Yamo D'rahme ✝️
January 19, 2025 at 02:37 PM
*പെരുന്നാൾ പ്രദക്ഷിണം*🕯️
രാജാധിരാജനായ ക്രിസ്തുവിന്റെ രണ്ടാമത്തെ രാജകീയ വരവിൽ അവനെ സ്വീകരിച്ച് ആനയിച്ചുകൊണ്ടുള്ള സഭാ മക്കളുടെ യാത്രയാണ് പ്രദക്ഷിണം. ദേവാലയത്തിൽ സന്ധ്യനമസ്കാരം പൂർത്തിയാക്കി മദ്ബഹായിൽ ധൂപപ്രാർത്ഥന അർപ്പിച്ച് ദേവാലയത്തിന്റെ പടിഞ്ഞാറെ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങുന്നു. പ്രദക്ഷിണത്തിന്റെ തൊട്ടുമുൻപിൽ നമ്മുടെ രക്ഷയുടെ പ്രതീകമായ മരക്കുരിശു പിടിക്കുന്നു. തൊട്ടു പുറകിൽ കൊടികൾ പിടിക്കുന്നു, ഇത് വിശുദ്ധ യോഹന്നാനെയും സഭയുടെ രക്തസാക്ഷികളെയും സൂചിപ്പിക്കുന്നു. തുടർന്ന് വിശ്വാസ സമൂഹം മെഴുകുതിരിയും മുത്തുക്കുടയും പിടിച്ച് അണിനിരക്കുന്നു. പകൽ മേഘ സ്തംഭവും രാത്രി അഗ്നിതൂണുമായി ഇസ്രായേൽ ജനത്തെ വഴി നടത്തിയതിന്റെ പ്രതീകം. വിശ്വാസികൾ അനുതാപത്തിന്റെ ഗീതങ്ങൾ ആലപിച്ച് പ്രദക്ഷിണത്തിൽ പങ്കുചേരുന്നു. ശേഷം നാട്ടുരാജാക്കന്മാരാൽ മലങ്കര നസ്രാണികൾക്ക് ലഭിച്ച പ്രത്യേക അംഗീകാരമായ ചെണ്ടമേളം പ്രദക്ഷിണത്തിന് ഉപയോഗിക്കുന്നു. അവസാനമായി ധൂപക്കുറ്റിയും വിശുദ്ധ ഏവൻഗേലിയോൻ പുസ്തകവും പിടിക്കുന്നു. പുറകിൽ മേക്കട്ടി പിടിച്ച് അംശവസ്ത്രം ധരിച്ച പുരോഹിതൻ ദേശത്തെയും ജനത്തെയും അനുഗ്രഹിക്കുന്നു. വിശുദ്ധ പ്രദക്ഷിണം ദേശത്തെ അനുഗ്രഹിച്ച ശേഷം ദേവാലയത്തിലെത്തി ദേവാലയത്തെ വലം വെച്ച് ദേവാലയത്തിന്റെ പടിഞ്ഞാറെ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ച് മദ്ബഹായിൽ ധൂപപ്രാർത്ഥന നടത്തി ജനത്തിന് ആശിർവാദവും നൽകി പിരിയുന്നു.
ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
👍
😂
😮
31