
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 9, 2025 at 03:58 PM
*ഇമാം മഹ്ദി (റ) കാലം കൊതിക്കുന്ന യുഗ പുരുഷൻ*
*ഭാഗം : 33*
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/FD8QE26HrEP1ZhoPB5jTSG
അല്ലാമാ ത്വാഉസ് (റ) പറയുന്നു : "കീഴുദ്യോഗസ്ഥരോട് കർക്കശ നിലപാട് കൈക്കൊള്ളുക. സമ്പത്ത് വല്ലാതെ ധർമ്മം ചെയ്യുക. പാവങ്ങളോട് കൂടുതൽ കരുണകാണിക്കുക. ഇതെല്ലാം വരാൻ പോകുന്ന മഹ്ദി ഇമാമിന്റെ (റ) ലക്ഷണങ്ങളാകുന്നു."
വാക്കുകൾ പാലിക്കുന്നതിലും മഹ്ദി ഇമാം (റ) മലോകർക്ക് മാതൃകയായിരിക്കും. എന്ത് ത്യാഗം സഹിച്ചും മഹാൻ വാക്ക് പാലിക്കും.
ഒരിക്കൽ നബിﷺതങ്ങൾ എന്നോട് പറഞ്ഞു: "ഹുദൈഫാ! അവസാനകാലത്ത് എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ സമുദായ നേതൃത്വം കയ്യാളും. അദ്ദേഹം കാരണത്താൽ മുസ്ലിങ്ങൾക്ക് അന്തസുണ്ടാകും. അദ്ദേഹം ഒരിക്കൽ പോലും വാക്ക് പാലിക്കാതിരിക്കുകയില്ല.
(അബുനുഐം)
സമരാർജിത സ്വത്തും മറ്റുമായി നിരവധി സമ്പത്ത് ഇമാം മഹ്ദിയുടെ (റ) കൈയിലെത്തും. പക്ഷെ അതിലൊന്നും താൽപ്പര്യം കാണിക്കാതെ അതെല്ലാം ദാനം ചെയ്ത് തീർക്കുന്നതിലായിരിക്കും മഹാന്റെ ശ്രദ്ധ. അത്രയും ഭൗതിക പരിത്യാഗി (സാഹിദ്) യായിരിക്കും ഇമാം മഹ്ദി (റ)...
അതുപോലെ ഇമാം മഹ്ദിയുടെ (റ) എടുത്തു പറയേണ്ട മറ്റൊരു ഗുണമാണ് ദാനം ചെയ്യുന്നതിലോ നീതി നടപ്പാക്കുന്നതിലോ യാതൊരു വിധ പക്ഷപാതിത്വവും തന്നിൽ നിന്നുണ്ടാവില്ലെന്നത്. എല്ലാവർക്കും അവരർഹിക്കുന്നത് തന്നെ നൽകുന്നതിൽ ബദ്ധശ്രദ്ധനായിരിക്കും ഇമാം മഹ്ദി (റ)...
നബിﷺതങ്ങൾ ഒരിക്കൽ സ്വഹാബികളോട് പറഞ്ഞു: "അദ്ദേഹം (ഇമാം മഹ്ദി) സമ്പത്ത് ശരിയായ നിലയിൽ ഓഹരി ചെയ്യുന്നതാണ്...
അപ്പോൾ ഒരാൾ സംശയം ചോദിച്ചു: "ശരിയായ നിലയിൽ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്താണ്..?"
നബിﷺതങ്ങൾ മറുപടി പറഞ്ഞു: "ജങ്ങൾക്കിടയിൽ തുല്യമായി, യാതൊരു പക്ഷപാതിത്വവുമില്ലാതെ, നീതിയുക്തമായി ഇമാം മഹ്ദി (റ) സമ്പത്ത് വീതിച്ചു കൊടുക്കുമെന്ന് തന്നെ..."
