Sgou University News And Updates
Sgou University News And Updates
February 7, 2025 at 12:53 PM
ബഹു ധനകാര്യ മന്ത്രി ശ്രീ. കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങൾ 🌹🌹🌹 ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി - ആസ്ഥാന മന്ദിര നിർമ്മാണത്തിന് 30 കോടി 🎉🎊🎊🎉🎊🎉 കൊല്ലം മുണ്ടയ്ക്കലിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരത്തിനായി 30 കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ✨✨✨ ഇതോടെ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാവുകയാണ്. 2025-26 ൽ തന്നെ ആദ്യ ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു കെ മാത്യു തുടങ്ങിയവർ പറഞ്ഞു. കെട്ടിട നിർമ്മാണത്തിനുള്ള രൂപ രേഖ തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും പറഞ്ഞു.കൊല്ലം ജില്ലയിലെ മുണ്ടയ്ക്കൽ വില്ലേജിൽ പെട്ട 125/4 സർവേ നമ്പറിലുള്ള 8.13 ഏക്കർ ( 3.292 ഹെക്ടർ) വസ്തുവാണ് സർവകലാശാല ആസ്ഥാന മന്ദിര നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. ഇതിന് സർക്കാർ 26.02 കോടി അനുവദിച്ചിട്ടുണ്ട്.🍀🍀🍀
👍 ❤️ 🙏 13

Comments