Sgou University News And Updates
Sgou University News And Updates
February 7, 2025 at 03:43 PM
പ്രസിദ്ധീകരണത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ യൂ.ജി /പി.ജി പ്രോഗ്രാമുകളുടെ താഴെ പറയുന്ന എൻഡ് സെമസ്റ്റർ പരീക്ഷകൾ 2025 മാർച്ച് 8 ആം തീയതി മുതൽ ആരംഭിക്കുന്നതാണ്. 1. നാലുവർഷ B.A., B.B.A, B.Com (2024 ജൂലൈ അഡ്മിഷൻ) ഒന്നാം സെമസ്റ്റർ 2. മൂന്ന് വർഷ B.A., B.Sc., B.C.A (2024 ജൂലൈ അഡ്മിഷൻ) ഒന്നാം സെമസ്റ്റർ 3. M.A., M.Com. (2024 ജൂലൈ അഡ്മിഷൻ) ഒന്നാം സെമസ്റ്റർ 4. B.C.A. (2024 ജനുവരി അഡ്മിഷൻ) രണ്ടാം സെമസ്റ്റർ 5. B.A. (2023 ജനുവരി അഡ്മിഷൻ) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് 6. B.A. (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി 7. M.A. (2022 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് യു.ജി. 2024 ജൂലൈ അഡ്മിഷൻ B.A. Philosophy പഠിതാക്കളുടെ പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. മുൻപ് ക്രമീകരിച്ചതും എന്നാൽ മാറ്റിവെച്ചിരുന്നതുമായ(2023 ജനുവരി അഡ്മിഷൻ) M.A.(ഹിസ്റ്ററി/സോഷിയോളജി) മൂന്നാം സെമസ്റ്റർ പരീക്ഷകളും ഇതോടൊപ്പം നടക്കുന്നതായിരിക്കും. ടി പഠിതാക്കൾ വീണ്ടും രജിസ്‌റ്റർ ചെയ്യേണ്ടതില്ല. പരീക്ഷ രജിസ്‌ട്രേഷൻ അപേക്ഷകൾ ഓൺലൈനായി ഫീസ് പിഴ കൂടാതെ 17/02/2025 വരെയും, പിഴയോടുകൂടി 21/02/2025 വരെയും അധിക പിഴയോടെ 25/02/2025 വരെയും യൂണിവേഴ്സിറ്റി വെബ് സൈറ്റ് (www.sgou.ac.in or erp.sgou.ac.in) വഴി സമർപ്പിക്കാവുന്നതാണ്.നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ, ഒഇസി വിദ്യാർത്ഥികളെ പരീക്ഷാ ഫീസ് അടക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ടി വിദ്യാർത്ഥികളും പരീക്ഷാ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഫീസ് സംബന്ധമായ വിവരങ്ങളും, പരീക്ഷാ തീയതികളും സമയവും അടങ്ങിയ പരീക്ഷാ ടൈം ടേബിളും ,പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. ടി പരീക്ഷകൾക്കുള്ള എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ 03/03/2025 മുതൽ പഠിതാക്കൾക്ക് തങ്ങളുടെ സ്റ്റുഡന്റസ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് മുൻകൂട്ടി ഉറപ്പുവരുത്തേണ്ടതാണ്. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കേണ്ടതാണ്. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് [email protected] എന്ന ഇമെയിൽ വഴിയോ പ്രവർത്തി സമയങ്ങളിൽ 9188920013, 9188920014 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഡോ . ഗ്രേഷ്യസ് ജെ. പരീക്ഷാ കണ്‍ട്രോളര്‍
👍 1

Comments