
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:41 AM
*പി.കെ. അയ്യങ്കാര്‍ സ്മാരക പ്രഭാഷണം നാളെ*
കേരള ശാസ്ത്ര കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന പി.കെ. അയ്യങ്കാര്‍ സ്മാരക പ്രഭാഷണം നാളെ(ജനുവരി 24) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടക്കും. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ പ്രഭാഷണം നിര്‍വഹിക്കും.
രാവിലെ 10.30ന് സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നടക്കുന്ന പരിപാടി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍(കെ.എസ്.സി.എസ്.ടി.ഇ) എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് പ്രഫ. കെ.പി. സുധീര്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും.
സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, കെ.എസ്.സി.എസ്.ടി.ഇ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ബിനൂജ തോമസ് എന്നിവര്‍ സംസാരിക്കും. കെ.എസ്.സി.എസ്.ടി.ഇ, കേരള കാര്‍ഷിക സര്‍വകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല, കേരള വന ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
(പി.ആര്‍.ഒ/39/1245/2025)