്യം കേന്ദ്ര/സംസ്ഥാന പദ്ധതികൾ ,അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുവാനും ,അതുവഴി കേന്ദ്ര/സംസ്ഥാന പദ്ധതികളുടെ ഭാഗമാക്കി ജനങ്ങളെ മാറ്റിയെടുക്കുന്നതിനും വേണ്ടിയിട്ട് തുടങ്ങിയിട്ടുള്ള ചാനൽ.കൂടെയുണ്ട് കേന്ദ്രസർക്കാർ.🙏
Similar Channels
Swipe to see more
Posts

ദില്ലിയിലെത്തിയ ഖത്തർ അമീറിനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി.


ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിൽ നിശ്ചിത യോഗ്യതയുള്ള 7 ക്വാളിറ്റി മോണിറ്റർമാരെ ഒരു വർഷക്കാലത്തേക്കാണ് എംപാനൽ ചെയ്ത് നിയമനം നടത്തുന്നത്. യോഗ്യത - തദ്ദേശ സ്വയംഭരണ, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവരായിരിക്കണം. പ്രായം 65 വയസ്സിൽ താഴെ ആയിരിക്കണം. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം.ഒരു ദിവസത്തെ സൈറ്റ് വിസിറ്റ് യാത്രാചെലവ് ഉൾപ്പെടെ 1455 രൂപ എന്ന പ്രതിദിന വേതന നിരക്കിൽ ഒരുമാസം പരമാവധി 21825 രൂപയാകും വേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് വൈകിട്ട് 5 നു മുൻപായി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുറുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2421355.

അങ്ങനെ ആ കാത്തിരിപ്പിന് വിരാമം... ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എംജിഎൻആർഇജിഎ പദ്ധതിയിൽ നിന്ന് 4 ലക്ഷത്തിൽ അധികം രൂപ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ കരുമാഞ്ചേരി-താവി- പുതുശ്ശേരിവെളി നിവാസികളുടെ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നത്, 3 വർഷത്തിലധികം ഈ റോഡിന്റെ കൺസെന്റിനായി പരിശ്രമിച്ച് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തിയതിനുശേഷമാണ് ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൂടെയുണ്ട് കേന്ദ്രസർക്കാർ. https://www.facebook.com/share/1BicV6vKNm/?mibextid=wwXIfr

നമ്മുടെ പ്രധാനമന്ത്രി ഉണ്ടേൽ എന്തും സാധ്യമാണ്...😘😘😘 https://www.facebook.com/share/p/1Km8aozwKY/?mibextid=wwXIfr #tesla #vikasithbharath #NarendraModi

വെറ്റിനറി ഡോക്ടര്‍ അഭിമുഖം കേന്ദ്രസര്‍ക്കാരിന്റെ എല്‍എച്ച് ആന്‍ഡ് ഡിസിപി പദ്ധതി പ്രകാരം മൊബൈല്‍ വെറ്റിനറി യൂണിറ്റിലെ (ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക്) വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തും. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. കോടതി പാലത്തിന് സമീപമുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 18 ന് പകല്‍ 11 മുതല്‍ 12 വരെയാണ് അഭിമുഖം. ഫോണ്‍: 0477-2252431.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി വി സോമണ്ണ റെയിൽവേ ജീവനക്കാരുമായും യാത്രക്കാരുമായും സംവദിച്ചു. https://www.facebook.com/share/1E3ztBKdnu/?mibextid=wwXIfr

മണിപ്പൂരിൽ പട്ടാളം ഇറങ്ങിയതോടെ തീവ്രവാദം നടത്തിയവർ പിന്മാറിതുടങ്ങി..

2015 ഫെബ്രുവരി 19-ന് രാജസ്ഥാനിലെ സൂറത്ത്ഗഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മണ്ണ് ആരോഗ്യ കാർഡ് പദ്ധതി അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ കർഷകർക്കും മണ്ണ് ആരോഗ്യ കാർഡുകൾ വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. മണ്ണിന്റെ പോഷക നിലവാരത്തെക്കുറിച്ച് കർഷകരെ അറിയിക്കുന്നതിനൊപ്പം മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുന്നതിന് പ്രയോഗിക്കേണ്ട പോഷകങ്ങളുടെ ഉചിതമായ അളവിനെക്കുറിച്ചുള്ള ശുപാർശകളും സോയിൽ ഹെൽത്ത് കാർഡ് നൽകുന്നു. മണ്ണ് ആരോഗ്യ കാർഡ് പോർട്ടൽ (soilhealth.dac.gov.in) രാജ്യത്തുടനീളമുള്ള കർഷകരുടെ പ്രയോജനത്തിനായി എല്ലാ പ്രധാന ഭാഷകളിലും 5 ഭാഷകളിലും ഏകീകൃതവും സ്റ്റാൻഡേർഡ് ഫോർമാറ്റിലുമുള്ള മണ്ണ് ആരോഗ്യ കാർഡുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. https://www.facebook.com/share/1C3D25s5wy/?mibextid=wwXIfr

