University Of Calicut official
University Of Calicut official
February 14, 2025 at 11:31 AM
*എന്‍.എസ്.എസ്. വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കും* *-കാലിക്കറ്റ് വി.സി.* വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കുന്ന ദൗത്യം നിറവേറ്റാന്‍ നാഷ്ണല്‍ സര്‍വീസ് സ്‌കീമിന് കഴിയുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാതല എന്‍.എസ്.എസ്. അവാര്‍ഡ് വിതരണോദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങള്‍ ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും എന്‍.എസ്.എസിന് കഴിയും. ജൂനിയര്‍ വിദ്യാര്‍ഥികളെ സ്‌നേഹത്തോടെ സ്വീകരിച്ച് കാമ്പസിന്റെ ഭാഗമാക്കി മാറ്റാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ലഹരിക്ക് പിറകെ പോകാനോ അക്രമത്തിനോ എന്‍.എസ്.എസിന്റെ ഭാഗമായ ഒരാള്‍ക്കും കഴിയില്ല. അക്രമത്തെ തടയാന്‍ അവര്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന എന്‍.എസ്.എസ്. ഓഫീസര്‍ ഡോ. അന്‍സര്‍ മുഖ്യാതിഥിയായിരുന്നു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള അവാർഡ് - ഫാറൂഖ് കോളേജിനും മികച്ച പ്രോഗ്രാം ഓഫീസർകുള്ള അവാർഡ് ഇതേ കോളേജിലെ ഡോ. പി. റഫീഖിനും ലഭിച്ചു. മികച്ച പുരുഷ വോളണ്ടിയർ - പി. ഷിഫിൻ (അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ), മികച്ച വനിതാ വോളണ്ടിയർ - സി.കെ. നസ്‌ലാ ഷെറിൻ (സി.കെ.ജി. മെമ്മോറിയൽ ഗവ. കോളേജ് പേരാമ്പ്ര) എന്നിവരാണ്. ആദ്യ 10 സ്ഥാനക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, സര്‍വകലാശാലാ എൻ.എസ്.എസ്. കോ - ഓർഡിനേറ്റർ ഡോ. എൻ.എ. ശിഹാബ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, ഡോ. കെ. മുഹമ്മദ്ഹനീ ഫ, ഇ.ടി.ഐ. കോ - ഓർഡിനേറ്റർ ഡോ. എൻ.എം. സണ്ണി, എൻ.എസ്.എസ്. കോഴിക്കോട് ജില്ലാ കോ - ഓർഡിനേറ്റർ ഫാസിൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Comments