പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 9, 2025 at 07:31 AM
*ബറാഅത്ത് നോമ്പ്* ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/FD8QE26HrEP1ZhoPB5jTSG ഈ വർഷത്തെ ബറാഅത്ത് രാവ് അടുത്ത വെള്ളിയാഴ്ച (14-02-25) സൂര്യൻ അസ്തമിച്ച് വരുന്ന രാവാണ്.( ശനിയാഴ്ച രാവ്) ബറാഅത്തിൻ്റെ നോമ്പനുഷ്ഠിക്കൽ സുന്നത്തുള്ള ദിവസം അടുത്ത ശനിയാഴ്ച (15/02/25) യുമാണ്. ശഅ്ബാൻ പകുതിയുടെ പകലിൽ (ബറാഅത്തിൻ്റെ ദിവസം) നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് നമ്മുടെ ഇമാമുമാർ വ്യക്തമാക്കിയിട്ടുണ്ട്. ബറാഅത്ത് രാവിൻ്റെ പകൽ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണെന്നാണ് ഇമാം റംലി (റ) യും ഇമാം ഇബ്നു ഖാസിം(റ)വും ഇമാം ശർവാനി (റ)യും മറ്റും വ്യക്തമാക്കിയിട്ടുള്ളത് (ഫതാവാ റംലി :2/79) (ശർവാനി :3/458) (ഇബ്നു ഖാസിം :3/458) എന്നാൽ ഇബ്നു ഹജർ(റ) തങ്ങളുടെ അടുക്കൽ ശഅ്ബാൻ പതിനഞ്ചിൻ്റെ പകൽ (ബറാഅത്ത് ദിനം) എന്ന നിലക്ക് നോമ്പ് സുന്നത്തില്ല എന്നാണ്.പ്രസ്തുത ദിവസം അയ്യാമുൽ ബീളിൽ പെട്ടതാണ് എന്ന നിലക്കാണ് നോമ്പ് സുന്നത്തുള്ളത് (ഫതാവൽ കുബ്റാ: 2/80) ചുരുക്കത്തിൽ ശഅ്ബാൻ പതിനഞ്ചിൻ്റെ പകലിൽ നോമ്പ് സുന്നത്തുണ്ട് എന്ന കാര്യത്തിൽ എല്ലാ ഇമാമീങ്ങളും ഒറ്റ അഭിപ്രായക്കാരാണ്, ഏതു നിലക്കാണ് സുന്നത്തുള്ളത് എന്ന വിഷയത്തിൽ മാത്രമാണ് അഭിപ്രായ വിത്യാസമുള്ളത്. *(سئل) عن صوم منتصف شعبان كما رواه ابن ماجه عن النبي صلی الله عليه وسلم أنه قال،إذا كانت ليلة النصف من شعبان* *فقوما ليلها وصوموا نهارها هل هو مستحب أو لا وهل الحديث صحيح أو لا وإن كان ضعيفا فمن ضعّفه؟* *(فأجاب) بأنه يسن صوم نصف شعبان بل يسن صوم ثالث عشره.........والحديث المذكور يحتج به* (فتاوی الرملي ٢/٧٩) *(قوله أو نذرا) وكذا إذا وافق يوما طلب صومه في نفسه كعاشوراء أو عرفة ونصف من شعبان* (حاشية الشرواني ٣/٤٥٨) *ينبغي ان مثل موافقة العادة وما ذكروه معها ما إذا طلب صومه في نفسه كيوم النصف من شعبان* (ابن قاسم ٣/٤٥٨) *وأما صوم يومها فهو سنة من حيث كونه من جملة الأيام البيض لا من حيث خصوصه* ..... (فتاوی الكبری ٢/٨٠) ✍🏼പി.കെ.എം.മുസ്ത്വഫ അസ്ഹരി അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

Comments