University Of Calicut official
January 29, 2025 at 11:30 AM
*ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ*
*നിര്യാണത്തില്‍ അനുശോചിച്ചു*
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗം റിട്ട. പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. പി.എന്‍. ഉമ്മന്‍ തരകന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുശോചിച്ചു. സര്‍വകലാശാലയില്‍ മനഃശാസ്ത്ര പഠനവകുപ്പ് തുടങ്ങിയ 1976-ല്‍ തന്നെയാണ് ഡോ. ഉമ്മന്‍ തരകന്‍ അധ്യാപകനായി എത്തിയത്. ഓര്‍ഗനൈസേഷണല്‍ ബിഹേവിയറിലായിരുന്നു സ്‌പെഷ്യലൈസേഷന്‍. പഠനവകുപ്പില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന സൈക്കോളജിക്കല്‍ സ്റ്റഡീസ് എന്ന ഗവേഷണ ജേണലിന് പിന്നിലും ഇദ്ദേഹത്തിന്റെ പരിശ്രമം ഉണ്ടായിരുന്നു. ആലുവയില്‍ താമസക്കാരനായിരുന്ന ഇദ്ദേഹം 1996-ലാണ് വിരമിച്ചത്.