
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 10, 2025 at 10:32 AM
*സഹധർമ്മിണി... 💞*
✍🏼ജനിച്ച വീടും, മാതാപിതാക്കളെയും, കൂട്ടുകാരെയും ഉപേക്ഷിച്ച്, അല്ലെങ്കിൽ ഇവരെ എല്ലാം നിന്നിൽ കണ്ട് കൊണ്ട് നിന്നിലേക്ക് ഇറങ്ങി വന്നവൾ...
മനസ്സ് നിറയെ അവൾ ആകും എങ്കിലും നാം തുറന്ന് പറയില്ല, എന്താ കാരണം ഓളുടെ മുന്നിലെ ആ മസ്സിൽ പിടുത്തം എന്തോ ഒരു അഭിമാനമായി കൊണ്ട് നടക്കുന്നവരുണ്ട്...
അവർ ഇഷ്ടപ്പെടുന്ന കുറച്ച് നല്ല നിമിഷങ്ങൾ ഉണ്ട്, അത് നൽകാൻ കഴിഞ്ഞാൽ നീ ഭർത്താവായി വിജയിച്ചൂന്ന് പറയാം.
അവൾ എന്നെങ്കിലും എഴുന്നേൽക്കാൻ താമസിച്ചാൽ ഒരു കപ്പ് ചായ കൊടുത്തിട്ട് ഒന്ന് സലാം പറഞ്ഞു നോക്കിയെ.., അവളുടെ മുഖത്ത് കാണാൻ കഴിയും സൂര്യനെക്കാൾ പ്രകാശമുള്ള ചിരി, സോറി ഇക്കാ ഉറങ്ങിപ്പോയി എന്ന് പറഞ്ഞു എഴുന്നേൽക്കുമ്പോൾ ഒന്ന് കണ്ണടച്ചു സാരമില്ലടോ എന്നൊന്ന് പറഞ്ഞേക്ക്...
അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ആരും കാണാതെ ഓളെ ചേർത്ത് പിടിച്ചിട്ടുണ്ടോ.., കുട്ടികൾ കാണും എന്ന് പറഞ്ഞ് അവൾ കുതറി മാറുമ്പോഴും സന്തോഷിക്കുന്നുണ്ടാകും ആ മനസ്സ്...
ഓള് തുണി കഴുകുമ്പോൾ, സഹായിക്കാം എന്ന പേരിൽ പൈപ്പിലെ വെള്ളം അവളുടെ ദേഹത്തേക്ക് തെറുപ്പിച്ചിട്ടുണ്ടോ, അപ്പോൾ വേദനയുള്ള ഒരടിയോ, നുള്ളോ കിട്ടുമെങ്കിലും അതിനും ഒരു പ്രത്യേക സുഖമാ...
ഓളുമായി കറങ്ങാൻ പോയിട്ടുണ്ടോ.., തിരമാലകളിൽ ഒന്നിച്ച് നിന്ന് കാൽ നനച്ചിട്ടുണ്ടോ, ആർത്തുലച്ച് വരുന്ന തിരമാല കാണുമ്പോൾ ഇക്കാ എന്ന് വിളിച്ച് ഭയത്തോടെ നിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഓളുടെ കയ്യിൽ ഒന്നമർത്തി പിടിച്ചിട്ടുണ്ടോ, എത്ര വലിയ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവൾക്ക് നീ ഉണ്ടെന്നുള്ള ഒരു വിശ്വസം കാണാൻ കഴിയും അവളുടെ മുഖത്ത് അപ്പോൾ...
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോൾ ഒരു ഉരുള അവളുടെ വായിലേക്ക് വെച്ച് കൊടുത്തിട്ടുണ്ടോ.., സൂക്ഷിച്ച് നോക്കിയാൽ സന്തോഷം കൊണ്ട് അവളുടെ കണ്ണു നിറയുന്നത് നിനക്ക് കാണാൻ കഴിയും.
സ്വർണ്ണത്തിനെക്കാളും, വില കൂടിയ വസ്ത്രങ്ങളെക്കാളും അവൾക്ക് ഇഷ്ടം ഇത് പോലെയുള്ള ചില കുറച്ച് നിമിഷങ്ങളാകും...
അവർ നമ്മുടെ പാതിയല്ലേ.., അല്ല. അവർ നമ്മളല്ലേ.., സന്തോഷിക്കട്ടെ അവരും ഈ ചെറിയ കുസൃതികളിലൂടെ.....
🤲🏼 റഹ്‌മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ദാമ്പത്യജീവിതം നയിക്കാൻ നാമേവർക്കും നാഥൻ വിധി നൽകട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
❤️
👍
😢
11