ഇമാം മഹ്ദിയുടെ (റ) നിതിബോധത്തിലെ കാണിശത സൂചിപ്പിച്ചു കൊണ്ട് ജഹ്ഫറബിന് യാസരിശ്ശാമി (റ) പറയുന്നു : അക്രമമായി ആരെല്ലാം എന്തെല്ലാം കൈയടക്കി വച്ചിട്ടുണ്ടോ അതെല്ലാം എത്ര രഹസ്യമായി വെച്ചിരുന്നാലും ഇമാം മഹ്ദി (റ) തിരിച്ചുപിടിക്കും. ഒരാളുടെ അണപ്പല്ലിനുതാഴെ അന്യായമായത് വെച്ചിരുന്നാൽ പോലും ഇമാം മഹ്ദി (റ) അത് പിടിച്ചെടുത്ത് യഥാർത്ഥ അവകാശിക്ക് തിരിച്ചേൽപ്പിക്കുന്നതാണ്...
(തകിമിലത്തുൽ ഫിതൻ)
പ്രമുഖ സ്വാഹാബീവര്യനും മുൻകാല വേദ പരിജ്ഞാനിയുമായ കഅബൂൽ അഹബർ (റ) ഇമാം മഹ്ദിയെയും (റ) തന്റെ ഭരണത്തെയും വിലയിരുത്തുന്നതിങ്ങനെയാണ്: "തീർച്ചയായും ഞാൻ മഹ്ദി ഇമാമിനെ (റ) കാണുന്നത് പ്രവാചകന്മാരെപോലെയാണ്. അദ്ദേഹത്തിന്റെ ഭരണത്തിൽ അക്രമമോ അനീതിയോ വിഷമമോ ഒട്ടുമുണ്ടാവില്ല..."
അനീതിയും അഴിമതിയും അരാജകത്വവും കൊടികുത്തിവാഴുന്ന ഈ ആധുനിക ലോകത്ത്, നബിﷺതങ്ങൾ ദീർഘദർശനം ചെയ്ത മഹ്ദി ഇമാമിന്റെ (റ) പ്രസക്തി അനുദിനം വർദ്ധിച്ചുവരികയാണ്. ആധുനികതയുടെ അതിപ്രസരത്തിൽ ഭരണ രംഗത്തെ മൊത്തമായും ആഴത്തിൽ ഗ്രസിച്ച അധർമത്തെയും അനീതിയേയുമെല്ലാം തുടച്ചുനീക്കി നീതിയുക്തമായ ഒരു നല്ല ഭരണം കാഴ്ച വെക്കാൻ ഇനി മഹ്ദി ഇമാം (റ) തന്നെ വരേണ്ടി വരുമെന്നാണ് ഈ ഹദീസുകളെല്ലാം സൂചിപ്പിക്കുന്നത്.
ഇമാം മഹ്ദി (റ) അല്ലാഹുﷻവിന്റെ ഔലിയാക്കളിൽപെട്ട മഹാനാണെന്നത് പണ്ഡിതന്മാർക്കിടയിൽ ആർക്കും തർക്കമില്ലാത്ത സംഗതിയാണ്. ഔലിയാക്കൾക്ക് അല്ലാഹു ﷻ നൽകുന്ന അമാനുഷിക സിദ്ധികളാണ് കറാമത്തുകൾ. നബിമാർക്ക് മുഅജിസത്തായി സംഭവിക്കാവുന്നതെല്ലാം ഔലിയാക്കൾക്ക് കറാമത്തായും സംഭവിക്കാമെന്നാണ് അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസം.
ഇമാം മഹ്ദി (റ) വിന്റെ ജീവിതത്തിൽ നിരവധി കറാമത്തുകൾ സംഭവിക്കുമെന്ന് ഹദീസുകൾ സുചിപ്പിക്കുന്നു. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഈ അധ്യായത്തിൽ വിവരിക്കുന്നത് ...
