University Of Calicut official
January 29, 2025 at 11:31 AM
*ഡോ. പി. കേശവ മേനോൻ എൻഡോവ്മെന്റ് പ്രഭാഷണം*
കാലിക്കറ്റ് സർവകലാശാലാ ഗണിത പഠനവകുപ്പ് 32-ാമത് ഡോ. പി. കേശവ മേനോൻ എൻഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു. ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. കാൺപൂരിലെ പ്രൊഫസർ ഡോ. സമീർ ചവാൻ മുഖ്യ പ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപുലാക്കൽ അധ്യക്ഷത വഹിച്ചു. ഡോ. ടി. പ്രസാദ് സ്വാഗതം പറഞ്ഞു. ഡോ. എസ്.ഡി. കൃഷ്ണറാണി, ഡോ. വി.എൽ. ലജിഷ്, പഠനവകുപ്പിൽ നിന്ന് വിരമിച്ച അധ്യാപകരായ ഡോ. വി. കൃഷ്ണ കുമാർ, ഡോ. എം.എസ്. ബാലസുബ്രഹ്മണി തുടങ്ങിയവർ സംസാരിച്ചു. ഡോ. പി. സിനി നന്ദി പറഞ്ഞു.