Yamo D'rahme ✝️
February 9, 2025 at 09:41 AM
*പരിശുദ്ധ സഭ നിനുവാ നോമ്പിലേക്ക്...*🕯️
ഇന്ന് സന്ധ്യാനമസ്കാരത്തോടു കൂടി പരിശുദ്ധ സഭ മൂന്ന് നോമ്പിലേക്ക് പ്രവേശിക്കുകയാണ്. പ്രവാചകനായ യോനാ നിനവെയിലേക്ക് പോകേണ്ടതിന് പകരം ദൈവകല്പനയെ അവഗണിച്ച് തർശീശിലേക്കു കപ്പൽ കയറുകയും കടൽക്ഷോഭത്താൽ കപ്പൽ തകർക്കപ്പെട്ടതിനാൽ യോനായെ കടലിലേക്ക് എറിയുകയും ഒരു മഹാമത്സ്യം യോനായെ വിഴുങ്ങുകയും ചെയ്തു. മത്സ്യത്തിന്റെ ഉദരത്തിൽ മൂന്ന് നാൾ പ്രാർത്ഥനയോടെ കഴിഞ്ഞ യോനാ പിന്നീട് നിനവെയിൽ എത്തി ദൈവവചനം ഘോഷിച്ച് നിനുവാ പ്രദേശം തമ്പുരാനെ ഉള്ളിൽ സ്വീകരിച്ച് നോമ്പ് എടുത്ത് ഉപവസിച്ച് ദൈവസന്നിധിയിൽ പശ്ചാത്തപിച്ചതിനെ മൂന്ന് നോമ്പ് ദിനങ്ങളിൽ നാം അനുസ്മരിക്കുന്നത്.
വലിയ നോമ്പിന്‍റെ ഒരുക്കമായി വേണം നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് മുഖാന്തരമാകട്ടെ എന്നു പ്രാത്ഥിക്കുന്നു.
ഈ പരിശുദ്ധ മൂന്ന് നോമ്പ് അനുതാപത്തോടെയും വൃതശുദ്ധിയോടെയും അനുഷ്ഠിക്കുവാൻ നമുക്ക് ഒരുങ്ങാം. ദൈവം അനുഗ്രഹിക്കട്ടെ...
ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
👍
33