Sweet Of Madeena
Sweet Of Madeena
February 15, 2025 at 02:20 AM
എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും..കണ്ടുമുട്ടുന്നവരിൽ നിന്നു പാഠങ്ങൾ പഠിക്കാനും ജീവിതം ക്രമപ്പെടുത്താനും തയ്യാറായാൽ ഗുരുക്കന്മാരെ അന്വേഷിച്ചു യാത്ര ചെയ്യേണ്ടിവരില്ല...എന്തൊക്കെ അറിയാം എന്നത് വളർന്നതിന്റെ തെളിവാണ്‌...എന്തൊക്കെ അറിയാനുണ്ട് എന്നത് വളരാനുള്ളതിന്റെ സൂചകവുമാണ്‌...അകലങ്ങളിലുള്ള അറിവും ആനന്ദവുമാണ് എല്ലാവർക്കും താൽപര്യം... അവനവന്റെ അങ്കണത്തിൽനിന്ന് ഒന്നും പഠിക്കാത്തവർ അന്യദേശത്തുനിന്ന് എന്തു നേടാനാണ്...അറിവിനെ പിന്തുടരുന്നവരുടെയെല്ലാം അടിസ്ഥാന ഭാവം എളിമയായിരിക്കും... ഇനിയും അറിയേണ്ടതിനെക്കുറിച്ചുള്ള ചിന്ത അവരെ വിനീതരാക്കും... *നാഥാ ഞങ്ങളോട് ദുആ കൊണ്ട് വസിയ്യത്ത് ചെയ്തവരുടെ മനസ്സിലുള്ള ഹലാലായ ഉദ്ദേശങ്ങൾ നീ സഫലീകരിച്ചു കൊടുക്കണേ...*
🤲 10

Comments