01) മലക്കുകൾ വിളിച്ചു പറയുന്നു:
ഇമാം മഹ്ദി (റ) നിയോഗിക്കപ്പെടുമ്പോൾ മലക്കുകൾ ഇത് അല്ലാഹുﷻവിന്റെ ഖലീഫയായ ഇമാം മഹ്ദിയാണെന്നും (റ) നിങ്ങൾ അദ്ദേഹത്തെ പിൻപറ്റണമെന്നും എല്ലാവരും കേൾക്കുന്ന രൂപത്തിൽ വിളിച്ചു പറയുന്നതാണ്...
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: നബിﷺതങ്ങൾ പറഞ്ഞു: "മഹ്ദി ഇമാം (റ) വെളിപ്പെടുമ്പോൾ അദ്ദേഹം തലപ്പാവ് ധരിച്ചിട്ടുണ്ടാവും. അവിടെ നിന്നൊരു മലക്ക് വിളിച്ചു പറയും. " ഇതാ, അല്ലാഹുﷻവിന്റെ ഖലീഫയായ ഇമാം മഹ്ദി, നിങ്ങൾ അദ്ദേഹത്തെ പിൻപറ്റുവിൻ... കിഴക്കും പടിഞ്ഞാറുമുള്ള എല്ലാവരും അത് കേൾക്കും. ഉറങ്ങുന്നവർ പോലും ഉണരാതിരിക്കില്ല..."
(ഹാഫിള് അബ്‌നുഐം)
2) ഒരു രാത്രി കൊണ്ട് സജ്ജനാക്കപ്പെടും:
ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ മഹ്ദി ഇമാം (റ) എന്ന പേരിൽ ഇമാം മഹ്ദി (റ) ജനിക്കുകയോ, വളർന്നു വരികയോ ഇല്ല. മറിച്ച് ഒരു രാത്രി കൊണ്ടാണ് ഇമാം മഹ്ദി, മഹ്ദി ഇമാമായി രംഗത്തിറങ്ങാൻ സജ്ജനാക്കപ്പെടുക... (ബൈഅത്ത് എന്ന അധ്യായത്തിൽ അക്കാര്യം മുൻപ് വിശദീകരിച്ചിട്ടുണ്ട് )
അലി (റ) പറയുന്നു : നബിﷺതങ്ങൾ പറയുന്നതായി ഞാൻ കേട്ടു : "ഇമാം മഹ്ദി (റ) നമ്മുടെ കുടുംബത്തിൽ നിന്നാണ് വരിക. ഒരൊറ്റ രാത്രിയിലാണ് അല്ലാഹു ﷻ അദ്ദേഹത്തെ അതിന് സജ്ജനാക്കുക..."
(ബൈഹഖി, ത്വബ്റാനി, ഇബ്നുമാജ)
ഈ ഹദീസിനെ പണ്ഡിതന്മാർ നിരവധി വ്യാഖ്യാനങ്ങൾ നൽകിയതായി കാണാം. ഇമാം മഹ്ദിയെ (റ) അല്ലാഹു ﷻ ഖിലാഫത്തിന് സജ്ജനാക്കുകയും അതിലേക്കുള്ള മാർഗദർശനം നൽകുകയും ചെയ്യുന്നത് ഒരൊറ്റ രാത്രി കൊണ്ടാണെന്നാണ് അവയിലൊരു വ്യാഖ്യാനം. ജനങ്ങളെല്ലാം തന്നെ ബൈഅത്ത് ചെയ്യുന്ന വിധത്തിൽ ഇമാം മഹ്ദിയുടെ (റ) സ്ഥാനം അല്ലാഹു ﷻ ഉയർത്തുക ഒരൊറ്റ രാത്രി കൊണ്ടാണെന്ന് വിശദീകരിച്ചവരുമുണ്ട്. ഭരണത്തിനോ നേതൃത്വത്തിനോ യാതൊരു വിധ ഒരുക്കങ്ങളുമില്ലാതെ പ്രത്യേകിച്ചു യാതൊരു മുൻ പരിചയവുമില്ലാത്തൊരു വ്യക്തിക്ക് ഒറ്റയടിക്ക് അധികാരം നൽകപ്പെടുക എന്നത് അത്ഭുതം തന്നെയാണ്. എന്നാൽ അല്ലാഹുﷻവിന്റെ കഴിവിന് പരിധികളില്ലല്ലോ..?!
