Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
January 29, 2025 at 09:21 AM
*വഖഫ്:ജെ പി സി ശിപാർശ ഭരണഘടനയോടുള്ള വെല്ലുവിളി* - _പി. മുജീബുറഹ്മാൻ_ > `കോഴിക്കോട്` : മുസ്ലിം സമുദായത്തിൻ്റെ താൽപര്യങ്ങളെയും രാജ്യത്തെ മുഴുവൻ വഖഫ് ബോർഡുകളുടെയും കൂട്ടായ ആവശ്യങ്ങളെയും പൂർണമായി തള്ളിക്കൊണ്ടുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ ശിപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. * പ്രതിപക്ഷ നിർദേശങ്ങളെ മുഖവിലക്കെടുക്കാത്ത ജെ പി സി നിലപാട് ആ സംവിധാനത്തെ തന്നെ സ്വയം അപ്രസക്തമാക്കുകയും കേന്ദ്ര സർക്കാറിൻ്റെ ഏകാധിപത്യ മനോഭാവത്തിന് ശക്തി നൽകുകയാണ്. ജനാധിപത്യ വിരുദ്ധമായ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു. * വഖഫ് സ്വത്തുക്കളുടെ ലക്ഷ്യവും ഉപയോഗക്രമവും അപ്രസക്തമാക്കുന്ന നടപടി ഭരണഘടന ഉറപ്പുനൽക്കുന്ന ന്യൂനപക്ഷാവകാശങ്ങളെ നിരാകരിക്കുന്നതാണ്. > ഒരു സമുദായത്തിൻ്റെ വിഷയം എന്നതിലുപരി ഭരണഘടനാ തത്വങ്ങളെ സർക്കാർ നിരാകരിക്കുന്നതിനെതിരെ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. https://www.facebook.com/share/p/18mWV86zFu/
👍 2

Comments