കേന്ദ്രസർക്കാർ പദ്ധതികൾ
കേന്ദ്രസർക്കാർ പദ്ധതികൾ
February 1, 2025 at 11:48 AM
*കേന്ദ്ര ബജറ്റ്* *കൃഷിക്കാർക്കും, മത്സ്യതൊഴിലാളികൾക്കും, സംരംഭകർക്കും എങ്ങനെ ഗുണം ചെയ്യും ?* പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന - കാർഷിക ജില്ലകൾ വികസിപ്പിക്കുന്ന പദ്ധതി സംസ്ഥാനങ്ങളുമായി സഹകരിച്ച് കുറഞ്ഞ ഉൽപ്പാദനക്ഷമതയും മിതമായ വിളതീവ്രതയും ശരാശരിയില്‍ താഴെ വായ്പാ മാനദണ്ഡങ്ങളുമുള്ള 100 ജില്ലകളെ ഉള്‍പ്പെടുത്തി തുടക്കം കുറിയ്ക്കുന്ന ഈ പരിപാടിയിലൂടെ 1.7 കോടി കർഷകർക്ക് പ്രയോജനം ലഭിക്കും. ഗ്രാമീണ സമൃദ്ധിയും പ്രതിരോധശേഷിയും കെട്ടിപ്പടുക്കല്‍ വൈദഗ്ദ്ധ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം എന്നിവയിലൂടെ കാർഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് ഒരു സമഗ്ര ബഹുതല പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കും. ആദ്യഘട്ടത്തിൽ 100 വികസ്വര കാർഷിക ജില്ലകളെ ഉള്‍പ്പെടുത്തും. പയറുവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത തുവരപ്പരിപ്പ്, ഉഴുന്ന്, ചുവന്ന പരിപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പയറുവർഗ്ഗങ്ങളുടെ സ്വയംപര്യാപ്തതയ്ക്കായി ആറുവര്‍ഷ പ്രത്യേക ദൗത്യം സർക്കാർ ആരംഭിക്കും. അടുത്ത 4 വർഷം നാഫെഡും എൻ‌സി‌സി‌എഫും ഈ പയറുവർഗ്ഗങ്ങൾ കർഷകരിൽ നിന്ന് സംഭരിക്കും. പഴങ്ങൾക്കും പച്ചക്കറികൾക്കും സമഗ്ര പരിപാടി ഉൽപ്പാദനം, കാര്യക്ഷമമായ വിതരണം, സംസ്കരണം, കർഷകർക്ക് ന്യായവില എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് ഒരു സമഗ്ര പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കും. ബീഹാറില്‍ മഖാന ബോർഡ് താമരവിത്തിന്റെ ഉത്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിന് മഖാന ബോർഡ് രൂപീകരിക്കും. ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്ക് ദേശീയ ദൗത്യം ഗവേഷണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുക, ഉയർന്ന വിളവ് നൽകുന്ന വിത്തുകളുടെ വികസനവും പ്രചാരണവും, 100-ലധികം വിത്തിനങ്ങളുടെ വാണിജ്യ ലഭ്യത എന്നിവ ലക്ഷ്യമിട്ട് ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായി ദേശീയ ദൗത്യം ആരംഭിക്കും. മത്സ്യമേഖല ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയില്‍നിന്നും പുറംകടലില്‍നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിര ഉപയോഗത്തിന് സർക്കാർ ചട്ടക്കൂട് നടപ്പാക്കും. പരുത്തി ഉൽപ്പാദനക്ഷമതയ്ക്ക് പ്രത്യേക ദൗത്യം പരുത്തി കൃഷിയുടെ ഉൽപ്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി സാധ്യമാക്കുന്നതിനും നീളമേറിയ അസംസ്കൃത പരുത്തി ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അഞ്ചുവർഷ ദൗത്യം പ്രഖ്യാപിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് വഴി 5ലക്ഷം രൂപ വായ്പ കെസിസി വഴി നല്‍കുന്ന വായ്പകൾക്ക് പരിഷ്കരിച്ച പലിശയിളവ് പദ്ധതി പ്രകാരം വായ്പാ പരിധി 3 ലക്ഷം രൂപയില്‍നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും. അസമില്‍ യൂറിയ പ്ലാന്റ് അസമിലെ നംരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കും. വികസനത്തിന്റെ രണ്ടാം പ്രവര്‍ത്തനയന്ത്രമായി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എം.