
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 10, 2025 at 04:18 PM
*ഇമാം മഹ്ദി (റ) കാലം കൊതിക്കുന്ന യുഗ പുരുഷൻ*
*ഭാഗം -34*
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/FD8QE26HrEP1ZhoPB5jTSG
03) സഹയാത്രികരായി മലക്കുകൾ:
മഹ്ദി ഇമാമിന്റെ (റ) കറാമത്ത് എന്നതിലുപരി അല്ലാഹു ﷻ ഇമാം മഹ്ദിക്കു (റ) നൽകുന്ന സംരക്ഷണവും കൂടിയാണ് മലക്കുകളുടെ അകമ്പടി...
و عن حديقة بن اليمان رضي اللّه عنه عن النبي صلى الله عليه وسلم،في قصة المهدي رضي الله عنه،ومبايعته بين الكن والمقام ،وخروجه متو جهاً إلى الشام ،قل:وجبريل علي مقدمته، وميكايل على ساقته...
ഹുദൈഫ (റ) നിവേദനം : നബി ﷺ തങ്ങൾ പറഞ്ഞു: "ജനങ്ങളുടെ ബൈഅത്ത് കഴിഞ്ഞ ശേഷം ഇമാം മഹ്ദി (റ) ശാമിന്റെ ഭാഗത്തേക്ക് നീങ്ങും. അദ്ധേഹത്തിന്റെ മുൻഭാഗത്ത് ജിബ്രീൽ (അ) ഉണ്ടാകും. മിഖഈൽ (അ) അകമ്പടി സേവിക്കും."
(സുനനുബ്നു സഈദ്)
മലക്കുകളുടെ സംരക്ഷണം അല്ലാഹു ﷻ അവന്റെ സച്ചരിതരായ അടിമകൾക്ക് നൽകുമെന്നതിന് പ്രമാണങ്ങൾ സാക്ഷിയാണ്. അതിന് വേണ്ടി മാത്രം നിയുക്തരായ ഒരു വിഭാഗം തന്നെയുണ്ട് മലക്കുകളിൽ. അത്യാവശ്യ ഘട്ടങ്ങളിൽ നബിﷺതങ്ങൾക്ക് ഉൾപ്പെടെയുള്ള നിരവധി നബിമാർക്കും ഔലിയാക്കൾക്കുമെല്ലാം മലക്കുകളുടെ സഹായം ലഭിച്ചതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അങ്ങനെ വരുമ്പോൾ ഇമാം മഹ്ദിക്ക് (റ) മലക്കുകളുടെ സംരക്ഷണം ലഭിക്കുമെന്നതിൽ യതോരസംഗത്യവുമില്ല.
04) നിധികൾ പുറത്തുവരും:
മഹ്ദി ഇമാമിന്റെ (റ) ഭരണകാലത്താണീ കറാമത്ത് വെളിപ്പെടുക. ഭൂമിയിൽ അന്തർലീനമായി കിടക്കുന്ന വലിയ വലിയ നിധി കുംഭങ്ങൾ അന്ന് ഭൂമി പുറംതള്ളും.
ഇബ്നു അബ്ബാസ് (റ) നിവേദനം : നബി ﷺ തങ്ങൾ പറഞ്ഞു : "ഇമാം മഹ്ദി (റ) ഭൂതലം മുഴുവൻ നീതി നിറക്കും. ഹിംസ്ര ജന്തുക്കളെ നാൽക്കാലികൾക്ക് ഭയമില്ലാതാകും. ഭൂമി അതിന്റെ കരളിന്റെ കഷ്ണങ്ങളെ പുറത്തേക്കെറിയും."
ഞാൻ ചോദിച്ചു: "നബിയെ (ﷺ) ഭൂമിയുടെ കരളിന്റെ കഷ്ണങ്ങൾ എന്ന് വെച്ചാൽ എന്താണ്..?"
നബി ﷺ പറഞ്ഞു: "വലിയ സ്തൂപങ്ങൾ കണക്കെയുള്ള സ്വർണ്ണവും വെള്ളിയും."
(ഹാകിം)
05) പക്ഷികൾ വീഴുന്നു, ഉണങ്ങിയ കമ്പിൽ തളിരില വിരിയുന്നു:
മഹ്ദിയായി സമൂഹത്തിന് നേതൃത്വം നൽകുന്നതിനിടെ സയ്യിദ് കുടുബാംഗമായ ഒരാൾ മഹ്ദി ഇമാമിനോട് (റ) പറയും: "താങ്കൾ ഇമാം മഹ്ദി (റ) തന്നെയാണെന്നതിന് തെളിവ് കാണിക്കാമോ..? എങ്കിൽ ഞാൻ താങ്കളെ ബൈഅത്ത് ചെയ്യാം..."
