
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 9, 2025 at 01:09 AM
സന്തോഷവും ദുഃഖവും ഒന്നും എക്കാലത്തേക്കുമുള്ളതല്ല എന്നതാണ് ജീവിതത്തിന്റെ രസതന്ത്രവും ജീവിക്കാനുള്ള പ്രചോദനവും. ഈ അവസ്ഥയും കടന്നുപോകും എന്ന ചിന്തയിലൂടെ വേണം മുന്നോട്ട് ചലിക്കുവാൻ.നമുക്ക് ലഭിക്കുന്ന ആനന്ദത്തിലും അസന്തുഷ്ടിയിലും ആത്മനിയന്ത്രണം നഷ്ടപ്പെടാതെ ഏങ്ങനെ പെരുമാറാം എന്നതാണ് പ്രധാനകാര്യം. ജീവിതം സന്തോഷകരമാക്കാൻ അതാണ് പ്രതിവിധി.
നമ്മുടെ അനുഭവങ്ങളും മനോഭാവങ്ങളും കാലം മാറുന്നതിനനുസരിച്ച് മാറുന്നുണ്ട് നിരാശ എന്തെന്നറിഞ്ഞവന് മാത്രമേ സന്തോഷത്തിന്റെ വില മനസ്സിലാകൂ. കാലം മാറുന്നതനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങളിലും പ്രയത്നങ്ങളിലും മാറ്റങ്ങളുണ്ടാകണം. ജീവിതവിജയത്തിന് അത്തരം മാറ്റങ്ങൾ അനിവാര്യതയാണ്.
*അല്ലാഹുവേ ഞങ്ങളുടെ ശരീരത്തിലും മനസ്സിലും ഉള്ള രോഗങ്ങൾ നീ ഷിഫയാക്കണേ....*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
*2025 ഫെബ്രുവരി 09*
*1446 ശഅബാൻ 09*
*1200 മകരം 27 ഞായർ*
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
👍
4