എസ്.എം.ഇ.കളുടെ വർഗീകരണ മാനദണ്ഡങ്ങളിൽ മാറ്റം എല്ലാ എം.എസ്.എം.ഇ.കളുടെയും വർഗീകരണത്തിനുള്ള നിക്ഷേപ പരിധി 2.5 മടങ്ങായും വിറ്റുവരവ് പരിധി 2 മടങ്ങായും വർധിപ്പിക്കും. സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ക്രെഡിറ്റ് കാർഡുകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സൂക്ഷ്മ വ്യാവസായിക സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപ പരിധിയില്‍ പ്രത്യേക ക്രെഡിറ്റ് കാർഡുകൾ; ആദ്യ വർഷം 10 ലക്ഷം കാർഡുകൾ വിതരണം ചെയ്യും. . സ്റ്റാർട്ടപ്പ് ധനസഹായങ്ങള്‍ക്ക് ഫണ്ട് ഓഫ് ഫൻഡ്സ് വിപുലീകൃത വ്യാപ്തിയോടെയും 10,000 കോടി രൂപയുടെ പുതിയ സംഭാവനയോടെയും സ്റ്റാർട്ടപ്പ് ധനസഹായങ്ങള്‍ക്ക് ഫണ്ട് ഓഫ് ഫൻഡ്സ് രൂപീകരിക്കും. പ്രഥമ സംരംഭകര്‍ക്കുള്ള പദ്ധതി അടുത്ത 5 വർഷത്തില്‍ 5 ലക്ഷം സ്ത്രീകള്‍ക്കും പട്ടികജാതി - പട്ടികവർഗ വിഭാഗക്കാര്‍ക്കുമായി 2 കോടി രൂപവരെ തവണവ്യവസ്ഥയില്‍ വായ്പ നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പാദരക്ഷ, തുകൽ മേഖലകൾക്ക് ഉല്പന്ന കേന്ദ്രീകൃത പദ്ധതി രാജ്യത്തെ പാദരക്ഷ, തുകൽ മേഖലകളുടെ ഉൽപ്പാദനക്ഷമത, ഗുണനിലവാരം, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 22 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനും 4 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനും 1.1 ലക്ഷം കോടിയിലധികം രൂപയുടെ കയറ്റുമതി നേട്ടത്തിനുമായി ഉല്പന്ന കേന്ദ്രീകൃത പദ്ധതി പ്രഖ്യാപിച്ചു. കളിപ്പാട്ട മേഖലയ്ക്കുള്ള നടപടികൾ ഉന്നത നിലവാരത്തില്‍ അതുല്യവും, നൂതനവും, സുസ്ഥിരവുമായ കളിപ്പാട്ടങ്ങൾ നിര്‍മിക്കുന്നതിനും ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുമായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ഭക്ഷ്യ സംസ്കരണത്തിന് പിന്തുണ ദേശീയ ഭക്ഷ്യ സാങ്കേതിക, സംരംഭകത്വ, നിര്‍വഹണ കേന്ദ്രം ബീഹാറിൽ സ്ഥാപിക്കും. നിർമാണ ദൗത്യം - ‘മെയ്ക്ക് ഇൻ ഇന്ത്യ’ യുടെ പ്രോത്സാഹനം ‘മെയ്ക്ക് ഇൻ ഇന്ത്യ’ അഭിവൃദ്ധിപ്പെടുത്തുന്നതിന് ചെറുകിട - വൻകിട - ഇടത്തരം വ്യവസായങ്ങളെ ഉൾപ്പെടുത്തി ദേശീയ നിർമാണ ദൗത്യം പ്രഖ്യാപിച്ചു. https://www.facebook.com/share/p/14k8A2zhsx/?mibextid=wwXIfr കൂടെയുണ്ട് കേന്ദ്രസർക്കാർ #budget2025 #unionbudget2025 #unionbudget2025 #viksitbharatkabudget #budgetforviksitbharat #centralgovernmentprojects
❤️ 👍 😢 🙏 5

Comments