പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 11, 2025 at 10:11 AM
*അല്ലാഹുﷻവിന്റെ കടം...* ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/FD8QE26HrEP1ZhoPB5jTSG ✍🏼ആ സൂഫി വൃദ്ധന്‍ പതിവ്‌ പോലെ മാര്‍ക്കറ്റില്‍ ഒലിവ് കായകള്‍ വിലപനക്ക് വെച്ചു... വൈകുന്നേരമായിട്ടും കായകള്‍ ഒന്നും വിറ്റു പോയില്ല. നിരാശനായി നില്‍ക്കുമ്പോഴാണ് അതിലെ നടന്നു പോകുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. സൂഫി അവളെ അടുത്തേക്ക്‌ വിളിച്ചു. “നല്ല രുചിയുള്ള ഒലീവ്‌ കായകളാണ്. കുറച്ച് എടുക്കട്ടെ..?” “വേണ്ട എന്‍റെ കയ്യില്‍ ഇപ്പോള്‍ തരാന്‍ പണമില്ല.” “സാരമില്ല പണം പിന്നെ തന്നാല്‍ മതി.” സൂഫി ഒരു കായ എടുത്തു രുചി നോക്കാന്‍ അവളിലേക്ക് നീട്ടി... “ഇപ്പോള്‍ രുചി നോക്കാന്‍ പറ്റില്ല. ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്.” “ഇപ്പോള്‍ നോമ്പോ..? റമളാന്‍ കഴിഞ്ഞുപോയിട്ട് പത്തു മാസമായല്ലോ..? സുന്നത്ത് നോമ്പ് ആയിരിക്കും അല്ലേ..?" “അല്ല. എനിക്ക് കഴിഞ്ഞുപോയ റമളാനില്‍ നോമ്പ് നഷ്ടപ്പെട്ടിരുന്നു. ആ കടം വീട്ടാന്‍ വേണ്ടിയാണ് ഞാന്‍ നോമ്പ് അനുഷ്ഠിച്ചത്. ഏതായാലും ഒരു കിലോ ഒലിവ് തൂക്കിക്കോളൂ...” “ഇനി നിങ്ങള്‍ക്ക് കടം തരാന്‍ പറ്റില്ല. വേഗം പൊയ്ക്കോ... അല്ലാഹുﷻവിന്റെ കടം വീട്ടാന്‍ പത്തു മാസമെടുത്ത നിങ്ങള്‍ക്ക്‌ എങ്ങിനെ ഞാന്‍ വിശ്വസിച്ചു കടം തരും..?!" 🥲🥲🥲 അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ
❤️ 1

Comments