Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
January 28, 2025 at 08:54 AM
*ഓണേഴ്സ് ബിരുദം; പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം* നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. നിശ്ചിത ഫീസ് അടച്ച് അപേക്ഷിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍റ് പോര്‍ട്ടലില്‍ ഉത്തരക്കടലാസുകളുടെ സ്കാന്‍ ചെയ്ത കോപ്പി പരിശോധിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ നല്‍കാന്‍ കഴിയൂ. സ്കാന്‍ ചെയ്ത ഉത്തരക്കടലാസ് ലഭിച്ച് പത്തു ദിവസത്തിനുള്ളില്‍ നിശ്ചിത ഫീസ് അടച്ച് പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ സ്റ്റുഡന്‍റ് പ്രൊഫൈലില്‍ ലഭിക്കും.
❤️ 1

Comments