
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 11, 2025 at 06:15 AM
*പരിശുദ്ധ ഖുർആൻ*
*അർത്ഥ സഹിതം*
*സൂറത്തുദ്ദാരിയാത്ത് (47-60)*
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ﴿٤٧﴾ وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ ﴿٤٨﴾ وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ﴿٤٩﴾ فَفِرُّوا إِلَى اللَّـهِ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴿٥٠﴾ وَلَا تَجْعَلُوا مَعَ اللَّـهِ إِلَـٰهًا آخَرَ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴿٥١﴾ كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ﴿٥٢﴾ أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ ﴿٥٣﴾ فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ ﴿٥٤﴾ وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ ﴿٥٥﴾ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ إِنَّ اللَّـهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ﴿٥٨﴾فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِّثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ ﴿٥٩﴾ فَوَيْلٌ لِّلَّذِينَ كَفَرُوا مِن يَوْمِهِمُ الَّذِي يُوعَدُونَ ﴿٦٠﴾
47-51. വന്‍ശേഷി കൊണ്ടാണ് നാം ആകാശം സൃഷ്ടിച്ചത്; നാമത് വികസിപ്പിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഭൂമിയെ നാം വിരിപ്പാക്കി-അങ്ങനെ വിതാനിച്ചവന്‍ എത്ര ഉദാത്തന്‍! ഓരോ വസ്തുവിലും നിന്ന് രണ്ടുവീതം ഇണകളെ-നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി- നാം പടച്ചു. (8) അതിനാല്‍ അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ദ്രുതസഞ്ചാരം നടത്തുക. അവങ്കല്‍ നിന്ന് നിങ്ങളിലേക്കുള്ള സ്പഷ്ടമായ മുന്നറിയിപ്പുകാരനാണ് ഞാന്‍. അല്ലാഹുവൊന്നിച്ച് മറ്റൊരു ദൈവത്തെ നിങ്ങള്‍ വരിക്കരുത്; ഞാന്‍ നിങ്ങളുടെ സന്നിധിയിലേക്ക് അവന്റെയടുത്തുനിന്നുള്ള വ്യക്തമായ താക്കീതുകാരനത്രേ. (9)
52-55. അങ്ങയുടെ സ്ഥിതി പോലെത്തന്നെ ഈ ജനത്തിന്റെ പൂര്‍വഗാമികളില്‍ ഏതൊരു ദൂതന്‍ വന്നപ്പോഴും ആഭിചാരകനെന്നോ കിറുക്കനെന്നോ അവര്‍ തട്ടിവിടാതിരുന്നിട്ടില്ല. അങ്ങനെ ജല്‍പിക്കാന്‍ വല്ല പരസ്പര ധാരണയിലുമെത്തിയതാണോ അവര്‍? അല്ല, വഴിതെറ്റിയ ഒരു ജനപഥമാണവര്‍. അതുകൊണ്ട് അങ്ങ് അധിക്ഷേപാര്‍ഹനല്ല, അവരെ വിട്ട് തിരിഞ്ഞുകളയുക! താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം, നിശ്ചയം, സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു (10)
56-58. ജിന്നുകളെയും മാനവരെയും എന്നെ ആരാധിക്കാനായി മാത്രമേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ളു. അവരില്‍ നിന്ന് ഒരുവിധ ഉപജീവനവും ഞാന്‍ കാംക്ഷിക്കുന്നില്ല; അവര്‍ എന്നെ ആഹരിപ്പിക്കണമെന്നും എനിക്കുദ്ദേശ്യമില്ല. അല്ലാഹു തന്നെയാണ് ഭക്ഷണം നല്‍കുന്നവനും ശക്തിയുള്ളവനും ദാര്‍ഢ്യനും. (11)
59,60. ഇഹലോകത്ത് അതിക്രമം കാട്ടിയവര്‍ക്ക് തങ്ങളുടെ മുന്‍കാല കൂട്ടാളികളുടേതു പോലുള്ള വിഹിതമുണ്ടായിരിക്കും; അതുകൊണ്ട് എന്നോടവര്‍ തത്രപ്പെടേണ്ട. അപ്പോള്‍ തങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിവസം വഴി സത്യനിഷേധികള്‍ക്കു മഹാനാശമാണുണ്ടാവുക!
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ഇൻശാ അല്ലാഹ്... തുടരും