
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:25 AM
*അസിസ്റ്റന്‍റ് പ്രഫസര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ*
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍റ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍(ഐഐആര്‍ബിഎസ്) മാത്തമാറ്റിക്സ് അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ ഒരൊഴിവില്‍ (മുസ്ലിം) താത്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12 ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും.
ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 2025 ജനുവരി ഒന്നിന് 70 വയസ് കവിയരുത്. പ്രതിമാസ വേതനം 40000 രൂപ. ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 11ന് റിപ്പോര്‍ട്ട് ചെയ്യണം.