പരലോക വിജയത്തിന് ( Paraloka Vijayathinu)
                                
                            
                            
                    
                                
                                
                                February 8, 2025 at 08:38 AM
                               
                            
                        
                            *പരിശുദ്ധ ഖുർആൻ*
*അർത്ഥ സഹിതം*
*സൂറത്തുദ്ദാരിയാത്ത് (01-19)*
 وَالذَّارِيَاتِ ذَرْوًا ﴿١﴾ فَالْحَامِلَاتِ وِقْرًا ﴿٢﴾ فَالْجَارِيَاتِ يُسْرًا ﴿٣﴾ فَالْمُقَسِّمَاتِ أَمْرًا ﴿٤﴾ إِنَّمَا تُوعَدُونَ لَصَادِقٌ ﴿٥﴾ وَإِنَّ الدِّينَ لَوَاقِعٌ ﴿٦﴾  وَالسَّمَاءِ ذَاتِ الْحُبُكِ ﴿٧﴾ إِنَّكُمْ لَفِي قَوْلٍ مُّخْتَلِفٍ ﴿٨﴾ يُؤْفَكُ عَنْهُ مَنْ أُفِكَ ﴿٩﴾ قُتِلَ الْخَرَّاصُونَ ﴿١٠﴾ الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ ﴿١١﴾ يَسْأَلُونَ أَيَّانَ يَوْمُ الدِّينِ ﴿١٢﴾ يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ ﴿١٣﴾ ذُوقُوا فِتْنَتَكُمْ هَـٰذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ ﴿١٤﴾ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ﴿١٥﴾ آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ ﴿١٩﴾ 
1-6. ശക്തിയായി പൊടിപാറ്റുന്ന കാറ്റുകളും ജലഭാരം പേറുന്ന മേഘങ്ങളും അനായാസമോടുന്ന ജലയാനങ്ങളും ദൈവിക കല്‍പന സൃഷ്ടികളില്‍ വീതിച്ചുകൊടുക്കുന്ന മലക്കുകളും തന്നെ ശപഥം, നിങ്ങള്‍ക്ക് താക്കീതു നല്‍കപ്പെടുന്ന പുനരുത്ഥാനം യാഥാര്‍ത്ഥ്യവും ന്യായവിധി സംഭവ്യവും തന്നെയത്രേ. (1)
7-14. ബലിഷ്ഠ സുന്ദരമായ ആകാശം തന്നെ സത്യം, നിശ്ചയം നിങ്ങള്‍ ഭിന്നപക്ഷക്കാരായിരിക്കുകയാണ്; ഭ്രഷ്ടരായവര്‍ ആ ഖുര്‍ആനില്‍ നിന്ന് വ്യതിചലിപ്പിക്കപ്പെടുന്നു! അന്ധതയില്‍ മതിമറന്നുകഴിയുന്ന ഊഹക്കാര്‍ അഭിശപ്തരാകട്ടെ. പ്രതിഫലദാന ദിവസം എന്നാണെന്ന് അവര്‍ ചോദിക്കുന്നു. അവര്‍ നരകത്തീയില്‍ പരീക്ഷിക്കപ്പെടുന്ന അന്നുതന്നെയാണത്. നിങ്ങളുടെ ഈ ശിക്ഷ അനുഭവിച്ചോളൂ, ധൃതിപ്പെട്ട് നിങ്ങളാവശ്യപ്പെട്ടിരുന്നതാണിത്! (2)
15-19. നിശ്ചയം, ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചിരുന്നവര്‍-അവരുടെ നാഥന്‍ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി-സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്മാരായിരുന്നു അവര്‍; രാത്രിയില്‍ നിന്ന് അല്‍പം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമയാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവരുടെ സ്വത്തുകളിലാകട്ടെ, ചോദിക്കുന്നവനും ഉപജീവനം നിഷേധിക്കപ്പെട്ടവനും ഓഹരിയുണ്ടായിരിക്കും. (3)
ഇസ്ലാമിക അറിവുകളും 
ഇസ്ലാമിക ചരിത്രങ്ങളും, 
ഇസ്ലാമിക മസ്അലകളും 
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും 
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക 
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ഇൻശാ അല്ലാഹ്... തുടരും