
Employability Centre Kollam
January 20, 2025 at 05:16 AM
*പ്രയുക്തി തൊഴിൽ മേളയിൽ 276 പേർക്ക് നിയമനം.*
കൊല്ലം : കൊല്ലം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും എംപ്ളോയബിലിറ്റിസെൻ്ററും സംയുക്തമായി ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സഹകരണത്തോടെ 18.01.2025 നു നടത്തിയ "പ്രയുക്തി "- 2025 തൊഴിൽ മേളയിൽ 276 പേർക്ക് നിയമനം ലഭിച്ചു. 292 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
മേള ബഹു:മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ- നമ്മുടെ നാട് നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിലൊന്നാണെന്നും ,ഇത്തരം തൊഴിൽമേളകൾ സ്വകാര്യ മേഖലയിലുണ്ടാകുന്ന തൊഴിൽ അവസരങ്ങൾ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കുവാൻ അവസരം ഒരുക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 23 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു. SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, യോഗ്യതയുള്ളവർക്കായി 1500ൽ അധികം ഒഴിവുകളിലേക്ക് അവസരമൊരുക്കിയ തൊഴിൽ മേളയിൽ വിവിധ കമ്പനികളിലായി 1934 ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുത്തു.ശ്രീമതി. ലതിക വിദ്യാധരൻ (ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ചടയമംഗലം) അധ്യക്ഷ വഹിച്ച ചടങ്ങിൽ ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസർ ശ്രീ. ദീപു ജി സ്വാഗതം പറയുകയും ശ്രീമതി മിനി സുനിൽ(ബഹു. പ്രസിഡന്റ്, ചടയമംഗലം ഗ്രാമപഞ്ചായത്ത്), ശ്രീമതി ഉഷാബോസ് (ബഹു. മെമ്പർ ഗ്രാമപഞ്ചായത്ത് ചടയമംഗലം ),ഡോ. സൈമൺ ജോർജ്ജ് (ഡയറക്ടർ, മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) എന്നിവർ ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ശ്രീ.ബൈജു വി എസ് കൃതജ്ഞത രേഖപ്പെടുത്തി.
👍
😂
13