Sweet Of Madeena
Sweet Of Madeena
February 15, 2025 at 03:02 PM
*ശഅ്ബാൻ 15 നു ശേഷം നോമ്പ്* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://whatsapp.com/channel/0029Va4geyu84Om8IP7UQD3V* `https://api.whatsapp.com/send?phone=+919895367839&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_` പ്രശ്നം: ഇക്കഴിഞ്ഞ കൊല്ലത്തെ റമളാനിൽ മെൻസസ് മൂലം എനിക്കു ചില നോമ്പുകൾ നഷ്ടപ്പെട്ടിരുന്നു. പ്രസവവും കുട്ടിയുടെയും എന്റെയും അസുഖവും കാരണം അതു ഖളാഅ് വീട്ടാൻ കുറച്ചു താമസിച്ചു. ഇക്കഴിഞ്ഞ ബറാഅത്തു രാവിനു ശേഷമാണു ഞാനതു ഖളാഉ വീട്ടിയത്. അതിൽ പെട്ട നോമ്പുള്ള ഒരു ദിവസം അയൽ വീട്ടിൽ ചെന്നപ്പോൾ അവർ ഭക്ഷണത്തിനു നിർബന്ധിച്ചതിനാൽ ഞാൻ നോമ്പുകാരിയാണെന്നു പറയേണ്ടിവന്നു. അപ്പോളാണ് ബറാഅത്തിനു ശേഷം അങ്ങനെ ഖളാഉ വീട്ടാൻ പാടില്ലെന്നും അതു സാധുവാകുകയില്ലെന്നും ആ വീട്ടുകാർ എന്നോട് പറഞ്ഞത്. ഞാനിതാദ്യം കേൾക്കുകയായിരുന്നു. ഞാൻ അനുഷ്ടിച്ച നോമ്പുകൾ വകവയ്ക്കപ്പെടുകയില്ലേ? ഇനിയും അതു ഖളാഉ വീട്ടേണ്ടതുണ്ടോ? മുദ്ദു കൊടുക്കണമോ? ഉത്തരം: *ബറാഅത്തു രാവിനു ശേഷം ഫർളുനോമ്പ് ഖളാഉ വീട്ടരുതെന്നും സാധുവല്ലെന്നും പറഞ്ഞതു ശരിയല്ല. അതുകൊണ്ട് നിങ്ങൾ ബാധ്യതപ്പെട്ട നോമ്പ് ആ നിർവ്വഹിച്ചതു വകവയ്ക്കപ്പെടുന്നതാണ്. ഇനിയും അതു ഖളാഉ വീട്ടേണ്ടതില്ല. മുദ്ദും വേണ്ട. ശഅ്ബാൻ പകുതി കഴിഞ്ഞ ശേഷം മുമ്പുള്ളതിന്റെ തുടർച്ചയായോ തന്റെ പതിവിന്റെ ഭാഗമായോ അല്ലാതെ കേവലം സുന്നത്തുനോമ്പുകൾ അനുഷ്ടിച്ചുകൂടെന്നു നിയമമുണ്ട്. ഇതുകേട്ടു തെറ്റിദ്ധരിച്ചാകാം നിങ്ങളുടെ അയൽവീട്ടുകാർ അങ്ങനെ പറഞ്ഞത്. നഷ്ടപ്പെട്ട നോമ്പു ഖളാഉ വീട്ടുന്നതിന് -അതു സുന്നത്തോ ഫർളോ ആകട്ടെ- ഈ നിയമം പക്ഷേ ബാധകമല്ല. ഫത്ഹുൽ മുഈൻ.* *മൗലാനാ നജീബ് ഉസ്താദ് മമ്പാട്* പ്രശ്നോത്തരം: 2/80 *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*
❤️ 👍 💝 3

Comments