Yamo D'rahme ✝️
Yamo D'rahme ✝️
January 20, 2025 at 01:43 PM
*കർത്തൃ സ്തുതി* വിശുദ്ധ പൗലൂസിന്റെ ശിഷ്യനായ അഗ്നിമായനായ വി. ഇഗ്നാത്തിയോസ് നൂറനോയ്ക്ക് ഒരു വെളിപാടുണ്ടായി കർത്താവിന്റെ കബറടക്ക സമയത്ത് ദൂതന്മാർ ഇറങ്ങിവന്ന് ഒരു കൂട്ടർ "ദൈവമേ നീ പരിശുദ്ധനാകുന്നു" എന്ന് ചൊല്ലിയപ്പോൾ "ബലവാനേ നീ പരിശുദ്ധനാകുന്നു" എന്ന് വേറൊരു കൂട്ടരും, "മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു" എന്ന് ഇനി മറ്റൊരു കൂട്ടരും ത്രിത്വത്തിന് സ്തുതി പാടിയപ്പോൾ അരികിൽ നിന്ന അരിമഥ്യകാരനായ യൗസേഫും നീക്കോദിമോസും "ഞങ്ങൾക്കുവേണ്ടി കുരിശിക്കപ്പെട്ടവരെ ഞങ്ങളുടെ മേൽ കരുണ ചെയ്യണമേ" എന്ന് ഏറ്റുപാടി. ഈ ത്രിത്വസ്തുതി എല്ലാ പ്രാർത്ഥനകളുടെയും പ്രാരംഭത്തിൽ പ്രധാന സ്തുതിയായി സഭ അംഗീകരിക്കുകയും നാം എന്ത് ചെയ്താലും ഒന്നാമതായി ത്രിത്വമാകുന്ന ദൈവത്തെ സ്തുതിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.🙏🏼 ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏 ❤️ 👍 😂 31

Comments