*പത്തനംതിട്ടയിൽ 43 ഗ്രാമീണ റോഡുകൾ പ്രധാനമന്ത്രിഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ.)പദ്ധതിയിൽ ഉൾപ്പെടുത്തി.* പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടി.ആറു മീറ്റർ വീതിയും 500 മീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പട്ടികയിൽ ഇടം പിടിച്ചത്. പദ്ധതിയിലുൾപ്പെട്ട റോഡുകൾ: തിടനാട് ഗ്രാമപഞ്ചായത്തിലെ കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാനിക്കാട് -മൈലാടി-വെള്ളിമല റോഡ്, വാരിയാനിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ റോഡ് (ചിറ്റാറ്റിൻകര നസ്രത്ത് മഠം), ചെമ്മലമറ്റം -കല്ലറങ്ങാട് -പൂവത്തോട് റോഡ്, പൂവാണിക്കാട് -ഇരുപ്പക്കാവ് റോഡ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വാഴേക്കാട്- ഊരത്തുപടി റോഡ്, ചെമ്മലമറ്റം- കരിമ്പനോളി -കൊക്കരണി -ചേന്നാട് മാളിക റോഡ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അടിവാരം -കൊട്ടത്തവളം -കോലാഹലമേട് റോഡ്, അരുവിക്കച്ചാൽ- മലയിഞ്ചിപ്പാറ റോഡ്, കോട്ടക്കല്ല് -വാഴേക്കാട് റോഡ്, പെരിങ്ങുളം- പച്ചിക്കൽ -അടിവാരം -വാകച്ചുവട് -തങ്ങൾപാറ റോഡ്, കപ്ലങ്ങാട് -കുന്തൻപാറ റോഡ്, ഇടമല -ഈന്തുംതടം റോഡ്, അടിവാരം- കുരിശുമല റോഡ്. തീക്കോയി ഗ്രാമപഞ്ചായത്തിലെ മാടത്താണി-മലമേൽ- നാടുനോക്കി- വഴിക്കടവ് റോഡ്, മർമല -അരുവി -ചാമപ്പാറ റോഡ്, ഞാണ്ടുകല്ല് -മക്കൊല്ലി- രണ്ടാട്ടുമുനി -കരിയിലക്കാനം റോഡ്, വെള്ളികുളം -കരിക്കാട് -കൊക്കോ വളവ്- പുളിക്കാനം റോഡ്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പറത്താനം -ഒടിച്ചുകുത്തി- കൂട്ടിക്കൽ -ഔട്ട്പോട്ട് റോഡ്, പ്ലാപ്പള്ളി- ആറേക്കർ -കവല റോഡ്, മുണ്ടപ്പള്ളി- കൂന്തൻപാറ റോഡ്, പറത്താനം- 10 ഏക്കർ -സീവ്യൂ -കവല റോഡ്, ഞർകാട് ടോപ്പ് -ഗുരുമന്ദിരം കൂപ്പ് റോഡ്, കൊടുങ്ങ -ചോറുക്ക റോഡ്, മാതമല- സെമിത്തേരി റോഡ്. എരുമേലി ഗ്രാമപഞ്ചായത്തിലെ എരുത്വാപ്പുഴ -കീരുത്തോട് -മൂക്കൻപെട്ടി റോഡ്. കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ ആനക്കുളം- 10 ഏക്കർ കോളനി -പനക്കച്ചിറ 504 റോഡ്, ബാങ്ക് പടി -പട്ടാളക്കുന്ന്- തുണ്ടത്തിപടി -ചാലിൽ പടി റോഡ്, ഇടുക്കി കവല- മാടപ്പാറ- കോസടി റോഡ്, ഇടുക്കി കവല -കടുവാക്കുഴി- കിട്ടൻ റോഡ്, മക്കപ്പുഴക്കുന്ന് -ശ്മശാനം റോഡ്, മാടപ്പാറപടി- കൊപ്പാറ കാ ണിക്കവഞ്ചി റോഡ്, കൊട്ടാരംകട -മേനോത്ത് പടി റോഡ്, പനക്കച്ചിറ -ആനക്കുളം 504- മടുക്ക റോഡ്, രാമചന്ദ്രൻപടി -കല്ലുംതലക്കൽപടി റോഡ്, ആനക്കുളം -കൂപ്പ് -സത്രം റോഡ്, കണ്ണാട്ടുകാവൽ -പ്ലാക്കൽപടി റോഡ്. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ അമരാവതി -വള്ളക്കടവ്- വെള്ളയനടി റോഡ്, കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഗണപതിച്ചിറ- ചുങ്കപ്പടി റോഡ്. 10 ശതമാനം റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും നിർമാണം പൂർത്തിയാകുന്നതോടെ ഗ്രാമീണ മേഖലയുടെ വികസനം സാധ്യമാകും. അങ്ങനെ കേന്ദ്ര സർക്കാർ ബജറ്റിൽ പറഞ്ഞ വാക്ക് പാലിക്കുന്നു. കൂടെയുണ്ട് കേന്ദ്രസർക്കാർ. https://www.facebook.com/share/1BkK29Ki3y/?mibextid=wwXIfr

പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷ കാലയളവിലേക്കാണ് പാനല്‍ രൂപീകരിക്കുന്നത്. വകുപ്പിൻ്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എഡിറ്റ് ചെയ്ത് നല്‍കുക, സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടൻ്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകള്‍. യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected] എന്ന ഇ മെയിലില്‍ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.