പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 9, 2025 at 09:16 AM
*പരിശുദ്ധ ഖുർആൻ* *അർത്ഥ സഹിതം* *സൂറത്തുദ്ദാരിയാത്ത് (20-30)* وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ﴿٢٠﴾ وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ ﴿٢١﴾ وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ ﴿٢٢﴾ فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ ﴿٢٣﴾ هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ ﴿٢٤﴾ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ ﴿٢٥﴾ فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ ﴿٢٨﴾ فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ ﴿٢٩﴾ قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ ﴿٣٠﴾ 20-23. ദൃഢവിശ്വാസികള്‍ക്ക് ഭൂമിയിലും നിങ്ങളില്‍ തന്നെയും വിവിധ ദൃഷ്ടാന്തങ്ങളുണ്ട്; എന്നിട്ട് അവ കണ്ടറിയുന്നില്ലേ നിങ്ങള്‍? വാനലോകത്ത് നിങ്ങളുടെ ഉപജീവനവും വാഗ്ദത്ത വിഷയങ്ങളുമുണ്ട്. അപ്പോള്‍, ആകാശ-ഭൂമിയുടെ നാഥന്‍ തന്നെ ശപഥം, ഇത് നിങ്ങള്‍ സംസാരിക്കുന്നതുപോലെ സത്യമാകുന്നു. (4) 24-30. ഇബ്‌റാഹീം നബിയുടെ വിശിഷ്ടാതിഥികളെക്കുറിച്ചുള്ള വൃത്താന്തം താങ്കള്‍ക്ക് ലഭിച്ചുവോ? അവര്‍ തന്റെ സന്നിധിയിലെത്തി സലാം പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്കുണ്ടാവട്ടെ, അപരിചിതരാണല്ലോ? അങ്ങനെയദ്ദേഹം വേഗം സഹധര്‍മിണിയുടെയടുത്ത് ചെന്നു. എന്നിട്ട് തടിച്ച കാളക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവന്ന് അവരുടെയടുത്തേക്ക് വെച്ച് കഴിക്കുകയല്ലേ എന്ന് ചോദിച്ചു. തത്സമയം അവരെക്കുറിച്ച് അദ്ദേഹത്തിന് അന്തര്‍ഭയമുണ്ടായി. താങ്കള്‍ ഭയപ്പെടേണ്ട എന്ന് അവര്‍ പ്രതികരിക്കുകയും അഭിജ്ഞനായ ഒരാണ്‍കുട്ടിയെപ്പറ്റി അദ്ദേഹത്തിന് ശുഭവാര്‍ത്ത നല്‍കുകയും ചെയ്തു. തത്സമയം തന്റെ സഹധര്‍മിണി ആഹ്ലാദാരവമുയര്‍ത്തി വരികയും വിസ്മയസൂചകമായി മുഖത്തടിച്ച് വന്ധ്യയായ കിഴവി പ്രസവിക്കുകയോ എന്ന് ചോദിക്കയുമുണ്ടായി. ദൂതര്‍ പ്രതികരിച്ചു. അങ്ങനെത്തന്നെയാണ് നിങ്ങളുടെ നാഥന്റെയുത്തരവ്. അവന്‍ യുക്തിമാനും സര്‍വജ്ഞനും തന്നെയാണ്. (5) ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ഇൻശാ അല്ലാഹ്... തുടരും

Comments