Mahatma Gandhi University, Kottayam, Kerala, INDIA
January 28, 2025 at 08:54 AM
*മികച്ച കോളജ് മാഗസിന് പുരസ്കാരം;31 വരെ അപേക്ഷിക്കാം*
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാലാ കാമ്പസിലെ പഠന വകുപ്പുകളിലെയും മികച്ച മാഗസിനുള്ള പ്രഫ. യു.ആര്‍. അനന്തമൂര്‍ത്തി പുരസ്കാരത്തിന് ജനുവരി 31ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ഓട്ടോണമസ് കോളജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് കോളജുകളിലെ 2023-24 അധ്യയന വര്‍ഷത്തെ മാഗസിനുകളുടെ മൂന്നു പകര്‍പ്പുകള്‍ പ്രിന്‍സിപ്പലിന്‍റെ സാക്ഷ്യപത്രത്തോടൊപ്പമാണ് സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെ മാഗസിനുകള്‍ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം-ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ് സര്‍വീസസ്, സ്റ്റുഡന്‍റ് അമിനിറ്റീസ് സെന്‍റര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, പി.ഡി. ഹില്‍സ് പി.ഒ, കോട്ടയം-686560. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.