ഉടനെ ഇമാം മഹ്ദി (റ) പറന്ന് പോകുന്ന ഒരു പക്ഷിയുടെ നേർക്ക് വിരൽ ചുണ്ടും. അതോടെ പക്ഷി ഇമാം മഹ്ദിയുടെ (റ) കൈകളിൽ വന്ന് വീഴും. പിന്നീട് ഒരു ഉണങ്ങിയ കമ്പെടുത്ത് ഭൂമിയിൽ കുഴിച്ചിടും. നിമിഷ നേരം കൊണ്ട് അത് പച്ച പിടിക്കും. അതിൽ തളിലിരകൾ വിരിയും. അപ്പോൾ കണ്ടുനിൽക്കുന്ന സയ്യിദ് വംശജൻ ഇമാം മഹ്ദിയെ (റ) അംഗീകരിക്കും. അദ്ദേഹം ബൈഅത്ത് ചെയ്യാൻ മുന്നോട്ട് വരും.
(സുനനുബ്നു സഈദ്)
06) തക്ബീർ കൊണ്ട് യുദ്ധം ജയിക്കുന്നു:
ഇമാം മഹ്ദി (റ) കോണ്സ്റ്റാന്റ്നോപ്പിൾ കീഴടക്കുന്നതിനിടയിലാണ് ഈ അത്ഭുതം സംഭവിക്കുക. സായുധ പോരാട്ടമൊന്നും ആവശ്യമില്ലാത്ത വിധം തക്ബീർ മുഴക്കുമ്പോൾ തന്നെ കോണ്സ്റ്റാന്റ്നോപ്പിളിലെ കൊട്ടാരങ്ങളും രമ്യഹർമങ്ങളും തകർന്ന് തരിപ്പണമാകും. അങ്ങനെ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ ഇമാം മഹ്ദി (റ) കോണ്സ്റ്റാന്റ്നോപ്പിൾ കീഴടക്കും. നിരവധി ഗനീമത്ത് സ്വത്ത് ഇമാം മഹ്ദിക്കും (റ) അനുയായികൾക്കും ലഭിക്കുകയും ചെയ്യും. "ധീര യോദ്ധാവ് ജേതാവ് " എന്ന അദ്ധ്യായത്തിൽ ഇക്കാര്യം മുൻപ് വിവരിച്ചിട്ടുണ്ട്...
07) സമുദ്രം മുറിച്ച് കടക്കുന്നു:
ഇമാം മഹ്ദിയും (റ) സൈന്യവും കോണ്സ്റ്റാന്റ്നോപ്പിൾ കീഴടക്കാൻ പോകുന്ന വഴിയിൽ വെച്ച് സംഭവിക്കുന്ന കറാമത്താണിത്...
കഅ്ബൂൽ അഹ്ബാർ (റ) പറയുന്നു: "ഇമാം മഹ്ദി കോണ്സ്റ്റാന്റ് നോപ്പിളിലേക്ക് നീങ്ങുന്നതിനിടയിൽ ഒരു സ്ഥലത്തെത്തുമ്പോൾ തന്റെ പതാക ഭൂമിയിൽ കുത്തി നിർത്തി, സുബ്ഹി നിസ്കാരത്തിന് വുളൂഅ് ചെയ്യാൻ വേണ്ടി സമുദ്ര തീരത്തേക്ക് നീങ്ങും. അപ്പോൾ പതാക വായുവിലൂടെ പാറിപ്പറന്നു കുറെ അകലെയെത്തും. അത് കാണുമ്പോൾ ഇമാം മഹ്ദി (റ) പാതകയെടുത്തു സമുദ്രത്തിലൂടെ നടന്നുനീങ്ങി സമുദ്രത്തിന്റെ മറുഭാഗത്ത് ഉറപ്പിച്ചു നിർത്തും. പിന്നീട് ഇപ്രകാരം വിളിച്ചു പറയും : "ജനങ്ങളെ! എല്ലാവരും സമുദ്രം മുറിച്ചു കടക്കുവിൻ, നിശ്ചയം അല്ലാഹു ﷻ നിങ്ങൾക്ക് സമുദ്രത്തെ പിളർത്തിത്തന്നിരിക്കുന്നു. മുമ്പ് ബനി ഇസ്രായീല്യർക്ക് പിളർത്തിക്കൊടുത്തത് പോലെ..."
അങ്ങനെ ജനങ്ങൾ നിർഭയരായി സമുദ്രം മുറിച്ചു കടക്കും. ആർക്കും യാതൊരപകടവും പിണയില്ല. തുടർന്ന് കോണ്സ്റ്റാന്റ്നോപ്പിളിന് നേരെ യാത്ര തിരിക്കും...
(സുനനുബ്നു സഈദ് )
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
🙏
1