Natural Health Tips
Natural Health Tips
January 28, 2025 at 01:38 PM
*വൈറല്‍ വിഭവം കൂന്തള്‍ നിറച്ചത്; കോഴിക്കോട് സ്പെഷ്യല്‍ ഇനി വീട്ടിലുണ്ടാക്കാം....* 🫓🍕🍟🍔🌭🌮🌯🥗🍣 *അറിവ് ആരോഗ്യം* ഗ്രൂപ്പില്‍ അംഗമാവാന്‍👇🏻 https://chat.whatsapp.com/IaeITmZJG7z77Z4dT0R2xm *കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയ കീഴടക്കിയ വിഭവമാണ് കൂന്തള്‍ നിറച്ചത്.* ഈ വൈറല്‍ വിഭവം കണ്ട കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. *തയ്യാറാക്കാം വീട്ടില്‍ ഒരു സിമ്ബിള്‍ ടേസ്റ്റി കൂന്തള്‍ നിറച്ചത്.* *ചേരുവകള്‍...* * കൂന്തള്‍- ആറെണ്ണം * മഞ്ഞള്‍പ്പൊടി- ഒറു ചെറിയ സ്പൂണ്‍ * മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍ * ഉപ്പ്- പാകത്തിന് * വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍ * വെളുത്തുള്ളി ചതച്ചത്- ഒരു വലിയ സ്പൂണ്‍ * സവാള- ഒരു ചെറുത്, പൊടിയായി അരിഞ്ഞത് * കശ്മീരി മുളകുപ്പൊടി- ഒന്നര ചെറിയ സ്പൂണ്‍ * മല്ലിപ്പൊടി- ഒരു ചെറിയ സ്പൂണ്‍ * തേങ്ങ ചിരകിയത്- കാല്‍ കപ്പ് * കുരുമുളകുപൊടി- അര ചെറിയ സ്പൂണ്‍ *തയ്യാറാക്കുന്ന വിധം...* ആദ്യം കൂന്തള്‍ നന്നായി വൃത്തിയാക്കിയ ശേഷം തലഭാഗം ചെറുതായി അരിഞ്ഞ് മാറ്റി വെക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. ചെറിയ തക്കാളിയുടെ പകുതിയും ചേര്‍ക്കുക. ഒന്ന് വാടിവരുമ്ബോള്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ ചേര്‍ത്തുകൊടുക്കുക. മസാലകളുടെ പച്ചമണം മാറുന്നതുവരെ വഴറ്റുക. അതിലേക്ക് അരിഞ്ഞ് മാറ്റിവെച്ചിരിക്കുന്ന കൂന്തളിന്റെ തല ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കുക. ശേഷം ചിരകിയ അരകപ്പ് തേങ്ങ ചേര്‍ത്തിളക്കുക. നന്നായി വെന്ത ശേഷം. തീ ഓഫ് ചെയ്യുക. ഫില്ലിങ് റെഡി. ഇനി കഴുകി മാറ്റിവെച്ച കൂന്തളിന് ഉള്ളിലേക്ക് തയ്യാറാക്കിയ മിശ്രിതം നിറച്ചുകൊടുക്കുക. കൂന്തളിന്റെ അറ്റത്തായി ഒരു സ്റ്റിക് കൊണ്ട് കുത്തിവെച്ചുകൊടുത്ത ശേഷം ആവിയില്‍ വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ മുളകുപൊടി, മല്ലിപ്പൊടി, ഉപ്പും, കുറച്ച്‌ വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കിയ ശേഷം ആവിയില്‍ വേവിച്ച കുന്തള്‍ മുഴുവനായും മസാല പുരട്ടിക്കൊടുക്കുക. ശേഷം ഒരു പാനില്‍ കുറച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ പൊരിച്ചെടുക്കുക. *_👍🏻ㅤ ✍🏻ㅤ 📩ㅤ 💌_* *_ʟɪᴋᴇ ᴄᴏᴍᴍᴇɴᴛ ꜱᴀᴠᴇ ꜱʜᴀʀᴇ_*
👍 ❤️ 😁 🤮 18

Comments