Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:40 AM
*പരീക്ഷക്ക് അപേക്ഷിക്കാം* ഒന്നു മുതല്‍ ആറ് വരെ സെമസ്റ്ററുകള്‍ ബിവോക്ക് (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്- പഴയ സ്കീം) പരീക്ഷകള്‍ക്ക് ഫെബ്രുവരി 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 19 വരെയും അപേക്ഷ സ്വീകരിക്കും. .. ഒന്നാം സെമസ്റ്റര്‍ എംഎസ്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി ഒന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും അപേക്ഷ സ്വീകരിക്കും. ....... ഒന്നാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി ഒന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.

Comments