
Dr. Bahauddeen Muhammed Nadwi
January 18, 2025 at 09:37 AM
https://www.facebook.com/share/1CpPXTSTsk/
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബഹുനില കെട്ടിടത്തിന്റെ 11-ാം നിലയില്‍ അര്‍ധരാത്രിയിലെത്തിയ അക്രമി ഗൃഹനാഥനെ ആറുതവണ ഗുരുതരമായി കുത്തി.
ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ 15 കാരന് ചുറ്റിക കൊണ്ട് 17 കാരനെ തലക്കടിച്ച് കൊന്നു.
എ.ടി.എം ല്‍ പണം നിറക്കാന്‍ വന്ന രണ്ടു സുരക്ഷാജീവനക്കാരെ ഉച്ചസമയം വെടിവെച്ചു കൊന്ന് രണ്ട് അക്രമികള്‍ 93 ലക്ഷം രൂപയുമായി കടന്നു.
അയല്‍വാസി വീട്ടില്‍ കയറി മൂന്നുപേരെ തലക്കടിച്ചു കൊന്നു.
നമ്മുടെ നാട്ടില്‍ ഇന്നലെ ഒരു ദിനപത്രത്തിന്റെ ഒരു പേജില്‍ പ്രസിദ്ധീകൃതമായ വാര്‍ത്തകളാണിവ. സാംസ്കാരികമായി, ധാര്‍മികമായി, മനുഷ്യപ്പറ്റില്‍ നാം എവിടെ എത്തി നില്ക്കുന്നു എന്ന ചോദ്യത്തിന്റെ ഹ്രസ്വമറുപടിയാണിതെന്നു മനസ്സിലാക്കാം.
കുറ്റകൃത്യങ്ങള്‍ സമൂഹത്തിനു ദോഷവും നാശനഷ്ടങ്ങളുമുണ്ടാക്കുന്നു. മനുഷ്യസഹോദരങ്ങളുടെ വിശ്വാസത്തെയോ, വ്യക്തികളുടെ ജീവന്, സ്വത്ത്, അഭിമാനം, വികാരങ്ങള്‍ തുടങ്ങിയവയെയോ ഇവ ഹാനികരമായി ബാധിക്കും. ഇക്കാരണത്താല്‍ ജനങ്ങള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് കര്‍ശനമായി തടയപ്പെടണം. ലോകമൊന്നടങ്കം ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു. അതിനാണ് ധാര്‍മിക ബോധനങ്ങള്‍ നല്കപ്പെടുന്നതും ശിക്ഷകള്‍ നടപ്പാക്കപ്പെടുന്നതും. അവ കുറ്റവാളികളെ പിന്തിരിപ്പിക്കാന് സഹായകമാകേണ്ടതുണ്ട് താനും.
എന്നാല്‍, ഇന്നത്തെ ചിത്രം വിചിത്രമാണ്: ധാര്‍മിക-മതകീയ ബോധനങ്ങള്‍ ഫലപ്രദമായി നല്‍കപ്പെടുന്നേയില്ല. ശിക്ഷയുണ്ടെങ്കില്‍ തന്നെ വളരെ നിസാരം; പേരിനു മാത്രം. മറുവശത്ത് ചില 'വരിഷ്ഠര്‍' മാറ്റി നിറുത്തപ്പെടുന്നു. പരസ്സഹസ്രം നിരപരാധികളെ നിര്‍ദാക്ഷിണ്യം കൊന്ന ബൈഡന്, ട്രംപ്, നെതന്യാഹു, ബശ്ശാര്‍, ഷീ ജിന്‍ പിങ് തുടങ്ങിയവര്‍ ആനന്ദതുന്ദിലരായി ആര്ഭാടാഹ്ലാദ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. “എന്റെ മകള്‍ ഫാഥിമയാണ് മോഷ്ടിച്ചതെങ്കില്‍ ഞാനവളുടെ കൈവെട്ടും” എന്നു പറഞ്ഞ മുഹമ്മദ് നബിയുടെ നിയമങ്ങള്‍ ഗുണൈക ദൃഷ്ടിയോടെ നടപ്പിലാക്കിയാല്‍ ആധുനിക ലോകത്ത് ശാന്തിയും സമാധാനവും സുരക്ഷിതത്വവും കളിയാടിക്കൊണ്ടേയിരിക്കും, തീര്‍ച്ച.
Dr. Bahauddeen Muhammed Nadwi
👍
❤️
🤍
14