University Of Calicut official WhatsApp Channel

University Of Calicut official

28.2K subscribers

About University Of Calicut official

കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക വാർത്തകളും അറിയിപ്പുകളും ലഭിക്കാൻ ഫോളോ ചെയ്യൂ...

Similar Channels

Swipe to see more

Posts

University Of Calicut official
University Of Calicut official
5/30/2025, 11:39:22 AM

*ഗസ്റ്റ് അധ്യാപക നിയമനം* കാലിക്കറ്റ് സർവകലാശാലാ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്‌സിലേക്ക് ഇക്കണോമിക്സ് (5 ഒഴിവ്), സോഷ്യോളജി (1 ഒഴിവ്), ജിയോഗ്രഫി (1 ഒഴിവ്) എന്നീ വിഷയങ്ങളിൽ 2025 - 2026 അധ്യയന വർഷ ത്തേക്ക് മണിക്കൂർ വേതനാടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത യു.ജി.സി. മാനദണ്ഡപ്രകാരം. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ / പകർപ്പുകൾ സഹിതം സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. വിഷയം, തീയതി, സമയം എന്നിവ ക്രമത്തിൽ :- ഇക്കണോമിക്സ് - ജൂൺ 10 - രാവിലെ 11 മണി, സോഷ്യോളജി - ജൂൺ 11 - രാവിലെ 10.30, ജിയോഗ്രഫി - ജൂൺ 11 - ഉച്ചക്ക് 1.30 മണി. ഫോൺ : 8606622200, 8089841996.

University Of Calicut official
University Of Calicut official
5/29/2025, 2:21:03 PM

*കാലിക്കറ്റിൽ മൂന്നാം സെമസ്റ്റർ ബിരുദ പാo പുസ്തകങ്ങൾ തയ്യാർ* കാലിക്കറ്റ് സർവകലാശാല FYUGP മൂന്നാം സെമസ്റ്റർ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. സർവകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ അച്ചടി സർവകലാശാലാ പ്രസ്സിൽ പൂർത്തിയായി വരികയാണ്. ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സ് ഉൾപ്പെടെ 18 പുസ്തങ്ങളാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. പുസ്തങ്ങൾ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സിൻഡിക്കേറ്റ് അംഗം ഡോ.കാവുമ്പായി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. അക്കാദമിക വർഷം തുടങ്ങുന്നതിനു മുൻപ് തന്നെ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത് സർവകലാശാലയുടെ നേട്ടമാണ്. ചടങ്ങിൽ സിൻഡിക്കേറ്റ് പബ്ലിക്കേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.കെ ഖലീമുദ്ധീൻ, ടി.ജെ. മാർട്ടിൻ , ഡോ. കെ. മുഹമ്മദ് ഹനീഫ, അഡ്വ. എം.ബി. ഫൈസൽ, എ.കെ. അനുരാജ്, ഇ. അബ്ദു റഹിം, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, മറ്റു സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. മുഹമ്മ് സലീം, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. ടി. വസുമതി, ഡോ.പി. സുശാന്ത്, പബ്ലിക്കേഷൻ ഓഫീസർ ഡോ. റീഷ കാരള്ളി, പ്രസ്സ് സൂപ്രണ്ട് വിജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Post image
Image
University Of Calicut official
University Of Calicut official
5/30/2025, 11:42:22 AM

*പുനർമൂല്യനിർണയഫലം* ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഫിലോസഫി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

University Of Calicut official
University Of Calicut official
5/30/2025, 11:39:35 AM

*ഹാൾടിക്കറ്റ്* ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - UG ) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ - ഉൽ - ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ ഒന്ന് മുതൽ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും.

University Of Calicut official
University Of Calicut official
5/30/2025, 9:26:06 AM

*ബി.വോക്.* *പ്രവേശനം 2025 - 2026* കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ ബി.വോക്. ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നാലു വർഷ ബിരുദ പ്രോഗ്രാം രജിസ്ട്രേഷനോടൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 9-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. മറ്റു ബിരുദ പ്രോഗ്രാമുകൾക്ക് ഇതിനോടകം അപേക്ഷിച്ചവർക്ക് അധിക ഫീസ് കൂടാതെ എഡിറ്റ് ഓപ്‌ഷൻ ഉപയോഗിച്ച് ബി.വോക്. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.

Post image
Image
University Of Calicut official
University Of Calicut official
5/30/2025, 11:39:55 AM

*പരീക്ഷാഫലം* വിദൂര വിഭാഗം ( CUCBCSS - SDE - 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ - മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം.

University Of Calicut official
University Of Calicut official
5/30/2025, 2:16:28 PM

*അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി.* *പ്രവേശനം 2025 - 2026* കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.

Post image
Image
University Of Calicut official
University Of Calicut official
5/30/2025, 11:44:07 AM

*ബോട്ടണിപഠനവകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി ദേശീയ ശില്പശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു*

Post image
Image
University Of Calicut official
University Of Calicut official
5/30/2025, 11:39:09 AM

*സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം* കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് 31-ന് സമാപിക്കും. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

University Of Calicut official
University Of Calicut official
5/30/2025, 7:38:52 AM

*കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഈ മാസം വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു*

Post image
Image
Link copied to clipboard!