യഥാർത്ഥത്തിൽ ഇമാം മഹ്ദി (റ) തന്നെയും, ഞാൻ മഹ്ദിയാണെന്ന് മുൻപ് അറിയുകയില്ലെന്നും ജനങ്ങൾ ബൈഅത്ത് ചെയ്യുമ്പോൾ മാത്രമാണ് അദ്ദേഹം പോലും താനാണ് ഇമാം മഹ്ദി (റ) എന്നറിയുകയെന്നും, ഭരണം ആവശ്യപ്പെടുകയോ അതിനർഹനാണെന്നു ഇമാം മഹ്ദി (റ) ഒരിക്കലും വിശ്യസിച്ചിരിക്കില്ലെന്നും ഈ ഹദീസിന് വ്യഖ്യാനം പറഞ്ഞവരുമുണ്ട്. ഇമാം മഹ്ദി (റ) ആ പേരിൽ ജനിക്കുകയോ വളരുകയോ ഇല്ലെന്നാണ് ഇത്തരം ഹദീസുകൾ നമുക്ക് നൽകുന്ന സൂചന. പെട്ടെന്നൊരു ദിവസം രംഗത്ത് വരികയാണ് ചെയ്യുക...
മേൽപ്പറഞ്ഞതിനർത്ഥം ഇമാം മഹ്ദി (റ) മുൻപ് ഒന്നിനും കൊള്ളത്തയാളായിരിക്കുമെന്നല്ല. മറിച്ച് സാധാരണ പണ്ഡിതന്മാർ ചെയ്യുന്നത് പോലെ ജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കുകയും അവരെ ശരിയായ പാതയിൽ നയിച്ചുവരികയും ചെയ്യും. പക്ഷെ, വരാനിരിക്കുന്ന മഹ്ദിയാണ് താനെന്ന വിവരം അദ്ദേഹമോ മറ്റുള്ളവരോ അറിയില്ലെന്ന് മാത്രമാണ്.
ഒരാൾ നേതൃ രംഗത്തെത്തണമെങ്കിൽ നിരവധി ഗുണങ്ങൾ അദ്ദേഹത്തിൽ സമ്മേളിക്കേണ്ടതുണ്ട്. അത് തന്നെ തികച്ചും പ്രതികൂലമായൊരു സാഹചര്യത്തിൽ മുസ്ലിം സമൂഹത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്ത് അവർക്ക് ദിശാബോധം നൽകുക എന്ന ഉത്തരവാദിത്വം കൂടിയാകുമ്പോൾ പ്രസ്‌തുത സത്ഗുണങ്ങളുടെ ആവശ്യകതയും അനിവാര്യതയും ഒന്നുകൂടെ വർദ്ധിക്കുന്നു...
ദീർഘകാലത്തെ അനുഭവ സമ്പത്തും പക്വതയും സഹനശീലവും എല്ലാറ്റിലുമുപരി വിവേകവും വിവരവുമെല്ലാം വളരെ അത്യാവശ്യമുള്ള ഒരു സ്ഥാനത്തേക്ക് ഒരാൾ ഒറ്റ രാത്രി കൊണ്ട് അവരോധിക്കപ്പെടുക എന്നത് അത്ഭുതം തന്നെയാണല്ലോ... തുടർന്ന് വരുന്ന ഗംഭീര വിജയങ്ങളും, രക്തരൂക്ഷിതമായ യുദ്ധങ്ങളും, വിഷമകരമായ അവസ്ഥാ വിശേഷങ്ങളും ഇമാം മഹ്ദി (റ) തരണം ചെയ്യുന്ന രീതികൾ വിലയിരുത്തുന്നവർക്കാർക്കും അതിൽ സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല..!!
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
👍
3